കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടക്കുന്നത് വ്യാജപ്രചാരണം; മോട്ടോര്‍ വാഹനവകുപ്പ് നിയമം ലംഘിച്ച് പരിശോധന നടത്തുന്നില്ല; മന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: നിയമം ലംഘിച്ച് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തുന്നുവെന്ന പ്രചാരണങ്ങള്‍ തള്ളി മന്ത്രി എകെ ശശീന്ദ്രന്‍. കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹന പരിശോധനയെ വിമര്‍ശിച്ച് കൊണ്ട് പ്രചരിക്കുന്നത് തെറ്റിദ്ധരണാജനകമായ വാര്‍ത്തകളാണെന്ന് മന്ത്രി വ്യക്തമാക്കുന്നു. കേന്ദ്ര മോട്ടോർ വാഹന ആക്ട് Section 52,1988 പ്രകാരം വാഹനങ്ങളിൽ യാതൊരുവിധ മോടിഫിക്കേഷനുകളും അനുവദനീയമല്ല ഇത് ജനുവരി 9,2019 ലെ ബഹുഃ സുപ്രീം കോടതി വിധിപ്രകാരവും ശരിവച്ചിരുന്നെന്നും മന്ത്രി പറഞ്ഞു.

സെപ്റ്റംബർ 1,2019 ലെ കേന്ദ്ര വാഹന നിയമ ഭേധഗതി പ്രകാരമുള്ള നിരക്കുകളാണ് നടപ്പിലാകുന്നത് .സംസ്ഥാനത്ത് മോട്ടോര്‍ വാഹന നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തിവരുന്നത്. ക്യാമറയുടെ സഹായത്തോടെ നിയമ ലംഘനം കണ്ടെത്തി പിഴ ഈടാക്കുകയോ പിഴ നല്‍കാത്ത കേസുകള്‍ വെര്‍ച്വര്‍കോര്‍ട്ട്കളിലേക്ക് റഫര്‍ ചെയ്യുകയോ ആണ് ഇപ്പോഴത്തെ രീതി. അതിനാല്‍ തന്നെ പരിശോധന കുറ്റമറ്റതും നിയമം കര്‍ശനമായും പാലിക്കുന്നതുമാണ്.

 mvd-

മുന്‍പത്തെപോലെ ആരുടെയെങ്കിലും സഹായത്തോടെ പിഴ ഒഴിവാക്കാന്‍ നിലവില്‍ കഴിയുന്നില്ല എന്നതും കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ പിഴ തുക കുട്ടിയതും നിയമ ലംഘിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടായിട്ടുണ്ട് എന്നതാണ് സോഷ്യല്‍ മീഡിയയിലെ പ്രചരണത്തിന് കാരണം. സോഷ്യല്‍ മീഡിയകളില്‍ പരാതി ഉന്നയിക്കുന്നവരോ മറ്റ് പിഴ കിട്ടിയവരോ ആരും തന്നെ പിഴ ചുമത്തുന്നത് നിയമ വിരുദ്ധമാണെന്ന് കാണിച്ച് ഒരു പരാതി പോലും വകുപ്പ് മന്ത്രിക്ക് ഇതേവരെ ലഭിച്ചിട്ടില്ല.

ഇത് സൂചിപ്പിക്കുന്നത് പിഴ കിട്ടുന്നത് നിയമ ലംഘകര്‍ക്ക് എന്നതാണ്.
സോഷ്യല്‍ മീഡിയകളില്‍ തെറ്റായ പ്രചരണമാണ് പിഴതുക സംബന്ധിച്ചുള്ളത്. ചുമത്തുന്ന പിഴ തുക ഒന്നാകെ സര്‍ക്കാര്‍ ഖജനാവിലേക്കാണ് പോകുന്നത്. കുറ്റം ചെയ്യുന്നവരുടെ എണ്ണം കൂടിയപ്പോള്‍ ക്യാമറയില്‍പ്പെടുന്ന കേസുകളും കൂടി എന്നു മാത്രം.

വാഹനങ്ങളില്‍ ഒട്ടിക്കുന്ന ഒരു ടാഗിനും പിഴ ചുമത്തുന്നില്ല. അത്തരത്തില്‍ അര്‍ക്കെങ്കിലും സംസ്ഥാനത്ത് പിഴ ലഭിച്ചിട്ടുണ്ടെങ്കില്‍ അവര്‍ രേഖാമൂലം അറിയിച്ചാല്‍ വേണ്ട നടപടി സ്വീകരിക്കുന്നതാണ്. ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നവര്‍, ഹെല്‍മറ്റ് ഉപയോഗിക്കാത്തവര്‍, സുപ്രീംകോടതിയുടെ നിര്‍ദ്ദേശം ലംഘിച്ച് സണ്‍ഫിലിം ഒട്ടിക്കുന്നവര്‍ എന്നിവര്‍ക്കെതിരെ നടപടി എടുക്കുന്നുണ്ട്. നിയമ വിരുദ്ധവും സുപ്രീംകോടതി വിധിയുടെ ലംഘനവുമായതിനാലാണ് നടപടി സ്വീകരിക്കാന്‍ വകുപ്പ് നിര്‍ബന്ധമാകുന്നത്.

വാഹനങ്ങള്‍ വാങ്ങിയ ശേഷം രൂപമാറ്റം വരുത്തുന്ന പ്രവണത ഇപ്പോള്‍ കൂടുതലാണ്. സീറ്റ് ഇളക്കി മാറ്റിവച്ച് ബൈക്ക് ഓടിക്കുക, കാറുകള്‍ രുപമാറ്റം വരുത്തി ഓടിക്കുക എന്നിവ ഇപ്പോള്‍ കൂടി വരികയാണ്. ഇത് അപകടം കൂടാനും മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാനും കാരണമാകുന്നു. സംസ്ഥാനത്ത് അനധികൃതമായി വാഹനങ്ങളുടെ രൂപമാറ്റം വരുത്തി നല്‍കുന്ന ഒരു ഗ്രൂപ്പ് തന്നെ പ്രവര്‍ത്തിക്കുന്നതായി മനസ്സിലാക്കുന്നു. പുതിയ പരിശോധനാ രീതി അവരുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്നത് പരിശോധനക്കെതിരെയുള്ള പ്രചരണത്തിന് ഒരു കാരണമെന്ന് കരുതുന്നു.

ഓരോ വാഹനങ്ങള്‍ക്കും അത് രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിക്കുന്ന കമ്പനികള്‍ ഡിസൈന്‍ അപ്രൂവല്‍ എടുത്തിട്ടുണ്ട്. സിഐആര്‍ഐ/എആര്‍എഐ എന്നി ഏജന്‍സികളാണ് വാഹന ഡിസൈന്‍ ഇന്ത്യയില്‍ അപ്രൂവല്‍ ചെയ്ത് നല്‍കുന്നത്. ഇത് പ്രകാരം രജിസ്റ്റര്‍ ചെയ്ത വാഹനത്തിന്റെ രൂപം മാറ്റാന്‍ ആര്‍ക്കും നിയമ പ്രകാരം അധികാരമില്ല എന്നത് എല്ലാവരും മനസ്സിലാക്കേണ്ടതാണ്. മോട്ടോര്‍ വാഹന വകുപ്പ് നിയമം ലംഘിച്ച് ഒരു പരിശോധനയും നടത്തുന്നില്ല. എന്നാല്‍ നിയമ ലംഘനത്തിന് നേരെ കണ്ണടക്കാനും വകുപ്പ് ഉദ്ദേശിക്കുന്നില്ല.

English summary
Department of Motor Vehicles does not conduct any inspection by violating law; minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X