കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിത..സോളാര്‍..അഴിമതി..ഗ്രൂപ്പിസം..ഇപ്പോ ജയ്ഹിന്ദും..!! കോണ്‍ഗ്രസ്സിന് ദേ അടുത്ത എട്ടിന്റെ പണി..!!

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമടക്കമുള്ള കോണ്‍ഗ്രസ്സ് നേതാക്കളെ വെട്ടിലാക്കി ജയ്ഹിന്ദ് ടിവിക്ക് ജപ്തി നോട്ടീസ്.

Google Oneindia Malayalam News

തിരുവനന്തപുരം:ഗ്രൂപ്പ് പോരും കുതികാല്‍ വെട്ടും തീര്‍ക്കാന്‍ സമയം തികയാത്ത കോണ്‍ഗ്രസ്സിന് സ്വന്തം ചാനലും പണി നല്‍കിയിരിക്കുന്നു. പാര്‍ട്ടി ചാനലായ ജയ്ഹിന്ദിന്റെ പേരില്‍ ജപ്തി നോട്ടീസെത്തി കഴിഞ്ഞു.

കോര്‍പ്പറേഷന്‍ ബാങ്കിന്റെ തിരുവനന്തപുരം ശാഖയാണ് ജപ്തി നോട്ടീസ് അയച്ചിരിക്കുന്നത്. മൂന്നേകാല്‍ കോടി രൂപ വായ്പയും പലിശയും തിരിച്ചടക്കാത്തതിനാലാണ് ബാങ്ക് ജപ്തി നോട്ടീസ് അയച്ചിരിക്കുന്നത്.

പണ്ടേ ദുർബല..

ജയ്ഹിന്ദ് ചാനല്‍ തന്നെ നഷ്ടത്തിലാണോടുന്നത്. കൂനിന്മേല്‍ കുരു എന്ന പോലെയാണ് ഇപ്പോള്‍ ജപ്തി നോട്ടീസും വന്നിരിക്കുന്നത്. ചാനലിലെ ഡയറക്ടര്‍ ബോര്‍ഡിലെ അംഗങ്ങളായ പ്രമുഖ കോണ്‍ഗ്രസ്സ് നേതാക്കളെല്ലാം വെട്ടിലായിരിക്കുകയാണ്.

നേതാക്കൾക്കെല്ലാം മുട്ടൻ പണി

കോര്‍പ്പറേഷന്‍ ബാങ്കില്‍ നിന്നും ലോണെടുക്കാനുള്ള അപേക്ഷയിലൊപ്പിട്ട എം എം ഹസ്സന്‍, ഉമ്മന്‍ ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, തലേക്കുന്നില്‍ ബഷീര്‍, രമേശ് ചെന്നിത്തല, വിഎം സുധീരന്‍, ആര്യാടന്‍ മുഹമ്മദ് എന്നിവര്‍ക്കാണ് ബാങ്ക് നോട്ടീസയച്ചിരിക്കുന്നത്.

60 ദിവസത്തെ കാലാവധി

ജയ്ഹിന്ദ് ചാനലിന് സ്വന്തമായി കെട്ടിടങ്ങളോ വസ്തുവകകളോ ഇല്ലെന്നിരിക്കേ ചാനലിലെ ഉപകരണങ്ങള്‍ പിടിച്ചെടുക്കാനേ ബാങ്കിന് കഴിയൂ. അറുപത് ദിവസത്തെ കാലാവധിയാണ് ബാങ്ക് നല്‍കിയിരിക്കുന്നത്.

കൈമാറ്റമോ വിൽപനയോ പാടില്ല

ഈ കാലയളവില്‍ ചാനലിന്റെ വസ്തുക്കള്‍ വില്‍ക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യരുതെന്ന് ബാങ്കിന്റെ പത്രപരസ്യത്തില്‍ പറയുന്നു. ഏതൊരു വിധത്തിലുള്ള കൈമാറ്റത്തിനും ഈ കാലയളവില്‍ ബാങ്കിന്റെ അനുമതി വേണം.

തുക മുതലാവില്ല

60 ദിവസത്തിനകം വായ്പാ തുകയായ മൂന്ന് കോടി പത്തൊന്‍പത് ലക്ഷത്തി മുപ്പത്തി എണ്ണായിരത്തി നാന്നൂറ്റി അന്‍പത്തി രണ്ട് രൂപയും പലിശയും ചേര്‍ത്ത് അടച്ചില്ലെങ്കില്‍ ക്യാമറ അടക്കമുള്ള എല്ലാ ഉപകരണങ്ങളും ബാങ്കിന്റെ കയ്യിലിരിക്കും. എന്നാലീ ഉപകരണങ്ങളുടെ വില ബാങ്കിന് ലഭിക്കാനുള്ള പണത്തിന്റെ അത്രയും വരില്ല.

സ്വത്തുക്കളിൽ പിടിവീഴും

അങ്ങനെ വരുമ്പോള്‍ തുക വസൂലാക്കാന്‍ ബാങ്കിന് മറ്റു വഴികള്‍ സ്വീകരിക്കേണ്ടി വരും. ഉമ്മന്‍ ചാണ്ടി, ചെന്നിത്തല. സുധീരന്‍, ആര്യാടന്‍, ഹസ്സന്‍ അടക്കമുള്ള നേതാക്കളുടെ സ്വത്ത് വകകള്‍ പിടിച്ചെടുക്കാനുള്ള നടപടികളിലേക്ക് ബാങ്കിന് നീങ്ങേണ്ടതായി വരും.

ചാനൽ പ്രതിസന്ധിയിൽ

കടുത്ത ഭരണ-സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് ജയ്ഹിന്ദ് ചാനല്‍ കടന്നു പോകുന്നത്. കെപിസിസി പ്രസിഡണ്ടായ വിഎം സുധീരനുമായി ഡയറക്ടര്‍ ബോര്‍ഡിനുള്ള പ്രശ്‌നങ്ങള്‍ ചാനല്‍ നടത്തിപ്പിനെ കാര്യമായി ബാധിച്ചു.

കോൺഗ്രസ്സ് കുഴപ്പത്തിൽ

അതിനിടെയാണ് അഞ്ചുകോടിക്കടുത്ത് വരുന്ന ബാങ്ക് ലോണ്‍ ബാധ്യത ചാനലിനെ കൂടുതല്‍ കുഴപ്പത്തിലാക്കിയിരിക്കുന്നത്. പാര്‍ട്ടി ചാനല്‍ ബാങ്കുകാര്‍ ജപ്തി ചെയ്ത് കൊണ്ടുപോകുന്നതിന്റെ നാണക്കേടിന് പുറമേ നേതാക്കളുടെ സ്വത്തുക്കളടക്കം പോകാതെ നോക്കാനുള്ള തത്രപ്പാടിലാണ് കോണ്‍ഗ്രസ്സിപ്പോള്‍.

English summary
Corporation bank has sent Demand notice for Congress owned channel Jaihind TV.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X