• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

മോദിയെ പച്ചക്ക് കത്തിക്കേണ്ട സമയമായെന്ന് കോണ്‍ഗ്രസ് നേതാവ്; അതിരു കടന്ന പ്രതികരണമെന്ന് ബിജെപി

cmsvideo
  മോദിയെ പച്ചക്ക് കത്തിക്കേണ്ട സമയമായെന്ന് കോണ്‍ഗ്രസ് നേതാവ് | Oneindia Malayalam

  ബെംഗളൂരു: ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ ഒന്നാകെ പിടിച്ചുലച്ച നോട്ടു നിരോധനത്തിന് ഈ നവംബര്‍ എട്ടിന് രണ്ട് വര്‍ഷം തികഞ്ഞു. കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കുന്നതിനുള്ള ഏറ്റവും വിപ്ലവകരമായ നടപടിയായിട്ടാണ് നോട്ടുനിരോധനത്തെ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്. രാജ്യത്തെ അന്ന് നിലവില്‍ ഉണ്ടായിരുന്ന 500, 1000 രൂപയുടെ കറന്‍സി നോട്ടുകളായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്.

  പെട്ടെന്ന് കാറിലേക്ക് എന്തോ ഒന്ന് വന്നുവീണു; നെയ്യാറ്റികര സനലിന്റെ കൊലപാതകത്തില്‍ വെളിപ്പെടുത്തല്‍

  വലിയ ലക്ഷ്യങ്ങളോടെയാണ് നോട്ട്‌നിരോധനം നടപ്പിലാക്കിയതെങ്കിലും ആദ്യ ദിനംമുതല്‍ തന്നെ ജനങ്ങള്‍ ദുരിതത്തിലാവുന്ന സ്ഥിതിയാണ് കണ്ടത്. വര്‍ഷം രണ്ട് കഴിഞ്ഞിട്ടും നോട്ട് നിരധോനത്തിന്റെ ലക്ഷ്യങ്ങളൊന്നും ഫലംകണ്ടില്ലെന്ന് മാത്രമല്ല കള്ളപ്പണവും കറന്‍സി ഉപയോഗവും കൂടുകയും ചെയ്തു. ഇത്തരത്തില്‍ പരാജയമായ നോട്ടുനിരോധനത്തിന്റെ പശ്ചാത്തലത്തിലാണ് മോദിയെ പച്ചക്ക് കത്തിക്കണമെന്ന പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് രംഗത്ത് എത്തിയിരിക്കുന്നത്.

  തുഗ്ലക്ക് പരിഷ്‌കരണം

  തുഗ്ലക്ക് പരിഷ്‌കരണം

  നോട്ട് നിരോധനത്തിന്റെ തിക്തഫലങ്ങള്‍ സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തെ ദുരിതത്തിലാക്കിയപ്പോള്‍ കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷമായ വിമര്‍ശനമായിരുന്നു ഉയര്‍ന്ന്. മോദിയുടേത് തുഗ്ലക്ക് പരിഷ്‌കരണമെന്ന സാമ്പത്തിക വിദഗ്ധര്‍ ഉള്‍പ്പടേയുള്ളവര്‍ വിമര്‍ശിച്ചു.

  അമ്പത് ദിവസം തരൂ

  അമ്പത് ദിവസം തരൂ

  ഈ സാഹചര്യത്തിലായിരുന്നു പ്രതീക്ഷ നല്‍കുന്ന ശ്രദ്ധേയമായ പരമാര്‍ശങ്ങള്‍ മോദിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. എനിക്ക് അമ്പത് ദിവസം തരൂ. നോട്ട് നിരോധനത്തിന്റെ ഗുണഫലം കാട്ടിത്തരാമെന്നായിരുന്നു പ്രസംഗത്തിന്റെ ചുരുക്കം.

  15 ലക്ഷം

  15 ലക്ഷം

  ഓരോരുത്തരുടേയും അക്കൗണ്ടില്‍ 15 ലക്ഷം എത്തുമെന്ന് തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞ വാഗ്ദാനം നടപ്പിലാക്കാനാണ് നോട്ട് നിരോധനമെന്ന മിന്നലാക്രമണെന്ന് മോദിയുടെ പ്രസംഗം വിശ്വസിച്ച ബിജെപി പ്രവര്‍ത്തകരുംപ്രചരിപ്പിച്ചു.

  പച്ചക്ക് കത്തിക്കൂ

  പച്ചക്ക് കത്തിക്കൂ

  രാജ്യം സര്‍വ്വതോന്മുഖമായ കുതിപ്പിലേക്ക് കടക്കുമ്പോള്‍ ചെറിയ ത്യാഗങ്ങള്‍ക്ക് എല്ലാവരും തയ്യാറാകണമെന്നും നോട്ട് നിരോധനം പാളിയാല്‍ തന്നെ പച്ചക്ക് കത്തിക്കൂ എന്നും മോദി അന്ന് പ്രസംഗിച്ചിരുന്നു. ഈ പ്രസംഗം ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് മോദിയെ പച്ചക്ക് കത്തിക്കേണ്ട സമയമായെന്ന് കോണ്‍ഗ്രസ് നേതാവ് അഭിപ്രയപ്പെട്ടത്.

  ടിബി ജയചന്ദ്ര

  ടിബി ജയചന്ദ്ര

  കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ടിബി ജയചന്ദ്രയാണ് മോദിയെ കത്തിക്കാന്‍ സമയമായെന്ന വിവാദ പ്രസ്താവനയുമായി രംഗത്ത് എത്തിയത്. നോട്ട് നിരോധനത്തിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ പ്രതിഷേധ റാലിക്കിടെയാണ് ജയചന്ദ്രയുടെ വിവാദ പ്രസ്താവന.

