മുന്നാറിലെ പുഴയോര കയ്യേറ്റങ്ങൾക്ക് കർശന നിയന്ത്രണം; കെട്ടിടങ്ങൾ പൊളിച്ചു നീക്കുമെന്ന് രേണു രാജ്
ഇടുക്കി: മൂന്നാറിലെ പുഴയോര കയ്യേറ്റങ്ങൾക്കെതിരെ ദേവികുളം സബ് കലക്ടർ രേണുരാജ്. പുഴയോര കയ്യേറ്റങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തും. മൂന്നാറില്‍ പ്രളയം ആവര്‍ത്തിച്ചതോടെയാണു കയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി സബ് കലക്ടർ രംഗത്ത് വന്നിരിക്കുന്നത്.
മൂന്നാര്‍ ടൗണിലും പഴയ മൂന്നാറിലും പുഴയുടെ ഒഴുക്കിനു തടസം സൃഷ്ടിക്കുന്ന നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കും. പുഴയോരത്തെ അനധികൃത കെട്ടിടങ്ങളുടെ കണക്കെടുക്കാന്‍ മൂന്നാര്‍ തഹസില്‍ദാറെ നിയോഗിച്ചു. തഹസിൽദാറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സബ് കലക്ടർ ജില്ല കലക്ടർക്ക് റിപ്പോർട്ട് നൽകും.

മുതിരപ്പുഴ കരകവിഞ്ഞതോടെ പഴയ മൂന്നാറില്‍ വ്യാപകമായി വെള്ളക്കെട്ട് രൂപപ്പെടുകയും നിരവധി വീടുകളില്‍ വെള്ളം കയറുകയും ചെയ്തിരുന്നു. അശാസ്ത്രീയംമായ നിർമ്മാണങ്ങളും പുഴ കൈയ്യേറ്റവുമാണ് മുന്നാറിലുണ്ടായ വെള്ളപ്പൊക്കത്തിന് കാരണമെന്ന് വിമർശം ഉയർന്നിരുന്നു.
സംസ്ഥാനത്ത് പെയ്ത കനത്ത മഴയിൽ മൂന്നാറിലും വെള്ളം കയറിയിരുന്നു. മറയൂർ -മൂന്നാർ റോഡിൽ പെരിയവര പാലം വീണ്ടും തകരുന്ന അവസ്ഥയുണ്ടായിരുന്നു. ഗതാഗത യോഗ്യമല്ലാതായതോടെ മറയൂർ ഒറ്റപെട്ടപ്പെട്ട അവസ്ഥയായിരുന്നു. കഴിഞ്ഞ പ്രളയത്തിൽ പെരിയവാര പാലം പൂർണമായി തകർന്നിരുന്നു. തുടർന്ന് താൽക്കാലികമായി നിർമ്മിച്ച പാലമായിരുന്നു ഇപ്രാവശ്യം തകർന്നത്.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications