കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രോഗമുക്തി നേടിയ വ്യക്തി വാക്സിൻ എടുക്കണോ? വാക്സിൻ വിതരണം എങ്ങനെ? വിശദീകരണവുമായി ആരോഗ്യവകുപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം; ഈ മാസം 16 നാണ് സംസ്ഥാനത്ത് കൊവിഡ് വാക്സിൻ വിതരണം ചെയ്യുന്നത്.നിലവിൽ വിവിധ മേഖലാ കേന്ദ്രങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന കൊവിഷീൽഡ് വാക്സിൻ ജില്ലകളിലേക്ക് ഇന്ന് വിതരണം ചെയ്ത് തുടങ്ങും. അതിനിടെ കൊവിഡ് വാക്സിൻ വിതരണം സംബന്ധിച്ചുള്ള പൊതുജനങ്ങളുടെ സംശയങ്ങൾക്ക് വിശദമായ മറുപടി നൽകുകയാണ് ആരോഗ്യ വകുപ്പ്.

vaccinatiin

*വാക്സിൻ എല്ലാവർക്കുംഒരേസമയത്തുകിട്ടുമോ?*
വാക്സിന്റെ ലഭ്യതയനുസരിച്ച് സർക്കാർ മുൻഗണനാക്രമം തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യപ്രവർത്തകർക്കാണ് ആദ്യം. തുടർന്ന് കോവിഡ് പ്രതിരോധവുമായി മുൻനിരയിൽ പ്രവർത്തിക്കുന്നവർക്കും 50 വയസ്സ് കഴിഞ്ഞവർക്കും 50 വയസ്സിൽത്താഴെ ഗുരുതര രോഗങ്ങളുള്ളവർക്കും വാക്സിൻ നൽകും.
*വാക്സിൻ എല്ലാവരും നിർബന്ധമായും എടുക്കേണ്ടതാണോ?*

സ്വമേധയാ തീരുമാനമെടുക്കാം. കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, ബന്ധുക്കൾ, സഹപ്രവർത്തകർ തുടങ്ങി നമ്മൾ സമ്പർക്കത്തിലാകുന്നവരെ രോഗവ്യാപനത്തിൽനിന്ന് സംരക്ഷിക്കാനും വാക്സിൻ എടുക്കേണ്ടതാണ്.

*ചുരുങ്ങിയ സമയത്തെ പരീക്ഷണത്തിനൊടുവിൽ പുറത്തിറങ്ങുന്ന വാക്സിൻസുരക്ഷിതമാണോ?*

വാക്സിന്റെ സുരക്ഷയും ഫലപ്രാപ്തിയും ഉത്തരവാദപ്പെട്ട നിയന്ത്രണ ഏജൻസികൾ പരിശോധിച്ച് ഉറപ്പാക്കിയശേഷമാണു രാജ്യത്ത് വിതരണം നടത്തുന്നത്.

*കോവിഡ്19 ഉറപ്പാക്കിയ/ സംശയിക്കുന്ന രോഗിക്ക് വാക്സിൻ എടുക്കേണ്ടതുണ്ടോ?* രോഗലക്ഷണങ്ങളുള്ളവർ അല്ലെങ്കിൽ രോഗം സംശയിക്കപ്പെടുന്നവരിലൂടെ വാക്സിനേഷന് എത്തുന്നവർക്ക് രോഗബാധയുണ്ടായേക്കാം. അതിനാൽ അങ്ങനെയുള്ളവർ ലക്ഷണമുണ്ടായി 14 ദിവസത്തേക്കു വാക്സിൻ എടുക്കേണ്ടതില്ല.

