Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡെങ്കിപ്പനി മൂര്‍ച്ഛിച്ചു: നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് ഐസിയുവിൽ

തിരുവനന്തപുരം: ഡെങ്കിപ്പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നടിയും നിര്‍മാതാവുമായ സാന്ദ്രാ തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മർദം കുറഞ്ഞതിനെ തുടർന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ നടിക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ ഐസിയുവിലേക്ക് മാറ്റി. നടിയുടെ സഹോദരി സ്നേഹ തോമസാണ് ഈ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

"കുറഞ്ഞ രക്തസമ്മർദ്ദത്തെയും ഹൃദയമിടിപ്പിനെയും തുടർന്ന് സാന്ദ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചേച്ചിക്ക് കടുത്ത ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഐസിയുവിൽ ചികിത്സയിൽ കഴിയുകയാണ്. രണ്ട് ദിവസമായി. ഇപ്പോൾ ചേച്ചിയുടെ ആരോഗ്യ നില ഭേ​ദപ്പെട്ടു വരുന്നു. ചേച്ചിയുടെ എത്രയും പെട്ടെന്നുള്ള രോ​ഗമുക്തിക്കായി ഏവരും പ്രാർഥിക്കണം." - സഹോദരി ഫേസ്ബുക്കില്‍ കുറിച്ചു.

sandra-

സംസ്ഥാനത്ത് മദ്യശാലകൾ തുറന്നു, രാവിലെ മുതൽ തിരക്ക്- ചിത്രങ്ങൾ

കാത്​ലിൻ, കെൻഡൽ എന്നീ ഇരട്ടക്കുട്ടികളുടെ അമ്മയായ ശേഷം സിനിമയിൽ നിന്ന് ചെറിയ ഇടവേളയെടുത്തിരിക്കുകയായിരുന്നു സാന്ദ്ര. ഫ്രൈഡേ, സക്കറിയായുടെ ഗർഭിണികൾ, മങ്കിപെൻ, പെരുച്ചാഴി തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായ സാന്ദ്ര ആമേൻ, സഖറിയയുടെ ഗർഭണികൾ, ആട് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

ബിക്കിനി ചിത്രങ്ങളുമായി നടി ശ്രദ്ധ ദാസ്, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+