കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡെങ്കിപ്പനി ബോധവത്ക്കരണവുമായി ആരോഗ്യവകുപ്പ് ദിനാചരണം നടത്തി

  • By Desk
Google Oneindia Malayalam News

മാനന്തവാടി: കൊതുകുനശീകരണമെന്ന ബോധവത്ക്കരണവുമായി ദേശീയ ഡെങ്കിപ്പനി ദിനാചരണം നടത്തി. മഴക്കാലത്ത് ജനങ്ങളെ മരണത്തിലേക്കെത്തിക്കുന്ന മാരകരോഗമായ ഡെങ്കിപ്പനിയെ സമൂഹത്തില്‍ നിന്നും നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായി ഡെങ്കിപ്പനി പരത്തുന്ന കൊതുകുനശീകരണം നടത്തി നമ്മുടെ സമൂഹത്തെ രോഗം വരാതെ സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ വയനാട് ജില്ലാ ആരോഗ്യകാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ പേരിയ സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ ദേശീയ ഡെങ്കിപ്പനി ദിനാചരണം ജില്ലാതലപരിപാടി നടത്തി.

പേരിയ സാമൂഹ്യാരോഗ്യകേന്ദ്രത്തിന്റെ പരിധിയില്‍ കഴിഞ്ഞ വര്‍ഷം ഡെങ്കിപ്പനി കണ്ടെത്തിയ സാഹചര്യത്തില്‍ കൂടിയായിരുന്നു പരിപാടി പേരിയയില്‍ സംഘടിപ്പിച്ചത്. ജില്ലയുമായി നിരന്തരം സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന അന്യസംസ്ഥാനത്തെയാളുകളും മറ്റും ജില്ലയില്‍ ഡെങ്കിപ്പനിയുണ്ടാവാന്‍ സാധ്യതയുളളതിനാല്‍ കൊതുകുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി രോഗം വരാതെ പ്രതിരോധിക്കുവാന്‍ ഇത്തരം ദിനാചരണത്തിലൂടെ സാധ്യമാകട്ടെയെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രീതാരാമന്‍ പറഞ്ഞു.

dengue

പരിപാടിയില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ജെ പൈലി അദ്ധ്യക്ഷത വഹിച്ചു. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനീഷാ സുരേന്ദ്രന്‍, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷൈമ മുരളീധരന്‍, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.ജെ.ഷജിത്ത്, വാര്‍ഡ് മെമ്പര്‍ എ.കെ.ചന്ദ്രന്‍, ജില്ലാ ആര്‍.സി.എച്ച്.ഓഫീസര്‍ ഡോ. പി. ദിനീഷ്, എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.നൂന മര്‍ജ വിഷയാവതരണം നടത്തി. ജില്ലാ മലേറിയ ഓഫീസര്‍ അശോക് കുമാര്‍ പരിപാടി വിശദീകരിച്ചു. പരിപാടിയുടെ ഭാഗമായി രാവിലെ 9 മണിമുതല്‍ പേരിയ, ആലാറ്റില്‍, അയനിക്കല്‍, മുളളല്‍ , പേരിയ 37 എന്നീ പ്രദേശങ്ങളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലെ പ്രോഗ്രാം ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ കൊതുക് ഉറവിട നശീകരണ പ്രവര്‍ത്തനവും നടത്തി. ടെക്‌നിക്കല്‍ അസിസ്റ്റന്റ് സി.സി.ബാലന്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആഷാപ്രവര്‍ത്തകര്‍ ആരോഗ്യസേനാംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. പരിപാടിക്ക് സാമൂഹ്യാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.മഹേഷ് സ്വാഗതവും, ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയാ ഓഫീസര്‍ ജാഫര്‍ ബീരാളി തക്കാവില്‍ നന്ദിയും പ്രകാശിപ്പിച്ചു.

English summary
dengue fever awareness week organised
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X