കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡെങ്കി പനി: ഇരിട്ടി മേഖലയില്‍ ആരോഗ്യ വകുപ്പ് പ്രരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി

  • By Sanoop Pc
Google Oneindia Malayalam News

ഇരിട്ടി: ഇരിട്ടി മേഖലയില്‍ ഡെങ്കിപ്പനി വ്യാപകമാവുന്നു. ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ മാത്രം ഒരാഴ്ചക്കുള്ളില്‍ 10 പേരാണ് വിവിധ പ്രദേശങ്ങളില്‍ നിന്നും ചികിത്സ തേടിയെത്തിയത്.മലയോര മേഖലയില്‍ നിന്നും ഡെങ്കിപ്പനിക്ക് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കൂടിയതോടെ കൂടുതല്‍ പ്രദേശത്ത് പനി പടരുന്നത് തടയുന്നതിനും ഡെങ്കിപ്പനിക്കെതിരെ ബോധവല്‍ക്കരണമുള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യ വകുപ്പ് രംഗത്തിറങ്ങി.

ഇരിട്ടി മേഖലകളിലെ ഉളിക്കല്‍ കോളിത്തട്ട്, കുന്നോത്ത്, മട്ടിണി, മാട്ടറ, വയത്തൂര്‍ എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി പടരുന്നത് മേഖലയില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ നടപടി ശക്തമാക്കിയിട്ടുണ്ട്.ശുദ്ധജലത്തില്‍ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പടര്‍ത്തുന്നത് മലയോര മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത വേനല്‍മഴയെ തുടര്‍ന്നാണ് ഡെങ്കി പടരാന്‍ ആരംഭിച്ചത്. മഴവെള്ളം കെട്ടി നിന്ന് കൊതുകുകള്‍ പെരുകാനിടയായതാണ് ഡെങ്കിപ്പനി പടരാന്‍ കാരണ മെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.

dengue mosquito

കഴിഞ്ഞ വര്‍ഷവും മലയോര മേഖലയില്‍ വ്യാപകമായി ഡെങ്കിപ്പനി പടര്‍ന്നിരുന്നു ഇരിട്ടി താലൂക്കില്‍ മാത്രം 100 ലേറെ പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത് ഡെങ്കിപ്പനി ബാധിച്ച് കഴിഞ്ഞ വര്‍ഷം മലയോര മേഖലയില്‍ രണ്ട് പേരാണ് മരണപ്പെട്ടത് ഈ വര്‍ഷം കാലവര്‍ഷത്തിനു മുന്നേ ഡെങ്കി പനി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കാലവര്‍ഷം കൂടി കണക്കിലെടുത്തുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ജനകീയ സഹകരണത്തോടെ ആരോഗ്യ വകുപ്പ് നടത്തുന്നത്.

English summary
dengue fever spreading in iritty. Health department vigilant over dengue spreading
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X