കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിറ്റക്സിന് ഡിമാന്റ് കൂടുന്നു;ഗൾഫ് രാജ്യങ്ങൾക്ക് പിന്നാലെ ഓഫറുമായി ശ്രീലങ്കയും..നേരിട്ടെത്തി ഹൈക്കമ്മിഷണർ

Google Oneindia Malayalam News

തിരുവനന്തപുരം; ശ്രീലങ്കയിൽ നിക്ഷേപം നടത്താൻ കിറ്റക്സിന് ക്ഷണം. ശ്രീലങ്കൻ ഡപ്യൂട്ടി ഹൈക്കമ്മിഷണർ ഡോ ദൊരൈ സ്വാമി വെങ്കിടേശ്വരനാണ് കൊച്ചിയിലെത്തി കിറ്റക്സ് മാനേജിംഗ് ഡയറക്ടർ സാബു എം ജേക്കബുമായി കൂടിക്കാഴ്ച നടത്തിയത്. കമ്പനിയ്ക്ക് ശ്രീലങ്കയിൽ മികച്ച സൗകര്യങ്ങൾ ഒരുക്കാമെന്നാണ് വാഗ്ദാനം.

tyu-1625822480-16

അള്‍ട്രാ ഗ്ലാമറസ് ലുക്കില്‍ നടി പ്രയാഗ മാര്‍ട്ടിന്‍; ഹോട്ടായിട്ടുണ്ടെന്ന് ആരാധകര്‍

ശനിയാഴ്ച രാവിലെയാണ് കിഴക്കമ്പലത്തെ കിറ്റക്സ് ആസ്ഥാനത്ത് വെച്ച് സാബു ജേക്കബും ഡെപ്യൂട്ടി ഹൈക്കമ്മിഷണറും 3 മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയത്. എല്ലാ സഹകരണവും തങ്ങൾ ഉറപ്പാക്കുമെന്ന് ഹൈക്കമ്മീഷ്ണർ വ്യക്തമാക്കി. കയറ്റുമതി അധിഷ്ഠിത വസ്ത്രനിർമാണ മേഖലയില്‍ ഏഷ്യയിലെ മുന്‍നിര രാജ്യങ്ങളിലൊന്നാണ് ശ്രീലങ്ക. അതേസമയം കിറ്റക്സ് ഇതുവരെ ക്ഷണത്തോട് പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം.

നേരത്തേ ബംഗ്ലാദേശിൽ നിന്നും കിറ്റക്സിന് ക്ഷണം ലഭിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കേരളത്തിൽ നിന്നും നിക്ഷേപ പദ്ധതികളിൽ നിന്നും പിൻമാറുകയാണെന്ന് പ്രഖ്യാപിച്ച പിന്നാലെയായിരുന്നു ഇത്. ഗൾഫ് രാജ്യങ്ങളിിൽ നിന്നും ഓഫറുകൾ വന്നതായി കിറ്റക്സ് അവകാശപ്പെട്ടിരുന്നു. അതേസമയം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും മികച്ച ഓഫറുകൾ ലഭിക്കുന്ന സാഹചര്യത്തിൽ വിദേശത്തേക്ക് പോകാൻ താത്പര്യമില്ലെന്നായിരുന്നു നേരത്തേ സാബു പ്രതികരിച്ചത്.

നേരത്തേ തെലങ്കാനയിൽ 1000 കോടിയുടെ പദ്ധതി കിറ്റക്സ് പ്രഖ്യാപിച്ചിരുന്നു. വാറംഗലിലെ കകാതിയ മെഗാ ടെക്സ്റ്റൈൽ പാർക്കിൽ ആരംഭിക്കുന്ന ടെക്സ്റ്റൈൽ അപ്പാരൽ പാർക്കിന്റെ ആദ്യഘട്ടമെന്ന നിലയ്ക്കാണ് 1000 കോടി രൂപ നിക്ഷേപിക്കുന്നത്. നിക്ഷേപത്തിന്റെ പ്രാഥമിക നടപടികൾ രണ്ടാഴ്ചക്കുള്ളിൽ പൂർത്തിയാക്കുമെന്നും സാബു ജേക്കബ് അറിയിച്ചിരുന്നു.

ഫിനാലെയ്ക്ക് മുമ്പൊരു സെല്‍ഫി ടൈം; ബിഗ് ബോസ് താരങ്ങളുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍

Recommended Video

cmsvideo
കിറ്റക്സിന് ഓഹരിവിപണിയിൽ വൻ കുതിച്ചുചാട്ടം..കാരണം കേരളം വിട്ടു | Oneindia Malayalam

English summary
Demand for kitex increases; Sri Lanka with offer after Gulf countries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X