  രാജിവെക്കണം

  രാജിവെക്കണം

  ജനാധിപത്യത്തില്‍ ഒരു തരിയെങ്കിലും വിശ്വാസമുണ്ടെങ്കില്‍ പ്രധാനമന്ത്രി രാജിവെക്കണം. നോട്ട് നിരോധനത്തിനും ശേഷം ജനങ്ങള്‍ക്കുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രി 50 ദിവസമാണ് ആവശ്യപ്പെട്ടത്.

  സമയായി കഴിഞ്ഞു

  സമയായി കഴിഞ്ഞു

  ആ പരീക്ഷണം വിജയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. എങ്കില്‍ തന്നെ ജീവനോടെ കത്തിക്കുവാനും അദ്ദേഹം പറഞ്ഞു. അങ്ങനെയെങ്കില്‍ മോദിയെ ജീവനോടെ കത്തിക്കാനുള്ള സമയായി കഴിഞ്ഞെന്നും ജയചന്ദ്ര അഭിപ്രായപ്പെട്ടു.

  അതിരുകടന്ന പ്രസ്താവന

  അതിരുകടന്ന പ്രസ്താവന

  ജയചന്ദ്രയുടെ വാക്കുകള്‍ ഇതിനോടകം തന്നെ വന്‍ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ജയചന്ദ്രയുടേത് അതിരുകടന്ന പ്രസ്താവനയാണെന്ന് പറഞ്ഞത് ബിജെപി കര്‍ണാടക പ്രസിഡന്റ് ബിഎസ് യെദ്യൂരപ്പ ഉള്‍പ്പടേയുള്ള നിരവധി നേതാക്കള്‍ രംഗത്തെത്തി.

  നോട്ടുക്ഷാമം

  നോട്ടുക്ഷാമം

  അതേസമയം നോട്ട് നിരോധനം വരുത്തിവെച്ച പ്രതിസന്ധികളില്‍ നിന്ന് രാജ്യത്തെ സമ്പദ്ഘടന ഇതുവരെ പൂര്‍ണ്ണമായി കരകയറിയിട്ടില്ല. ബാങ്കിലേയും എടിഎമ്മിനു മുന്നിലേയും തിക്കിലും തിരക്കിലും പെട്ട് 105 പേരാണ് മരിച്ചത്. നോട്ടുക്ഷാമം മാറി നോട്ടുവിതരണം സാധാരണഗതിയിലേക്ക് എത്താന്‍ ഏതാണ്ട് അഞ്ചുമാസമാണ് വേണ്ടിവന്നത്.

  പഴയ കറന്‍സി

  പഴയ കറന്‍സി

  ഏതാണ്ട് മൂന്നുലക്ഷം കോടി രൂപയ്ക്കുള്ള പഴയ കറന്‍സി നോട്ടുകള്‍ കള്ളപ്പണമോ കള്ളനോട്ടോ ആണെന്നും അവ ബാങ്കുകളിലേക്ക് തിരിച്ചു വരാന്‍ സാധ്യതയില്ലെന്നുമാണ് സര്‍ക്കാര്‍ വ്യത്തങ്ങള്‍ പറഞ്ഞിരുന്നത്.

  തിരിച്ചെത്തിയത്

  തിരിച്ചെത്തിയത്

  എന്നാല്‍ ആസാധുവാക്കപ്പെട്ട 15.41 ലക്ഷം കോടി രൂപയില്‍ 99.3 ശതമാനവും ബാങ്കുകളിലേക്ക് തിരിച്ചെത്തി. ഇത് ചൂണ്ടിക്കാട്ടുന്നത് ഈ നടപടി കള്ളപ്പണം ഇല്ലാതാക്കുന്നതില്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്നാണ്.

  കള്ളപ്പണം, കള്ളനോട്ട്

  കള്ളപ്പണം, കള്ളനോട്ട്

  മാത്രവുമല്ല കള്ളപ്പണം, കള്ളനോട്ട് എന്നീ ഇടപാടുകള്‍ 2016-17 ല്‍ മുന്‍വര്‍ഷത്തെക്കാള്‍ വന്‍വര്‍ധനയുണ്ടായി എന്നാണ് കേന്ദ്രധനമന്ത്രാലയത്തിന്റെ ഫിനാന്‍സ് ഇന്റലിജന്‍സ് യൂണിറ്റിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്.

  ഫലത്തിലെത്താതെ പോയ പദ്ധതി

  ഫലത്തിലെത്താതെ പോയ പദ്ധതി

  നോട്ടുനിരോധനം മൂലം ഡിജിറ്റൈസേഷന്‍ വര്‍ധിക്കുമെന്നായിരുന്നു കേന്ദ്രസര്‍ക്കാറിന്റെ വാദം. എന്നാല്‍ ഈ ലക്ഷ്യവും യാഥാര്‍ഥ്യമായില്ല. നോട്ടുനിരോധനത്തിന്റെ തൊട്ടുമുമ്പ് പ്രചാരത്തിലുള്ള കറന്‍സിയുടെ മൂല്യം 17.97 ലക്ഷം കോടിയായിരുന്നത് 2018 മാര്‍ച്ചില്‍ 18.03 ആയി വര്‍ധിക്കുകയാണ് ഉണ്ടായത്. ഇത്തരത്തില്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ച ലക്ഷ്യങ്ങളൊന്നും ഫലത്തിലെത്താതെ പോയ പദ്ധതിയായിരുന്നു നോട്ടുനിരോധനം

  English summary
  demonetisation referring to modi's burn me alive speech congress leader says time has come to implement
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more