കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിരോധത്തെ അസ്ഥാനത്താക്കി ഡെങ്കിപ്പനി പടരുന്നു; സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രി കാഞ്ഞങ്ങാട്ടെത്തി

Google Oneindia Malayalam News

കാഞ്ഞങ്ങാട്: ജില്ലയിലെ മലയോരപ്രദേശങ്ങളില്‍ വ്യാപിച്ച ഡെങ്കിപ്പനി കൂടുതല്‍ പ്രദേശങ്ങളില്‍ പടര്‍ന്നുപിടിക്കുന്നു. ആരോഗ്യവകുപ്പ് സ്വീകരിക്കുന്ന പ്രതിരോധനടപടികളെ അസ്ഥാനത്താക്കിക്കൊണ്ടാണ് ഡെങ്കിപ്പനി പടരുന്നത്. ദിവസവും ഡെങ്കിപ്പനി ബാധിച്ച് ആസ്പത്രികളില്‍ ചികിത്സക്കെത്തുന്നവരുടെ എണ്ണം പെരുകുകയാണ്. മാലോം, വെള്ളരിക്കുണ്ട്, കൊന്നക്കാട് തുടങ്ങിയ മലയോരപ്രദേശങ്ങളിലാണ് ഏറെയും ഡെങ്കിപ്പനി ബാധിതരുള്ളത്. ഈമാസം 107 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായാണ് കണക്ക്.

ഇന്നലെ ആറുപേര്‍കൂടി പനി ബാധിച്ച് ആസ്പത്രിയില്‍ ചികിത്സ തേടി. ഇന്നും ആസ്പത്രികളില്‍ ചികിത്സ തേടിയെത്തിയവരുണ്ടെന്നാണ് വിവരം. വേനല്‍ക്കാലത്ത് ഇത്രയും പേര്‍ക്ക് ഡെങ്കിപ്പനി ബാധിക്കുന്നത് ആദ്യമായാണെന്ന് അധികൃതര്‍ പറയുന്നു. വേനല്‍മഴയും കാലാവസ്ഥാ വ്യതിയാനവും ഡെങ്കിപ്പനി പടരുന്നതിന് കാരണമാണ്. ജില്ലയിലെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഇന്ന് രാവിലെ കാഞ്ഞങ്ങാട്ടെത്തി. റവന്യൂമന്തി ഇ. ചന്ദ്രശേഖരനാണ് ഡെങ്കിപ്പനിയുടെ ഭീകരാവസ്ഥ ആരോഗ്യമന്ത്രിയെ വിളിച്ച് ബോധ്യപ്പെടുത്തിയത്. രാവിലെ മന്ത്രി കെ.കെ. ശൈലജയുടെ സാന്നിധ്യത്തില്‍ വ്യാപാരഭവനില്‍ യോഗം ചേര്‍ന്നു. ഡെങ്കിപ്പനിയെ പ്രതിരോധിക്കുന്നതിനാവശ്യമായ നടപടികളും മാര്‍ഗങ്ങളും മന്ത്രി നിര്‍ദേശിച്ചു. തദ്ദേശസ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

dengue

ഈഡിസ് കൊതുകുകള്‍ പരത്തുന്ന വൈറസ് ബാധയാണ് ഡെങ്കിപ്പനിയെന്നതിനാല്‍ ഇത്തരം കൊതുകുകളെ നിര്‍മ്മാര്‍ജനം ചെയ്യുന്നതിന് പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നാണ് ആരോഗ്യവകുപ്പധികൃതര്‍ വ്യക്തമാക്കുന്നത്. കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയിലും മലയോരത്തെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ഡെങ്കിപ്പനി ബാധിച്ച് നിരവധി പേരാണ് ചികിത്സയില്‍ കഴിയുന്നത്.
English summary
dengu fever spreading in kanjangad; health minister came to assess the situation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X