തൃശൂരില്‍ ഡെങ്കിപ്പനി വീണ്ടും ഭീതി സൃഷ്ടിക്കുന്നു
തൃശൂര്‍: തൃശൂരില്‍ ഡെങ്കിപ്പനി വീണ്ടും ഭീതി സൃഷ്ടിക്കുന്നു. 20 ഓളം പേര്‍ക്ക് ഡെങ്കിപ്പനി സ്ഥീരീകരിച്ചു. മറ്റത്തൂര്‍, വെള്ളാനിക്കര, ആലപ്പാട് എന്നിവിടങ്ങളില്‍നിന്നാണ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ദേശീയ ഡെങ്കിപ്പനി ദിനാചരണത്തോടനുബന്ധിച്ച് ജില്ലാതല കര്‍മസമിതി യോഗം വെള്ളിയാഴ്ച കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ജില്ലയില്‍ ഡെങ്കിപ്പനി പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ദേശീയ ഡെങ്കി ദിനാചരണത്തോടനുബന്ധിച്ച് ജില്ലയില്‍ ഉറവിട നശീകരണ യജ്ഞത്തിനു തുടക്കം കുറിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍, അംഗനവാടി പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, നഴ്സിംഗ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ അടങ്ങുന്ന സ്ക്വാഡുകള്‍ വീടുകള്‍ സന്ദര്‍ശിച്ച് ഉറവിട നശീകരണ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഡെങ്കി വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലുടനീളം ഗൃഹസന്ദര്‍ശന ബോധവല്‍ക്കരണങ്ങള്‍, സെമിനാറുകള്‍, ബോധവല്‍ക്കരണ പ്രദര്‍ശനങ്ങള്‍, പൊതുസ്ഥല ശുചീകരണ ക്യാമ്പയിന്, മൂവ് ടു പ്ലാന്റേഷന് ക്യാമ്പയില്‍, സര്‍ക്കാര്‍ സ്വകാര്യ സ്ഥാപന സന്ദര്‍ശനം തുടങ്ങിയ പരിപാടികള്‍ മെയ് 20 വരെ നീണ്ടുനില്‍ക്കും.

ജില്ലയില്‍ വേനല്‍മഴ ഇടവിട്ട് ലഭിച്ച സാഹചര്യത്തില്‍ പലയിടങ്ങളിലും വെള്ളം കെട്ടിക്കിടക്കുകയും കൊതുകുകളുടെ സാന്ദ്രത ക്രമാതീതം വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞവര്‍ഷം മെയ് മാസത്തിനകം 99 കേസുകള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞവര്‍ഷം ജില്ലയില്‍ ആകെ 939 കേസുകളും 7 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഈ വര്‍ഷവും ഡെങ്കിപ്പനി , ചിക്കന്‍ഗുനിയ തുടങ്ങിയ കൊതുകുജന്യരോഗങ്ങള്‍ മൂലമുള്ള മരണങ്ങള് സംഭവിക്കാതിരിക്കാന്‍ മഴക്കാലമെത്തുന്നതിനു മുന്‍പേ തന്നെ മുന്‍കരുതലായി ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളില്‍ യാതൊരു അലംഭാവവും കൂടാതെ എല്ലാവരും ഏര്‍പ്പെടേണ്ടതാണെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications