കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈക്കിളില്‍ ലോകം ചുറ്റാനിറങ്ങിയ ഡെന്‍മാര്‍ക്ക് ദമ്പതികള്‍ എട്ട് രാജ്യങ്ങള്‍പിന്നിട്ട് മലപ്പുറത്തെത്തി

  • By Desk
Google Oneindia Malayalam News

മലപ്പുറം: സൈക്കിളില്‍ രാജ്യം ചുറ്റാനിറങ്ങിയ ഡെന്‍മാര്‍ക്ക് ദമ്പതികള്‍ എട്ട് രാജ്യങ്ങള്‍പിന്നിട്ട് ഇന്ത്യയില്‍. ഏഴ് ഭൂഖണ്ഡങ്ങളും താണ്ടാനുള്ള സാഹസിക യജ്ഞത്തിനാണ് ഈ ദമ്പതികള്‍ മുതിരുന്നത്. സംഘം ഇന്നലെ മലപ്പുറം പൊന്നാനിയിലെത്തി. എട്ടു വര്‍ഷം നീളുന്നതാണ് ഡെന്‍മാര്‍ക്ക് പൗരന്‍മാരുടെ ഈ സാഹസിക യാത്ര.

ബക്കറ്റ് പിരിവുമായി എംഎല്‍എ തെരുവിലിറങ്ങി, ലക്ഷ്യം പാലിയേറ്റീവ് കെയറിന് ധനശേഖരണം
കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സൈക്കിളുകള്‍ ഉപയോഗിക്കുന്ന ജില്ലകളിലൊന്നായിരുന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ മലപ്പുറം.എന്നാല്‍ മോട്ടോര്‍ വാഹനങ്ങളുടെ കടന്ന് വരവോടെ സൈക്കിളിനെ യുവതലമുറ കൈയ്യൊഴിഞ്ഞതോടെ സൈക്കിളുകളുടെ എണ്ണവും കുറഞ്ഞ് വന്നു. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്ഥരാണ് യൂറോപ്യന്‍മാര്‍. വ്യായമത്തിന് ഏറെ ഗുണപ്രദമായ സൈക്കിളുകള്‍ യൂറോപ്യരുടെ നിത്യജീവിതത്തിന്റെ ഭാഗം കൂടിയാണ്. ജീവിതത്തിന്റെ സായംസന്ധ്യയിലും വിദേശ ടൂറിനെത്തുന്നവര്‍ സൈക്കിളുമെടുത്ത് നാടുകാണാനിറങ്ങുന്നവരെ നമുക്ക് പരിചിതമാണുതാനും.

denmark

ഇപ്പോള്‍ ലോകം മുഴുവനും സൈക്കിള്‍ ചവിട്ടിക്കയറുകയാണ് ഡെന്‍മാര്‍ക്ക് സ്വദേശികളും ദമ്പതികളുമായ ബ്രിജിറ്റ് ബോര്‍ഗും, സോറന്‍ ബോര്‍ഗും .2016 ഏപ്രില്‍ ഒന്‍പതിന് ഡെന്‍മാര്‍ക്കില്‍ നിന്നും സൈക്കിളില്‍ യാത്ര തിരിച്ച ദമ്പതികള്‍ പതിമൂവായിരത്തിലധികം കിലോമീറ്റര്‍ വിവിധ രാജ്യങ്ങളിലൂടെ സഞ്ചരിച്ചാണ് കേരളത്തിലെത്തിയത്. ഡെന്‍മാര്‍ക്കില്‍ നിന്നും ആംസ്റ്റര്‍ഡാംവഴി തുടങ്ങിയ യാത്ര ഇതിനകം ഫ്രാന്‍സ്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ക്രൊയേഷ്യ, ഗ്രീസ്, തുര്‍ക്കി, ഇറാന്‍ പാക്കിസ്താന്‍ വഴിയാണ് ഇന്ത്യയിലെത്തിയത്.ഇന്ത്യയില്‍ നിന്നും ചൈന ചുറ്റി ഏഷ്യന്‍ രാജ്യങ്ങളിലൂടെ കടന്നു പോകും. പിന്നീട് ആഫ്രിക്ക, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, അന്റാര്‍ട്ടിക്ക, ഓഷ്യാന എന്നീ ഭൂഖണ്ഢങ്ങള്‍ പിന്നിട്ട് യൂറോപ്പിലെത്തിച്ചേരുകയും ചെയ്യും.

അറുപത്തെട്ടുകാരനായ സോറന്‍ ബോര്‍ഗ് ഡെന്‍മാര്‍ക്കിലെ ഫാക്ടറി ഡയറക്ടറാണ്. വ്യവസായ സംരഭത്തിന്റെ ഉടമയാണ് ബ്രിജിത് ബോര്‍ഗ്. ഒരു ദിവസം അന്‍പത് മുതല്‍ നൂറു വരെ കിലോമീറ്റര്‍ ദൂരമാണ് ഇരുവരും ചേര്‍ന്ന് സഞ്ചരിക്കുന്നത്. എട്ടു വര്‍ഷം കൊണ്ട് യാത്രാ പൂര്‍ത്തീകരിക്കുമെന്നാണ് ജീവിതം ആസ്വദിച്ച് തീര്‍ക്കുന്ന ഈ മാത്യകാ ദമ്പതികള്‍ നിറചിരിയോടെ പറയുന്നത്.

(ഫോട്ടോ അടിക്കുറിപ്പ്)

സെക്കിളില്‍ രാജ്യം ചുറ്റാനിറങ്ങിയ ഡെന്‍മാര്‍ക്ക് ദമ്പതികള്‍ മലപ്പുറം പൊന്നാനിയിലെത്തിയപ്പോള്‍.

English summary
Denmark couples who covered 8 countries reached malappuram in cycle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X