കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അച്ഛന്റെ ചെക്ക് അയാള്‍ കീറിമുറിച്ചിട്ടു',ബാങ്കിലെ അനുഭവം വെളിപ്പെടുത്തി മകളുടെ പോസ്റ്റ്

തിരൂര്‍ സ്വദേശി സിദ്ധാര്‍ത്ഥന് ബാങ്കില്‍ വെച്ചുണ്ടായ അനുഭവമാണ് മകള്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്.

  • By Afeef Musthafa
Google Oneindia Malayalam News

തിരൂര്‍: നോട്ട് നിരോധനം കാരണം വലഞ്ഞ സാധാരണക്കാരുടെ പരാതികള്‍ക്കും പരിഭവങ്ങള്‍ക്കും അവസാനമില്ല. മലപ്പുറം തിരൂരിലെ ബാങ്കില്‍ നിന്ന് തന്റെ അച്ഛന് നേരിടേണ്ടി വന്ന അനുഭവത്തെ കുറിച്ചുള്ള മകളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.

തിരൂര്‍ സ്വദേശിനിയും പോണ്ടിച്ചേരിയില്‍ ദന്ത ഡോക്ടറുമായ സ്വീറ്റി സിദ്ധാര്‍ത്ഥനാണ് അച്ഛന്‍ സിദ്ധാര്‍ത്ഥന് തിരൂര്‍ വിജയാ ബാങ്ക് ശാഖയില്‍ വെച്ചുണ്ടായ അനുഭവം ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. തന്റെ അക്കൗണ്ടിലുള്ള പണം ചെക്ക് നല്‍കി തിരികെ വാങ്ങാനാണ് അറുപത് വയസ് പ്രായമുള്ള സിദ്ധാര്‍ത്ഥന്‍ ബാങ്കിലെത്തിയത്. രാവിലെ മുതല്‍ ഉച്ചവരെ ക്യൂവില്‍ നിന്നിട്ടും ചെക്ക് മാറാനായില്ല.

facebookpost

ക്യൂവില്‍ ഒട്ടേറെപേര്‍ ഉണ്ടായിട്ടും അവരെയൊന്നും പരിഗണിക്കാതെ ഫോണില്‍ സംസാരിച്ചിരിക്കുകയായിരുന്ന ഉദ്യോഗസ്ഥനോട് സിദ്ധാര്‍ത്ഥന്‍ മണിക്കൂറുകളായി വരി നില്‍ക്കുന്നവരുടെ കാര്യം ശ്രദ്ധയില്‍പ്പെടുത്തി. ഇതില്‍ ക്ഷുഭിതനായ ബാങ്കിലെ അസിസ്റ്റന്റ് മാനേജറെന്നു കരുതുന്ന ഉദ്യോഗസ്ഥനാണ് സിദ്ധാര്‍ത്ഥന്റെ കയ്യിലുണ്ടായിരുന്ന ചെക്ക് വലിച്ചു കീറിയത്.

ചെക്ക് കീറിയിട്ടതിനെ തുടര്‍ന്ന് സിദ്ധാര്‍ത്ഥന് പണം എടുക്കാതെ ബാങ്കില്‍ നിന്ന് മടങ്ങേണ്ടി വന്നു. രാവിലെ മുതല്‍ വരി നിന്നിട്ടും പണം മാറ്റി വാങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ് ബാങ്കിലുള്ളതെന്നും അതിനിടയില്‍ അലംഭാവത്തോടെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ജനങ്ങളുടെ ദുരിതം ഇരട്ടിപ്പിക്കുകയാണെന്നുമാണ് സിദ്ധാര്‍ത്ഥന്‍ പറഞ്ഞത്. ദീര്‍ഘകാലം പ്രവാസ ജീവിതം നയിച്ചിരുന്ന സിദ്ധാര്‍ത്ഥന്റെ മകളുടെ വിവാഹം ഡിസംബറിലാണ്. വിവാഹാവശ്യങ്ങള്‍ക്കും വീടു പണിക്കുമായി ബാങ്കില്‍ നിക്ഷേപിച്ചിരുന്ന പണം ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.

ബാങ്കിലെ ഉദ്യോഗസ്ഥന്‍ ചെക്ക് കീറിയിട്ട സംഭവത്തില്‍ മലപ്പുറം ജില്ലാ കളക്ടര്‍ക്കും പോലീസ് അധികാരികള്‍ക്കും പരാതി സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് സിദ്ധാര്‍ത്ഥന്‍.

English summary
Demonetization; A daughter's fb post about her Dad's experience in a bank
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X