*കോവിഡ് വന്ന് ഭേദമായ വ്യക്തി വാക്സിൻ എടുക്കേണ്ടതുണ്ടോ?*
രോഗത്തിനെതിരേ ശക്തമായ പ്രതിരോധ സംവിധാനമൊരുക്കുന്നതിന് ഒരിക്കൽ രോഗംവന്ന് ഭേദമായവർ വാക്സിൻ എടുക്കുന്നതാണ് ഉചിതം. ലഭ്യമായ നിരവധി വാക്സിനുകളിൽനിന്ന് ഒന്നോ രണ്ടോ വാക്സിനുകൾ വിതരണത്തിനായി തിരഞ്ഞെടുക്കുന്നത് എങ്ങനെ? സുരക്ഷയും ഫലപ്രാപ്തിയും പരീക്ഷണങ്ങളിലൂടെ ബോധ്യപ്പെട്ടതിനുശേഷമാണ് രാജ്യത്തെ ഡ്രഗ് റഗുലേറ്റർ വാക്സിനുകൾക്കു ലൈസൻസ് നൽകുന്നത്. എന്നാൽ, എടുക്കുന്ന വാക്സിന്റെ നിർദേശിച്ചിട്ടുള്ള ഡോസുകൾ ഒരേ വാക്സിൻതന്നെയാണ് എടുക്കുന്നത്.
പ്രതിരോധത്തിനെടുക്കുന്ന വാക്സിനുകൾ മാറിമാറി എടുക്കാൻ പാടില്ല.

*താപനില ക്രമീകരിച്ച് വാക്സിൻ സൂക്ഷിക്കാനും മറ്റുസ്ഥലങ്ങളിൽ എത്തിക്കാനുമുള്ള പ്രാപ്തി നമ്മുടെ രാജ്യത്തുണ്ടോ?*

26 കോടി നവജാത ശിശുക്കളുടെയും 29 കോടി ഗർഭിണികളുടെയും വാക്സിൻ ആവശ്യങ്ങൾ സാധ്യമാക്കുന്ന ഇന്ത്യയുടെ പ്രതിരോധ കുത്തിവെപ്പു പരിപാടി ലോകത്തെതന്നെ വലിയ ശീതീകരണ സംവിധാനങ്ങളിലൊന്നാണ്.

*ഞാൻ വാക്സിൻ സ്വീകരിക്കാൻ യോഗ്യനാണെന്ന് അറിയുന്നതെങ്ങനെയാണ്?*
മുൻഗണനക്രമമനുസരിച്ച് രജിസ്റ്റർചെയ്തവർക്ക് വാക്സിൻ എടുക്കാനെത്തിച്ചേരേണ്ട സ്ഥലം, സമയം എന്നിവ മുൻകൂട്ടി നൽകിയിരിക്കുന്ന മൊബൈൽ ഫോണിൽ അറിയിക്കും.

*ആരോഗ്യവകുപ്പിൽ രജിസ്റ്റർ ചെയ്യാത്ത ഒരാൾക്ക് വാക്സിൻ ലഭിക്കുമോ?*
കോവിഡ് വാക്സിൻ ലഭിക്കുന്നതിനു രജിസ്ട്രേഷൻ നിർബന്ധമാണ്. രജിസ്ട്രേഷൻ പൂർത്തിയായാൽ മാത്രമേ വാക്സിൻ നൽകുന്ന സയമവും സ്ഥലവും ഗുണഭോക്താവിനു പങ്കിടുകയുള്ളൂ.

*എന്തൊക്കെ രേഖകളാണ് വാക്സിൻ ലഭ്യമാക്കാനുള്ള രജിസ്ട്രേഷന് ആവശ്യമായിട്ടുള്ളത്?*
കേന്ദ്ര സർക്കാർ/സംസ്ഥാന സർക്കാർ പൊതുമേഖലാ ലിമിറ്റഡ് കമ്പനികൾ നൽകുന്ന ഫോട്ടോപതിച്ച തിരിച്ചറിയൽ കാർഡ്.

