ചെറിയ നിയമലംഘനങ്ങള്‍ ഇനി പണിതരും; ഡ്രൈവിംഗ് ലൈസന്‍സ് തെറിക്കും, കര്‍ശന നടപടികളിലേക്ക്
തിരുവനന്തപുരം: വാഹനാപകടങ്ങളുടെ തോത് കൂടിയ സാഹചര്യത്തില്‍ പരിശോധകളും നടപടികളും കര്‍ശനമാക്കാന്‍ ഒരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ചെറിയ നിയമലംഘനങ്ങള്‍ക്ക് കൂടി കടുത്ത നടപടി എടുക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഹെല്‍മെറ്റ് ധരിക്കാതെയുള്ള യാത്രയുള്‍പ്പടെയുള്ളവയ്ക്ക് കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മഴക്കാലം കണക്കിലെടുത്ത് വാഹനാപകടം കൂടാനുള്ള സാഹചര്യമുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് പുതിയ നിര്‍ദ്ദേശം.

ഇരുചക്ര വാഹനങ്ങളില്‍ ഒരേ സമയം മൂന്ന് പേര്‍ സഞ്ചരിക്കുക. ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്യുക. അമിത വേഗത, ചുവപ്പ് സിഗ്നല്‍ തെറ്റിച്ച് ഡ്രൈവ് ചെയ്യുക, ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് വാഹനം നിര്‍ത്താതെ പോകുക, മദ്യപിച്ച് വാഹനം ഓടിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് ഇനി ലൈസന്‍സ് തെറിക്കും.
നിലവില്‍ ഇത്തരം നിയമലംഘനങ്ങള്‍ക്ക് പിഴയീടാക്കുകയാണ് ചെയ്യാറ്. പിഴയടച്ച് ഇതേ നിയമലംഘനം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. പിഴയടക്കുന്നത് ഒരു പ്രശ്‌നമല്ലെന്ന മനോഭാവമുണ്ടെന്നും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ വിലയിരുത്തുന്നു. മഴക്കാലം വരുന്നതോട് കൂടി വാഹനാപകടം കൂടാനുള്ള സാഹചര്യം കണക്കിലെടുത്താണ് നടപടി കര്‍ശനമാക്കുന്നത്.












Click it and Unblock the Notifications