കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂരില്‍ ഡെങ്കിപ്പനി വീണ്ടും ഭീതി സൃഷ്ടിക്കുന്നു

  • By Desk
Google Oneindia Malayalam News

തൃശൂര്‍: തൃശൂരില്‍ ഡെങ്കിപ്പനി വീണ്ടും ഭീതി സൃഷ്ടിക്കുന്നു. 20 ഓളം പേര്‍ക്ക് ഡെങ്കിപ്പനി സ്ഥീരീകരിച്ചു. മറ്റത്തൂര്‍, വെള്ളാനിക്കര, ആലപ്പാട് എന്നിവിടങ്ങളില്‍നിന്നാണ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ദേശീയ ഡെങ്കിപ്പനി ദിനാചരണത്തോടനുബന്ധിച്ച് ജില്ലാതല കര്‍മസമിതി യോഗം വെള്ളിയാഴ്ച കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ജില്ലയില്‍ ഡെങ്കിപ്പനി പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ദേശീയ ഡെങ്കി ദിനാചരണത്തോടനുബന്ധിച്ച് ജില്ലയില്‍ ഉറവിട നശീകരണ യജ്ഞത്തിനു തുടക്കം കുറിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍, അംഗനവാടി പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, നഴ്‌സിംഗ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ അടങ്ങുന്ന സ്‌ക്വാഡുകള്‍ വീടുകള്‍ സന്ദര്‍ശിച്ച് ഉറവിട നശീകരണ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഡെങ്കി വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലുടനീളം ഗൃഹസന്ദര്‍ശന ബോധവല്‍ക്കരണങ്ങള്‍, സെമിനാറുകള്‍, ബോധവല്‍ക്കരണ പ്രദര്‍ശനങ്ങള്‍, പൊതുസ്ഥല ശുചീകരണ ക്യാമ്പയിന്‍, മൂവ് ടു പ്ലാന്റേഷന്‍ ക്യാമ്പയില്‍, സര്‍ക്കാര്‍ സ്വകാര്യ സ്ഥാപന സന്ദര്‍ശനം തുടങ്ങിയ പരിപാടികള്‍ മെയ് 20 വരെ നീണ്ടുനില്‍ക്കും.

mosquitono

ജില്ലയില്‍ വേനല്‍മഴ ഇടവിട്ട് ലഭിച്ച സാഹചര്യത്തില്‍ പലയിടങ്ങളിലും വെള്ളം കെട്ടിക്കിടക്കുകയും കൊതുകുകളുടെ സാന്ദ്രത ക്രമാതീതം വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞവര്‍ഷം മെയ് മാസത്തിനകം 99 കേസുകള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞവര്‍ഷം ജില്ലയില്‍ ആകെ 939 കേസുകളും 7 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഈ വര്‍ഷവും ഡെങ്കിപ്പനി , ചിക്കന്‍ഗുനിയ തുടങ്ങിയ കൊതുകുജന്യരോഗങ്ങള്‍ മൂലമുള്ള മരണങ്ങള്‍ സംഭവിക്കാതിരിക്കാന്‍ മഴക്കാലമെത്തുന്നതിനു മുന്‍പേ തന്നെ മുന്‍കരുതലായി ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളില്‍ യാതൊരു അലംഭാവവും കൂടാതെ എല്ലാവരും ഏര്‍പ്പെടേണ്ടതാണെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

English summary
Dengue fever spreading in Trichur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X