Get Updates
Get notified of breaking news, exclusive insights, and must-see stories!

ശശീന്ദ്രന്റെ മന്ത്രിസ്ഥാനം തെറിക്കുമോ? എതിര്‍ചേരി ശക്തിപ്പെടുന്നു.. പിണറായിയുടെ മറുപടി ഇങ്ങനെ

തിരുവനന്തപുരം: എ കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്നുള്ള ആവശ്യം എന്‍ സി പിയില്‍ ശക്തമാകുന്നു. പാര്‍ട്ടിയില്‍ ശശീന്ദ്രനെതിരായ പടയൊരുക്കം ശക്തി പ്രാപിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയില്‍ നടന്ന ചര്‍ച്ചയുടെ പൊതുവികാരം സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോമുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. എന്നാല്‍ മന്ത്രി പദവി എന്‍ സി പിയുടെ ആഭ്യന്തര കാര്യമാണ് എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.

തനിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന നീക്കത്തിന് വഴങ്ങി കൊടുക്കാന്‍ ശശീന്ദ്രനും തയ്യാറായിട്ടില്ല. മന്ത്രിസ്ഥാനത്ത് നിന്നും നീക്കിയാല്‍ എം എല്‍ എ സ്ഥാനം രാജിവെക്കുമെന്ന കടുത്ത തീരുമാനത്തിലാണ് എ കെ ശശീന്ദ്രന്‍. ചര്‍ച്ചയ്ക്ക് വന്ന പാര്‍ട്ടി നേതാക്കളോടും ശശീന്ദ്രന്‍ ഈ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

AK Saseendran

ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് പറഞ്ഞ് സമ്മര്‍ദ്ദം ചെലുത്തുന്നത് തോമസ് കെ തോമസ് എം എല്‍ എയാണ്. പകരം തന്നെ മന്ത്രിയാക്കണം എന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഒന്നാം എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ശശീന്ദ്രനായിരുന്നു മന്ത്രി. രണ്ടാം എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരമേറിയപ്പോഴും എ കെ ശശീന്ദ്രനായിരുന്നു എന്‍ സി പിയില്‍ നിന്ന് മന്ത്രിസ്ഥാനത്തേക്ക് നറുക്ക് വീണത്.

എന്നാല്‍ അന്ന് മുതല്‍ കുട്ടനാട് എം എല്‍ എ തോമസ് കെ തോമസ് മന്ത്രിസ്ഥാനത്തിന് വേണ്ടി പിടിവലി നടത്തുന്നുണ്ട്. രണ്ടരവര്‍ഷം കഴിഞ്ഞ് മാറണമെന്ന ഉപാധിയും തോമസ് കെ തോമസ് മുന്നില്‍ വെച്ചിരുന്നു. എന്നാല്‍ ശശീന്ദ്രന്‍ അതിലൊന്നും വഴങ്ങിയിരുന്നില്ല. മാത്രമല്ല അന്നെല്ലാം പി സി ചാക്കോയുടേയും മറ്റ് മുതിര്‍ന്ന നേതാക്കളുടേയും പിന്തുണ ശശീന്ദ്രനൊപ്പമുണ്ടായിരുന്നു.

അതേസമയം നിലവില്‍ സാഹചര്യം കറങ്ങി തിരിഞ്ഞിരിക്കുകയാണ്. ഇപ്പോള്‍ തോമസ് കെ തോമസ് പക്ഷത്തിനാണ് ശക്തി കൂടുതല്‍. പി സി ചാക്കോ വരെ അദ്ദേഹത്തിന്റെ ആവശ്യത്തിനൊപ്പമാണ്. ചില മതമേലധ്യക്ഷന്മാര്‍ ഇടപെട്ട് തോമസ് കെ തോമസിനെയും പി സി ചാക്കോയെയും അനുനയത്തിലെത്തിക്കുകയായിരുന്നു എന്നാണ് വിവരം. ഭൂരിപക്ഷം ജില്ലാ അധ്യക്ഷന്മാരുടെ പിന്തുണയും ഇവര്‍ക്കുണ്ട്.

ഏതായാലും തോമസ് കെ തോമസും പിസി ചാക്കോയും നാളെ ശരദ് പവാറിനെ കാണാനായി മുംബൈയിലേക്ക് പോകുന്നുണ്ട്. ശരദ് പവാര്‍ വിഷയത്തില്‍ എന്ത് നിലപാടായിരിക്കും സ്വീകരിക്കുക എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+