ഇത്തരം രീതികളെ ജനാധിപത്യ വിശ്വാസികള്‍ക്ക് കൈയ്യും കെട്ടി നോക്കി നില്‍ക്കാനാവില്ല; ജോസ് കെ മാണി
തിരുവനന്തപുരം; ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകര്‍ക്കെതിരായി നടന്ന അതിക്രമങ്ങളെ അതിശക്തമായ ഭാഷയില്‍ അപലപിച്ച് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി. 'കാര്‍ഷിക കരിനിയമങ്ങള്‍ക്കെതിരെ രാജ്യതലസ്ഥാനമേഖലയില്‍ പത്ത് മാസമായി കര്‍ഷകര്‍ സമാധാനപരമായി തുടരുന്ന പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനും ചോരയില്‍ മുക്കിക്കൊല്ലാനുമുള്ള നീക്കത്തെ അതിശക്തമായ ഭാഷയില്‍ അപലപിക്കുന്നു.'- ജോസ് കെ മാണി ഫേസ്ബുക്കില്‍ കുറിച്ചു.
സമരം ജനപിന്തുണയാര്‍ജിച്ച് ശക്തമായ മുന്നേറ്റമായി കരുത്താര്‍ജിക്കുമ്പോഴാണ് വാഹനം ഇടിച്ചു കയറ്റി മാധ്യമ പ്രവര്‍ത്തകന്‍ ഉള്‍പ്പടെ ഒന്‍പതു പേരുടെ നരഹത്യയില്‍ കലാശിച്ചത് .ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ ഉണ്ടായ ഈ സംഭവം രാഷ്ട്ര മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. എത്രതവണയാണ് സമരക്കാരെ പിന്തിരിപ്പിക്കുവാനും തകര്‍ക്കാനും തളര്‍ത്തുവാനും അധികാര കേന്ദ്രങ്ങള്‍ ശ്രമിച്ചത്. സമരക്കാരുടെ ഇടയിലേക്ക വാഹനം ഓടിച്ചുകയറ്റിയത് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകനാണെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. ഇത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

നാടിന് അന്നം തരുന്ന കര്‍ഷകരെ മഹാത്മാഗാന്ധി മുതലുള്ള ദേശീയ നേതാക്കള്‍ ഏറെ സ്‌നേഹതോത്തോടെ ചേര്‍ത്ത് പിടിക്കുകയാണ് ചെയ്തിട്ടുള്ളത്. മഹത്തായ ഈ പാരമ്പര്യം മറക്കുന്നത് ഭരണകക്ഷികള്‍ക്ക് മാത്രമല്ല നാടിന് മുഴുന്‍ ആപത്താണ്. എത്രയും വേഗം കര്‍ഷകസമരം ഒത്തുതീര്‍ത്ത് ഇവരെ വയലുകളിലേക്ക് മടക്കി അയക്കാനുള്ള വിവേകവും നയചാതുര്യവും ഇനിയെങ്കിലും മോദി ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാവണം.
ജനാധിപത്യപരമായി സഹിഷ്ണതുതയോടെ സമരം ചെയ്ത കര്‍ഷകരെ പ്രകോപിപ്പിക്കാനും ആക്രമിച്ചും ഭീഷണിപ്പെടുത്തിയും പിന്തിരിപ്പിക്കാമെന്ന വ്യാമോഹം നടപ്പില്ല. രാജ്യ മനസാക്ഷിയെ നടുക്കുന്ന ഇത്തരം രീതികളെ ജനാധിപത്യ വിശ്വാസികള്‍ക്ക് കൈയ്യും കെട്ടി നോക്കി നില്‍ക്കാനാവില്ല. സംഭവത്തിനെതിരെ ശക്തമായ പ്രതികരണവും പ്രതിഷേധവുമായി നാട് രംഗത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഘര്‍ഷത്തില്‍ പരിക്കേറ്റ ഒരു മാധ്യമപ്രവര്‍ത്തകന്‍ കൂടി ഇന്ന് മരിച്ചതോടെ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 9 ആയി. സമരക്കാര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ച് കയറിയതിനെ തുടര്‍ന്ന് 4 കര്‍ഷകരായിരുന്നു കൊല്ലപ്പെട്ടത്. ഇതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 5 പേരും കൊല്ലപ്പെടുകയായിരുന്നു. 15 പേര്‍ക്ക് പരിക്കേറ്റു. രണ്ടുപേര്‍ സ്ഥലത്തുവെച്ചും രണ്ടുപേര്‍ പിന്നീടും ഒരാള്‍ ഗുണ്ടകളുടെ വെടിയേറ്റും മരിച്ചുവെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. അപകടത്തിന് ഇരയാക്കിയ കാറുകള്‍ കത്തിച്ചതോടെയാണ് ബിജെപി പ്രവര്‍ത്തകരും കാര്‍ ഡ്രൈവറുമുള്‍പ്പടെ നാല് പേര്‍ മരിച്ചത്.
മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകനാണ് കര്‍ഷകര്‍ക്ക് നേരെ കാര്‍ ഓടിച്ച് കയറ്റിയതെന്നാണ് കര്‍ഷഗ സംഘടന നേതാക്കള്‍ ആരോപിക്കുന്നത്. ഇയാള്‍ ഉള്‍പ്പടേയുള്ളവര്‍ക്കെതിരെ യുപി പൊലീസ് കൊലപാതക കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. എത്രയും പെട്ടെന്ന് അറസ്റ്റ് ഉണ്ടാവുമെന്ന ഉറപ്പ് പൊലീസില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്നും സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടികായത്ത് മാധ്യമങ്ങളുട് പറഞ്ഞെങ്കിലും ഇതുവരെ അറസ്റ്റ് ഉണ്ടായിട്ടില്ല.












Click it and Unblock the Notifications