ഫാ സ്റ്റാന്‍ സ്വാമിക്ക് നീതിനിഷേധം; കോൺഗ്രസ് ദീപം തെളിയിക്കും: കെ സുധാകരൻ
തിരുവനന്തപുരം: മനുഷ്യാവകാശ പ്രവർത്തകൻ ഫാ.സ്റ്റാൻ സ്വാമിയുടെ മരണത്തിൽ കോൺഗ്രസ് ദീപം തെളിയിച്ച് പ്രതിഷേധിക്കും. സ്റ്റാൻ സ്വാമിയെ അകാരണമായി ജയിലിലടച്ച ഭരണകൂടഭീകരതയ്ക്കെതിരെയാണ് ദീപം തെളിയിക്കൽ.കെപിസിസിയുടെ ആഭിമുഖ്യത്തിൽ പരിപാടി സംഘടിപ്പിക്കുമെന്ന് പ്രസിഡൻ്റ് കെ സുധാകരൻ പറഞ്ഞു.
'നീതിയുടെ നിലവിളി' എന്ന പേരിൽ വരുന്ന 9 ന് കെപിസിസിയുടെ ആഭിമുഖ്യത്തിൽ 280 കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടി നടക്കും. സ്റ്റാൻ സ്വാമിയുടെ ചിത്രത്തിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ ദീപം തെളിയിക്കും.കൊവിഡ് മാനദണ്ഡം പൂർണ്ണമായും പാലിച്ചാണ് പരിപാടി സംഘടിപ്പിക്കുക.
കരുത്ത് കൂട്ടി ടീം മോദി, രാഷ്ട്രപതിഭവനിൽ മന്ത്രിമാരുടെ സത്യപ്രതിജ്ഞ- ചിത്രങ്ങൾ

ഫാ സ്റ്റാന്‍ സ്വാമിയെ 84-ാം വയസില്‍ യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി ജയിലിലടച്ചത് കടുത്ത നീതിനിഷേധവും നഗ്നമായ മനുഷ്യാവകാശ ലംഘനവുമാണ്. പാർക്കിൻസൺസ് അടക്കമുള്ള രോഗങ്ങളുണ്ടായിരുന്ന സ്റ്റാൻ സ്വാമിക്ക് പ്രാഥമിക ചികിത്സ പോലും നിഷേധിച്ചിരുന്നു. എട്ടുമാസത്തോളം ജയിലിൽ നരകയാതന അനുഭവിച്ച അദ്ദേഹം ഭരണകൂട ഭീകരതയുടെ ഇരയാണ് - സുധാകരൻ ചൂണ്ടിക്കാട്ടി.

സ്റ്റാൻ സ്വാമിയുടെ ആരോഗ്യസ്ഥിതി മോശമാണെന്നും മരണം വൈകാതെ സംഭവിക്കുമെന്നുള്ള അദ്ദേഹത്തിൻ്റെ മുന്നറിയിപ്പ് പോലും ആരും ഗൗരവത്തിലെടുത്തില്ല.രാജ്യത്തിനകത്തും പുറത്തുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും മനുഷ്യസ്‌നേഹികളുടെയും നീതിക്ക് വേണ്ടിയുള്ള നിലവിളിയെ കേന്ദ്രസർക്കാർ അവഗണിക്കുകയാണ് ചെയ്തതെന്നും കെ സുധാകരൻ പറഞ്ഞു.
ബിക്കിനിയില്‍ സൂപ്പര്‍ ഹോട്ടായി സോനാല്‍ ചൗഹാന്‍; ബീച്ചിലെ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications