കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ് ദുര്‍ബലപ്പെടുകയും ഇടത് ശക്തമാവുകയും ചെയ്യും; ജോസിന്‍റെ തീരുമാനം തങ്ങളുടെ വിജയം: ആന്‍റണി രാജു

Google Oneindia Malayalam News

കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിന്‍റെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് ദിവസങ്ങള്‍ക്കകം തന്നെ വ്യക്തയുണ്ടാകുമെന്ന ജോസ് കെ മാണി ഇന്ന് വ്യക്തമാക്കിയത്. പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വ്യക്തമായ നിലപാട് ഉണ്ടാവുമെന്നും ഇന്ന് ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് പിന്നാലെ ജോസ് വ്യക്തമാക്കി. പാർട്ടി തീരുമാനം കേരള രാഷ്​ട്രീയത്തി​െൻറ ഗതിമാറ്റുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഈ സാഹചര്യത്തിലാണ് ജോസിന്‍റെ ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച തങ്ങളടെ നിലപാട് ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്‍റണി രാജു വ്യക്തമാക്കുന്നത്.

ഫ്രാന്‍സിസ് ജോര്‍ജ്ജ്

ഫ്രാന്‍സിസ് ജോര്‍ജ്ജ്


കേരള കേണ്‍ഗ്രസുകാര്‍ നില്‍ക്കേണ്ട യഥാര്‍ത്ഥ മുന്നണിയിലാണ് ജനാധിപത്യ കേരള കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍ നില്‍ക്കുന്നത്. യുഡിഎഫില്‍ നില്‍ക്കുമ്പോള്‍ തന്നെ ലോക്സഭാ സീറ്റ് കിട്ടാന്‍ വേണ്ടി ഫ്രാന്‍സിസ് ജോര്‍ജ് ഇടതു നേതാക്കളെ കാണാന്‍ പോയിട്ടുണ്ട്. ഫ്രാൻസിസ് ജോർജ് ഫ്രാൻസിസ് ജോർജ് ആയത് ഇടതുമുന്നണിക്കൊപ്പം നിന്നപ്പോൾ മാത്രമാണെന്നും കേരള കൗമുദി ഫ്ലാഷിന് നല്‍കിയ അഭിമുഖത്തില്‍ ആന്‍റണി രാജു പറഞ്ഞു.

യുഡിഎഫിലേക്ക് പോയത്

യുഡിഎഫിലേക്ക് പോയത്

ഇടതുമുന്നണി സീറ്റ് നല്‍കിയപ്പോള്‍ മാത്രമാണ് അദ്ദേഹത്തിന് മത്സരിക്കാന്‍ കഴിഞ്ഞത്. ആ ഫ്രാന്‍സിസ് ജോര്‍ജ് മുന്നണിയെ ചതിച്ചാണ് യുഡിഎഫിലേക്ക് പോയത്. ഞങ്ങള്‍ നില്‍ക്കുന്ന മുന്നണിയിലേക്ക് കേരളത്തിലെ എല്ലാ കേരള കോണ്‍ഗ്രസുകാരും വരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. പിജെ ജോസഫും ജോസ് കെ മാണിയും ഉൾപ്പടെ അപ്പുറത്ത് നിൽക്കുന്ന എല്ലാ കേരള കോൺഗ്രസുകാരും കേരള കോൺഗ്രസ് ജന്മം കൊണ്ടത് എന്തിനാണെന്ന് ഓര്‍ക്കണമെന്നും ആന്‍റണി രാജു പറഞ്ഞു.

കോണ്‍ഗ്രസിനെ വളര്‍ത്തലല്ല

കോണ്‍ഗ്രസിനെ വളര്‍ത്തലല്ല

കോണ്‍ഗ്രസിനെ വളര്‍ത്തുക എന്നതല്ല കേരള കോണ്‍ഗ്രസ് പാര്‍ട്ടികളുടെ ലക്ഷ്യം. കേരള കോണ്‍ഗ്രസ് വളരണമെന്നാണ് കേരള കോണ്‍ഗ്രസുകാര്‍ ആഗ്രഹിക്കേണ്ടത്. ജോസ് കെ മാണി ഇടതുമുന്നണിയിലേക്ക് വന്നാല്‍ മുന്നണിക്ക് അകത്തെ ഞങ്ങളുടെ പ്രഭാവം മങ്ങുമെന്ന് കരുതുന്നില്ല. ഞങ്ങള്‍ക്ക് ഞങ്ങളുടേതായതും അവര്‍ക്ക് അവരുടേതായതുമായ പ്രഭാവം ഉണ്ടാകും.

ഞങ്ങള്‍ക്ക് നല്ലത്

ഞങ്ങള്‍ക്ക് നല്ലത്

ഇടതുമുന്നണി കൂടുതല്‍ ശക്തിപ്പെടുന്നതും യുഡിഎഫ് ദുര്‍ബലപ്പെടുന്നതും ഞങ്ങള്‍ക്ക് നല്ലതാണ്. ഞങ്ങള്‍ ജോസ് കെ മാണിക്ക് പിന്നാലെ പോവുന്നില്ല. അവര്‍ ഞങ്ങല്‍ക്ക് പിന്നാലെ വരികയാണ്. അഞ്ച് വര്‍ഷം മുന്‍പ് ഞങ്ങളെടുത്ത രാഷ്ട്രീയ തീരുമാനം വൈകിയാണെങ്കിലും അവര്‍ അംഗീകരിക്കുന്നത് ഞങ്ങളുടെ വിജയമാണെന്നും ആന്‍റണി രാജു പറ‍ഞ്ഞു.

ഇടതില്‍ ജോസിന്‍റെ ഭാവിയെന്താണ്

ഇടതില്‍ ജോസിന്‍റെ ഭാവിയെന്താണ്

ഇടതില്‍ ജോസിന്‍റെ ഭാവിയെന്താണ് എന്ന കാര്യം അവര്‍ വരുമ്പോള്‍ മാത്രം ആലോചിക്കേണ്ട കാര്യമാണ്. അവര്‍ വരുമെന്ന് ഇതുവരെ പറഞ്ഞിട്ടില്ലാലോ. വരുമെന്ന പ്രഖ്യാപനം ജോസ് കെ മാണിയും കൂട്ടരും ഇതുവരെ നടത്താത്ത സ്ഥിതിക്ക് ഇടതുമുന്നണിയിലെ ഘടകക്ഷിയായി നിൽക്കുന്ന ഒരു പാർട്ടി അഭിപ്രായം പറയുന്നത് ശരിയല്ല. ആദ്യം വരാനുള്ള തീരുമാനം പ്രഖ്യാപിക്കട്ടെ അതിന് ശേഷം ഞങ്ങളുടെ നിലപാട് പറയുമെന്നും ആന്‍റണി രാജു പറഞ്ഞു.

അര്‍ഹിച്ചത് കിട്ടാതാവില്ല

അര്‍ഹിച്ചത് കിട്ടാതാവില്ല

ജോസ് വരുന്നതോടെ മുന്നണിയില്‍ നിന്നും ഞങ്ങള്‍ക്ക് അര്‍ഹിച്ചത് കിട്ടാതാവില്ല. ഞങ്ങൾക്ക് അർഹമായ പ്രാതിനിദ്ധ്യം കിട്ടുമെന്നാണ് പ്രതീക്ഷ. തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ കേരള കോണ്‍ഗ്രസില്‍ വീണ്ടുമൊരു പിളര്‍പ്പിന് സാധ്യത കാണുന്നില്ല. കേരള കോണ്‍ഗ്രസിലെ ഭിന്നിപ്പുകളുടെ കാരണം ഒരു പരിധിവരെ നേതാക്കളുടെ ആര്‍ത്തിയെന്ന് പറയാമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രിസിന് എതിരായി

കോണ്‍ഗ്രിസിന് എതിരായി

കോണ്‍ഗ്രിസിന് എതിരായി രൂപം കൊണ്ട പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. ഉത്തരേന്ത്യൻ ഗോസായിമാരുടെ പാർട്ടിയെന്ന നിലയിൽ കോൺഗ്രസ് കേരളത്തോട് കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് കേരള കോൺഗ്രസ് പിറവിയെടുത്തത്. എന്നിട്ടും കോണ്‍ഗ്രസിന്‍റെ ഒപ്പം നിന്നു പോവുന്നത് കേരള കോണ്‍ഗ്രസിന്‍റെ വളര്‍ച്ചയെ മോശമായ രീതിയില്‍ ബാധിച്ചിട്ടുണ്ട്.

കോണ്‍ഗ്രസിന്‍റെ എതിര്‍ മുന്നണിയില്‍

കോണ്‍ഗ്രസിന്‍റെ എതിര്‍ മുന്നണിയില്‍

ഇത്തരമൊരു പശ്ചാത്തലമുള്ള പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ എതിര്‍ മുന്നണിയിലാവണം എപ്പോഴും നില്‍ക്കേണ്ടത്. കോണ്‍ഗ്രസാവട്ടെ എക്കാലത്തും കേരള കോൺഗ്രസിനെ ഭിന്നിപ്പിക്കാൻ മാത്രമേ നോക്കിയിട്ടുളളൂ. കരുണാകരന്‍റെ കാലം തൊട്ട് തുടങ്ങിയതാണ് അത്. പിളര്‍ത്തി പിളര്‍ത്തി കേരള കോണ്‍ഗ്രസിനെ ചെറുത്താക്കി മുതലെടുക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യം.

കോണ്‍ഗ്രസിനാണ് ദോഷം ചെയ്യുക

കോണ്‍ഗ്രസിനാണ് ദോഷം ചെയ്യുക

കേരള കോണ്‍ഗ്രസിന്‍റെ വളര്‍ച്ച കോണ്‍ഗ്രസിനാണ് ദോഷം ചെയ്യുക. അതി തിരിച്ചറിഞ്ഞ് വളരെ ബുദ്ധിപൂർവ്വം കോൺഗ്രസ് ആസൂത്രണം ചെയ്ത് ഈ പാർട്ടിയെ തകർക്കുകയാണ്. അതിന് നേതാക്കന്‍മാരെ കരുവാക്കുന്നു. പാര്‍ട്ടിയെ പിളര്‍ത്താനും പുതിയ ഗ്രൂപ്പുണ്ടാക്കാനും നേതാക്കന്‍മാരെ പ്രലോഭിപ്പിച്ച മന്ത്രിസ്ഥാനങ്ങൾ വാഗ്‌ദാനം ചെയ്‌ത് അങ്ങനെയാണ് കേരള കോൺഗ്രസിനെ കോൺഗ്രസ് തകർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 ഇടത് ലക്ഷ്യം 55 ല്‍ 35 ഉം നേടി ഭരണം;പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ യുഡിഎഫ്, കണ്ണൂരില്‍ പൊടിപാറും ഇടത് ലക്ഷ്യം 55 ല്‍ 35 ഉം നേടി ഭരണം;പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ യുഡിഎഫ്, കണ്ണൂരില്‍ പൊടിപാറും

English summary
Democratic Kerala Congress leader Anthony Raju talks about Jose K Mani's entry into ldf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X