കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്നാറിലെ പുഴയോര കയ്യേറ്റങ്ങൾക്ക് കർശന നിയന്ത്രണം; കെട്ടിടങ്ങൾ പൊളിച്ചു നീക്കുമെന്ന് രേണു രാജ്

Google Oneindia Malayalam News

ഇടുക്കി: മൂന്നാറിലെ പുഴയോര കയ്യേറ്റങ്ങൾക്കെതിരെ ദേവികുളം സബ് കലക്ടർ രേണുരാജ്. പുഴയോര കയ്യേറ്റങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തും. മൂന്നാറില്‍ പ്രളയം ആവര്‍ത്തിച്ചതോടെയാണു കയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി സബ് കലക്ടർ രംഗത്ത് വന്നിരിക്കുന്നത്.

<strong>ദില്ലിയിൽ സ്ത്രീകൾക്ക് ഇനി സൗജന്യ യാത്ര; സുരക്ഷ ഉറപ്പാക്കാൻ, യാത്രാ സൗജന്യം ഒക്ടോബർ 29 മുതൽ!</strong>ദില്ലിയിൽ സ്ത്രീകൾക്ക് ഇനി സൗജന്യ യാത്ര; സുരക്ഷ ഉറപ്പാക്കാൻ, യാത്രാ സൗജന്യം ഒക്ടോബർ 29 മുതൽ!

മൂന്നാര്‍ ടൗണിലും പഴയ മൂന്നാറിലും പുഴയുടെ ഒഴുക്കിനു തടസം സൃഷ്ടിക്കുന്ന നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കും. പുഴയോരത്തെ അനധികൃത കെട്ടിടങ്ങളുടെ കണക്കെടുക്കാന്‍ മൂന്നാര്‍ തഹസില്‍ദാറെ നിയോഗിച്ചു. തഹസിൽദാറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സബ് കലക്ടർ ജില്ല കലക്ടർക്ക് റിപ്പോർട്ട് നൽകും.

Renu Raj

മുതിരപ്പുഴ കരകവിഞ്ഞതോടെ പഴയ മൂന്നാറില്‍ വ്യാപകമായി വെള്ളക്കെട്ട് രൂപപ്പെടുകയും നിരവധി വീടുകളില്‍ വെള്ളം കയറുകയും ചെയ്തിരുന്നു. അശാസ്ത്രീയംമായ നിർമ്മാണങ്ങളും പുഴ കൈയ്യേറ്റവുമാണ് മുന്നാറിലുണ്ടായ വെള്ളപ്പൊക്കത്തിന് കാരണമെന്ന് വിമർശം ഉയർന്നിരുന്നു.

സംസ്ഥാനത്ത് പെയ്ത കനത്ത മഴയിൽ മൂന്നാറിലും വെള്ളം കയറിയിരുന്നു. മറയൂർ -മൂന്നാർ റോഡിൽ പെരിയവര പാലം വീണ്ടും തകരുന്ന അവസ്ഥയുണ്ടായിരുന്നു. ഗതാഗത യോഗ്യമല്ലാതായതോടെ മറയൂർ ഒറ്റപെട്ടപ്പെട്ട അവസ്ഥയായിരുന്നു. കഴിഞ്ഞ പ്രളയത്തിൽ പെരിയവാര പാലം പൂർണമായി തകർന്നിരുന്നു. തുടർന്ന് താൽക്കാലികമായി നിർമ്മിച്ച പാലമായിരുന്നു ഇപ്രാവശ്യം തകർന്നത്.

English summary
Demolish illegal buildings in Munnar says Devikulam sub collector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X