തലസ്ഥാനം ഡെങ്കിപ്പനി ഭീഷണിയില്‍;ഒരാഴ്ചക്കിടെ 600 പേര്‍ ആശുപത്രിയില്‍,ഡോക്ടര്‍മാര്‍ക്കും രക്ഷയില്ല
തിരുവനന്തപുരം: തലസ്ഥാനം ഡെങ്കിപ്പനി ഭീഷണിയില്‍. മഴക്കാലമെത്തുന്നതോടെ സ്ഥിതി രൂക്ഷമാകുമെന്ന പേടിയിലാണ് ഡോക്ടര്‍മാര്‍. ഒരാഴ്ചക്കിടെ ജില്ലയില്‍ 600 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചു എന്നാണ് റിപ്പോര്‍ട്ട്.
ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും ഡെങ്കിപ്പനി ഭീഷണിയിലാണ്. ഡോക്ടര്‍മാരിലും ഡെങ്കിപ്പനിബാധിച്ചവരുണ്ട്. എല്ലാജില്ലകളിലും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കലും രോഗബാധിതരുടെ എണ്ണം ഏറ്റവും കൂടുതല്‍ തിരുവനന്തപുരം ജില്ലയിലാണ്.

മഴക്കാലമെത്തുന്നതോടെ സ്ഥിതി രൂക്ഷമാകാനാണ് സാധ്യത. രോഗം വരാതിരിക്കാനുള്ള സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാനാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് കോര്‍പ്പറേഷന്‍ പരിധിയിലാണ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തതില്‍ അധികവും.












Click it and Unblock the Notifications