കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷദ്വീപിലേക്ക് യാത്രാനുമതി നിഷേധിച്ച സംഭവം: കോൺഗ്രസ് എം പിമാർ അവകാശ ലംഘനത്തിന് നോട്ടീസ് നൽകി.

Google Oneindia Malayalam News

ന്യൂഡൽഹി: ലക്ഷദ്വീപ് പ്രതിസന്ധി പഠിക്കുന്നതിനായി ദ്വീപ് സന്ദർശനത്തിനൊരുങ്ങിയ കോൺഗ്രസ് എംപിമാർക്ക് യാത്രാനുമതി നിഷേധിച്ച ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ നടപടിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകി കോൺഗ്രസ് എം പിമാർ. ബെന്നി ബെഹനാൻ, ടി എൻ പ്രതാപൻ, ഹൈബി ഈഡൻ എന്നിവരാണ് ലോകസഭാ സെക്രട്ടറി ജനറലിന് അവകാശ ലംഘനത്തിനുള്ള നോട്ടിസ് നൽകിയത്.

congress

റൂൾ 222 പ്രകാരം നൽകിയ നോട്ടീസിൽ പാർലമെന്റ് അംഗങ്ങൾക്കുള്ള അവകാശങ്ങൾ തടയപ്പെട്ടതായും സഭയുടെ മഹത്വം ചോദ്യം ചെയ്യപ്പെട്ടതായും ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ മാസം 28 മുതൽ നിരവധി തവണ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ, അഡ്മിനിട്രേറ്ററുടെ ഉപദേഷ്ടാവ്, കൊച്ചിയിലുള്ള ലക്ഷദ്വീപ് റീജിയണൽ അഡ്മിനിസ്ട്രേറ്റർ, ലക്ഷദ്വീപ് ജില്ലാ കളക്ടർ തുടങ്ങിയവർക് ഫോണിലും ഇമെയിലിലും ബന്ധപ്പെട്ടുവെങ്കിലും യാത്രക്ക് അനുമതി നൽകാൻ അധികൃതർ തയ്യാറായില്ല.

പിന്നീട് കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിൻ ഓഫിസർ അങ്കിത് അഗർവാളിനെ നേരിൽ കണ്ട് എം പിമാർ യാത്രാനുമതി തേടിയിരുന്നു. കോവിഡ് 19 പ്രോട്ടോകോൾ ചൂണ്ടിക്കാട്ടി പെട്ടെന്ന് യാത്രക്ക് അനുമതി നൽകാനാവില്ലെന്ന് അഡ്മിൻ ഓഫീസർ വിശദീകരിച്ചു. എന്നാൽ കോവിഡ് വാക്സിനേഷൻ പൂർത്തിയായ എം പിമാരെ തടയുന്നത് ന്യായീകരിക്കാനാവില്ല എന്ന് എം പിമാർ ചൂണ്ടിക്കാണിച്ചു.

തുടർച്ചയായി യാത്രാനുമതി നിഷേധിച്ച സാഹചര്യത്തിൽ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, ലോകസഭാ സ്പീക്കർ തുടങ്ങിയവർക്ക് എം പിമാർ കത്ത് നൽകിയിരുന്നു. രാജ്യത്തെവിടെയും യാത്ര ചെയ്യാനും സഹ പൗരന്മാരെ കാണാനും സംസാരിക്കാനുമുള്ള പാർലമെന്റ് അംഗങ്ങളുടെ അവകാശത്തെ അട്ടിമറിക്കരുതെന്ന് അന്ന് കത്തിൽ ആവശ്യപ്പെട്ടിരുന്നതുമാണ്. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം എം പിമാർ ലോകസഭാ സെക്രട്ടറി ജനറലിന് അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയത്.

ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ നിര്‍മല സീതാരാമന്‍- ചിത്രങ്ങള്‍

മെയ് 26ന് ടി എൻ പ്രതാപൻ എം പിയും ഹൈബി ഈഡൻ എം പിയും കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിൻ ഓഫീസ് ഉപരോധിച്ചിരുന്നു. പിന്നീട് എ ഐ സി സി ലക്ഷദ്വീപ് സന്ദർശിക്കുന്നതിനായി നിയോഗിച്ച താരിഖ് അൻവറിന്റെ നേതൃത്വത്തിലുള്ള സംഘവും അഡ്മിൻ ഓഫിസിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. എ ഐ സി സി സംഘത്തിന് യാത്രാനുമതി നിഷേധിച്ചതിനെ തുടർന്നായിരുന്നു പ്രതിഷേധം. എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവറിന് പുറമെ എ ഐ സി സി സെക്രട്ടറി കെ. വിശ്വനാഥൻ, ബെന്നി ബെഹനാൻ എം പി, ടി എൻ പ്രതാപൻ എം പി, ഹൈബി ഈഡൻ എം പി എന്നിവരായിരുന്നു എ ഐ സി സി നിയോഗിച്ച സംഘത്തിലുണ്ടായിരുന്നത്.

ഹൈക്കമാന്റിന് ആദ്യ ഷോക്ക് ട്രീറ്റ്മെന്റ് ഏറ്റു; എ,ഐ ഗ്രൂപ്പുകൾ പിളരുന്നു..'പുതിയ'ഗ്രൂപ്പിലേക്ക് ഒഴുകി നേതാക്കൾഹൈക്കമാന്റിന് ആദ്യ ഷോക്ക് ട്രീറ്റ്മെന്റ് ഏറ്റു; എ,ഐ ഗ്രൂപ്പുകൾ പിളരുന്നു..'പുതിയ'ഗ്രൂപ്പിലേക്ക് ഒഴുകി നേതാക്കൾ

'നിങ്ങളോടുള്ള ഇഷ്ടം പോയി, ഓരോ വരികളും ക്ലീൻ ഇമേജിനു വേണ്ടി';ആരാധികയ്ക്ക് കിടിലം ഫിറോസിന്റെ മറുപടി'നിങ്ങളോടുള്ള ഇഷ്ടം പോയി, ഓരോ വരികളും ക്ലീൻ ഇമേജിനു വേണ്ടി';ആരാധികയ്ക്ക് കിടിലം ഫിറോസിന്റെ മറുപടി

ക്യൂട്ട് ലുക്കിൽ വൈഭവി ഉപാധ്യായ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
Praful Patel criticize Kerala for standing with Lakshadweep

English summary
Denial of travel permit to Lakshadweep: Congress MPs issued breach of privilege motion notice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X