കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷ്മി നായർ എങ്ങനെ 'ഡോക്ടറായി'? പഠിച്ചത് സ്വന്തം കോളേജിൽ;മാർക്ക് ഇട്ടത് അമ്മാവൻ;ബിരുദവും സംശയത്തിൽ

അച്ഛന്ർ നാരായണന്ർ നായർ സിൻഡിക്കേറ്റ് അംഗവും, അമ്മാവൻ ഡിപ്പാർട്ട്മെന്റ് ഡീനും ആയിരിക്കെയാണ് ലക്ഷ്മി നായർ ഡോക്ടറേറ്റ് നേടുന്നത്.

  • By മരിയ
Google Oneindia Malayalam News

തിരുവനന്തപുരം: വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് ലക്ഷ്മി നായരെ പ്രിന്‍സിപ്പള്‍ സ്ഥാനത്ത് നിന്ന് മാറ്റിയെങ്കിലും വിവാദങ്ങള്‍ തീരുന്നില്ല. ലക്ഷ്മി നായരുടെ ഡോക്ടറേറ്റ് ബിരുദത്തെ സംബന്ധിച്ചാണ് പുതിയ പരാതി. ലക്ഷ്മി നായരുടെയും സഹോദരന്‌റെയും ഗവേഷണ പ്രബന്ധങ്ങളും മാർക്കും ചാൻസിലറായ ഗവര്‍ണര്‍ പരിശോധിക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം.

'ഡോ'. ലക്ഷ്മി നായര്‍ ആയതെങ്ങനെ....

അച്ഛന്‍ ഡയറക്ടര്‍ ആയ ലോ അക്കാദമിയില്‍ നിന്നാണ് ലക്ഷ്മി നായര്‍ ഡോക്ടറേറ്റ് നേടിയെടുത്തത്. എല്‍എല്‍എം പഠനവും ഇവിടെ തന്നെ ആയിരുന്നു.

അച്ഛന്‌റെ മാര്‍ക്ക് ദാനമോ..?

കേരള സര്‍വ്വകലാശാല വിസി ആയിരുന്ന ജെ വി വിളനിലത്തിനെതിരെ വിദ്യാര്‍ത്ഥി പ്രക്ഷോഭം കത്തി നിന്ന സമയത്ത് സിന്‍ഡിക്കേറ്റ് അംഗമായിരുന്ന അച്ഛന്‍ ഡോ. നാരായണന്‍ നായര്‍ ഇടപെട്ടാണ് മകള്‍ക്ക് മാര്‍ക്ക് നല്‍കി ഉന്നത ബിരുദങ്ങള്‍നേടി എടുക്കാന്‍ സഹായിച്ചതെന്നാണ് ആരോപണം.

മാര്‍ക്കിട്ടത് അമ്മാവന്‍ !!!

ലക്ഷ്മി നായര്‍ ഗവേഷണം നടത്തുന്ന സമയത്ത് അമ്മാവന്‍ എന്‍ കെ ജയകുമാറായിരുന്ന നിയമവകുപ്പിന്‌റെ ഡീന്‍. ഇദ്ദേഹവും ലക്ഷ്മിക്ക് വാരിക്കോരി മാര്‍ക്ക് നല്‍കിയെന്ന് ആരോപണം ഉണ്ട്. ഉത്തരക്കടലാസ് മൂല്യ നിര്‍ണയം നടത്തിയത് ലോ അക്കാദമിയെ അധ്യാപകര്‍ ത്‌ന്നെ ആയിരുന്നു

ഭാവി മരുമകള്‍ക്കായും...?

ലക്ഷ്മി നായരുടെ മകന്‍ വിഷ്ണു വിവാഹം ചെയ്യാന്‍ പോകുന്ന പെണ്‍കുട്ടി ഇപ്പോള്‍ ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥിനി ആണ്. ഈ പെണ്‍കുട്ടിയ്ക്ക് ഇന്‌റേണല്‍ മാര്‍ക്ക് വാരിക്കോരി നല്‍കുന്നതും, ഇവരുടെ അധികാര പ്രയോഗത്തെയും തുടര്‍ന്നാണ് ലേഡിസ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ ആദ്യം പ്രതിഷേധം തുടങ്ങിയത്.

ക്രമക്കേട് കണ്ടെത്തി

ലക്ഷ്മി നായരുടെ ഭാവി മരുമകളുടെ മാര്‍ക്ക് ലിസ്റ്റ് പരിശോധിച്ചതില്‍ നിന്ന് ഈ പെണ്‍കുട്ടിയ്ക്ക് അധ്യാപകര്‍ അനര്‍ഹമായി മാര്‍ക്ക് നല്‍കിയിരുന്നെന്ന് സിന്‍ഡിക്കേറ്റ് സമിതി കണ്ടെത്തിയിരുന്നു.

മകളുടെ റാങ്ക് പോയി

ലോ അക്കാദമിയില്‍ പഠിച്ച ലക്ഷ്മി നായരുടെ മകള്‍ പാര്‍വതിയ്ക്ക് ആയിരുന്ന എല്‍എല്‍ബി പരീക്ഷയില്‍ ഒന്നാം റാങ്ക്. എന്നാല്‍ എഴുത്ത് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ ഇതിനെതിരെ സര്‍വ്വകലാശാലയ്ക്ക് പരാതി നല്‍കി. തുടര്‍ന്ന് ഇന്‌റേണല്‍സിന്‌റെ മാര്‍ക്കാണ് പാര്‍വ്വതിക്ക് മൂന്നാം റാങ്ക് കിട്ടാന്‍ കാരണമെന്ന് വ്യക്തമാക്കി. പുനര്‍ മൂല്യ നിര്‍ണയത്തില്‍ ഇവരുടെ റാങ്ക് മൂന്നായി.

സ്വജനപക്ഷപാതം

ലോ അക്കാദമിയില്‍ സ്വജനപക്ഷപാതം നടക്കുന്നുണ്ടെന്ന് വ്യക്തമായ സ്ഥിതിക്ക് ഇവിടെ നിന്ന് പഠിച്ചിറങ്ങിയ നാരായണന്‍ നായുടെ ബന്ധുക്കളുടെ വിദ്യാഭ്യാസ യോഗത പരിശോധിക്കണമെന്നാണ് ആവശ്യം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ചാന്‍സിലര്‍ ആയ ഗവര്‍ണര്‍ക്ക് പരാതി ലഭിച്ചിട്ടുണ്ട്.

English summary
Demand that lakshmi Nair's Doctoral Degree should analyse by Governor.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X