കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് വാക്സിനേഷൻ: രജിസ്ട്രേഷൻ ഓൺലൈൻ വഴി മാത്രം, സ്പോട്ട് രജിസ്ട്രേഷൻ റദ്ദാക്കി, മാർഗ്ഗനിർദേശങ്ങൾ

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കെ വാക്സിനേഷൻ നടത്തിപ്പിനായി ആരോഗ്യവകുപ്പ് മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതും വാക്സിൻ ക്ഷാമം വർധിച്ചതും ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കിയിരുന്നു. ഇതോടെ പല സ്ഥലങ്ങളിലും കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ജനങ്ങൾ വാക്സിൻ സ്വീകരിക്കാൻ എത്തുന്ന സാഹചര്യമുണ്ടായിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളതെന്നാണ് ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളത്.

 ഡ്രൈവിങ് ലൈസൻസി'നേക്കാള്‍ സിനിമാറ്റിക് ആയി ഒരു ലൈസന്‍സ് പ്രശ്‌നം; കുടുങ്ങിയത് വിനോദ് കോവൂർ ഡ്രൈവിങ് ലൈസൻസി'നേക്കാള്‍ സിനിമാറ്റിക് ആയി ഒരു ലൈസന്‍സ് പ്രശ്‌നം; കുടുങ്ങിയത് വിനോദ് കോവൂർ

ഓൺലൈൻ രജിസ്ട്രേഷൻ

ഓൺലൈൻ രജിസ്ട്രേഷൻ

ഏപ്രിൽ 22 മുതൽ ഒന്നാമത്തെയും രണ്ടാമത്തെയും ഡോസുകൾ സ്വീകരിക്കാൻ ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. ഇതോടെ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും ഇനി വാക്സിൻ സ്വീകരിക്കാൻ കഴിയുക. ക്യൂ, ആൾക്കൂട്ടവും ഒഴിവാക്കുന്നതിന് വേണ്ടിയാണ് പുതിയ പരിഷ്കാരം. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമായിരിക്കും വാക്സിനേഷൻ സെന്ററുകളിൽ നിന്ന് വാക്സിനേഷനുള്ള ടോക്കൺ നൽകുകയുള്ളൂ.

രജിസ്ട്രേഷൻ എങ്ങനെ

രജിസ്ട്രേഷൻ എങ്ങനെ

കൊവിഡ് വാക്സിനേഷനുള്ള സർക്കാരിന്റെ മുൻണനാ പട്ടികയിലുള്ളവർക്ക് സർക്കാർ വകുപ്പുകൾ, അക്ഷയ കേന്ദ്രങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവ മുഖേന രജിസ്റ്റർ ചെയ്യുന്നതിന് സംവിധാനമുണ്ടായിരിക്കും. അതാത് ജില്ലകളാണ് ഇതിന് മുൻകയ്യെടുക്കേണ്ടത്. സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങൾ, സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ വാക്സിൻ ലഭ്യതയെ അടിസ്ഥാനമാക്കിയാണ് കൊവിൻ വെബ്സൈറ്റിൽ വാക്സിനേഷൻ സെഷനുകൾ ബുക്ക് ചെയ്യുന്നതെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

പ്രോട്ടോക്കോൾ പാലനം

പ്രോട്ടോക്കോൾ പാലനം

വാക്സിനേഷൻ കേന്ദ്രങ്ങളിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. സാമൂഹിക അകലം പാലിക്കൽ, മാസ്ക് ധരിക്കൽ, എന്നിവയ്ക്ക് പുറമേ കൈകൾ ശുചിയായി സൂക്ഷിക്കുന്നതിന് വേണ്ടി സാനിറ്റൈസറും ഉപയോഗിക്കേണ്ടതുണ്ട്. സാനിറ്റൈസർ എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളിലും സജ്ജീകരിക്കേണ്ടതുണ്ട്.

രണ്ട് ഡോസ് വാക്സിൻ

രണ്ട് ഡോസ് വാക്സിൻ

ഓരോ വാക്സിനേഷൻ കേന്ദ്രങ്ങളിലും കൊവിഷീൽഡ്, കോവാക്സിൻ എന്നിവയുടെ ലഭ്യത അനുസരിച്ച് പ്ലാൻ ചെയ്ത് ജനങ്ങളെ ഇതേക്കുറിച്ച് വിവരമറിയിക്കണമെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ മാർഗ്ഗനിർദേശത്തിൽ പറയുന്നു. 45 വയസ്സിന് മുകളിലുള്ള പൌരന്മാർക്ക് ആദ്യ രണ്ട് ഡോസ് വാക്സിനും സമയബന്ധിതമായി നൽകണം. ഇതിന് പുറമേ ആദ്യത്തെ ഡോസ് വാക്സിൻ സ്വീകരിച്ച ആരോഗ്യപ്രവർത്തകർ, കൊവിഡ് മുന്നണിപ്പോരാളികൾ എന്നിവർക്ക് കൃത്യമായി രണ്ടാമത്തെ ഡോസ് വാക്സിൻ നൽകണം.

English summary
Department of Health rolls new guidelines to Covid vaccination in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X