*വാക്സിനേഷൻ സ്ഥലത്ത് ഫോട്ടോ പതിച്ച ഐ.ഡി. കാർഡ് കാണിക്കേണ്ടതുണ്ടോ?*
രജിസ്ട്രേഷന് സമർപ്പിച്ച അതേ തിരിച്ചറിയൽ കാർഡ് വാക്സിൻ സ്വീകരിക്കാനെത്തുന്ന ബൂത്തിലും കാണിക്കേണ്ടതാണ്. ഫോട്ടോ പതിച്ച ഐ.ഡി.കാർഡ് ഹാജരാക്കാത്തപക്ഷം വാക്സിൻ നൽകുമോ? രജിസ്ട്രേഷനുപയോഗിക്കുന്ന അതേ ഐ.ഡി. കാർഡ് വാക്സിൻ നൽകുന്ന ബൂത്തിൽ പരിശോധനയ്ക്കു നിർബന്ധമായും സമർപ്പിക്കേണ്ടതാണ്.

*വാക്സിൻ സ്വീകരിച്ചുകഴിഞ്ഞ ഗുണഭോക്താവിനു വാക്സിനേഷൻ സംബന്ധിയായ തുടർവിവരങ്ങൾ ലഭ്യമാകുമോ?*
നിർദിഷ്ട ഡോസ് വാക്സിൻ സ്വീകരിച്ച വ്യക്തിക്ക് എസ്.എം.എസ്. സന്ദേശം ലഭിക്കും. എല്ലാ ഡോസുകളും സ്വീകരിച്ചശേഷം സർട്ടിഫിക്കറ്റ് ലഭ്യമാക്കും.

*കാൻസർ, പ്രമേഹം, രക്തസമ്മർദം എന്നിവയ്ക്കു മരുന്നുകഴിക്കുന്നവർക്ക് വാക്സിൻ സ്വീകരിക്കാനാവുമോ?*
പ്രമേഹം, കാൻസർ, രക്തസമ്മർദം തുടങ്ങി രോഗങ്ങൾ ഉള്ളവർ റിസ്ക് കൂടിയ വിഭാഗത്തിൽപ്പെടുന്നവരാണ്. അവർ വാക്സിൻ സ്വീകരിക്കേണ്ടതാണ്.

*വ്യക്തികൾ വാക്സിനേഷൻ കേന്ദ്രങ്ങളിൽ എന്തൊക്കെ പ്രതിരോധമാർഗങ്ങൾ സ്വീകരിക്കണം?* വാക്സിനെടുത്തശേഷം അരമണിക്കൂർ വാക്സിനേഷൻ കേന്ദ്രത്തിലെ നിരീക്ഷണമുറിയിൽ വിശ്രമിക്കേണ്ടതാണ്. എന്തെങ്കിലും അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ആരോഗ്യപ്രവർത്തകരെ അറിയിക്കുക. മാസ്ക് ധരിക്കുക, കൈകൾ അണുവിമുക്തമാക്കുക, സാമൂഹികാകലം പാലിക്കുക തുടങ്ങി പ്രതിരോധമാർഗങ്ങൾ കർശനമായും തുടരണം.

*കോവിഡ്19 വാക്സിനേഷനുണ്ടായേക്കാവുന്ന പാർശ്വഫലങ്ങളെന്തെല്ലാം?* സുരക്ഷയുറപ്പാക്കിയശേഷം മാത്രമാണു വാക്സിൻ വിതരണം തുടങ്ങുന്നത്. എന്തെങ്കിലും ചെറിയപനി, വേദന തുടങ്ങി നിസ്സാര പാർശ്വഫലങ്ങളുണ്ടായേക്കാം.

*എത്ര ഇടവേളയിൽ എത്ര ഡോസ് വാക്സിൻ സ്വീകരിക്കണം?*
28 ദിവസത്തെ ഇടവേളയിൽ രണ്ടു ഡോസ് വാക്സിൻ സ്വീകരിക്കേണ്ടതാണ്.

*എപ്പോഴാണ് ആന്റിബോഡികൾ രൂപപ്പെടുന്നത്?*
ആന്റിബോഡികൾ സാധാരണയായി രണ്ടാമത്തെ ഡോസ് സ്വീകരിച്ച് രണ്ടാഴ്ചകഴിയുമ്പോൾ വികസിക്കുന്നു.

കയ്യകലത്ത് ഭാഗ്യം; 1.15 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?

English summary
Department of Health Answering the frequently asked questions and explanations on Covid Vaccination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X