കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാണാതായ 17 പേരും ഐസിസില്‍, പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് നേതാവിന്‍റെ മൊഴി പുറത്ത്...

കേരളത്തില്‍ നിന്നു കാണാതായ 17 പേരും ഐസിസിലുണ്ടെന്ന് മൊഴി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കേരളത്തില്‍ നിന്നുള്ള ഐസിസ് റിക്രൂട്ട്‌മെന്റിനെക്കുറിച്ച് പിടിയിലായയ മലയാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. പോപ്പുലര്‍ ഫ്രണ്ട് പാര്‍ട്ടിയംഗം കൂടിയായ സമീര്‍ കണ്ടിയെ ചോദ്യം ചെയ്തതിന്റെ വിവരങ്ങള്‍ ഇന്ത്യാ ടുഡേയാണ് പുറത്തുവിട്ടത്. ഐസിസിനൊപ്പം ചേരാന്‍ സിറിയയിലേക്കു പോവാന്‍ ശ്രമിച്ച ഇയാളെ തുര്‍ക്കിയില്‍ വച്ച് പിടികൂടുകയായിരുന്നു.

പോപ്പുലര്‍ ഫ്രണ്ടിനെ വിലക്കുന്നതിനെ കുറിച്ച് കേന്ദ്രം ആലോചിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍ സര്‍ക്കാര്‍ നീക്കത്തെ ബലപ്പെടുത്തുകയും ചെയ്യുന്നുണ്ട്. സിറിയ ബോര്‍ഡറില്‍ വച്ചായിരുന്നു ഷാജഹാനെ തുര്‍ക്കി പോലീസ് പിടികൂടിയത്. തുടര്‍ന്നു ഇയാളെ ഇന്ത്യയിലേക്കു തിരിച്ചയക്കുകയായിരുന്നു. ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളുടെ ചോദ്യം ചെയ്യലിലാണ് ഐസിസ് റിക്രൂട്ട്‌മെന്റിനെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ഇയാള്‍ വെളിപ്പെടുത്തിയത്.

പിഎഫ്‌ഐ ഏരിയ പ്രസിഡന്റായിരുന്നു

പിഎഫ്‌ഐ ഏരിയ പ്രസിഡന്റായിരുന്നു

കണ്ണൂര്‍ സ്വദേശിയാണ് ഷാജഹാന്‍. 2007-08 കാലയളവില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഏരിയ പ്രസിഡന്റായിരുന്നു ഇയാള്‍. ഷാജഹാന് കീഴില്‍ അന്ന് ഒമ്പത് അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്.
പിന്നീട് പോപ്പുലര്‍ ഫ്രണ്ടിന്റെ മുഖപത്രമായ തേജസ് ഡെയ്‌ലിയില്‍ ഇയാള്‍ ജോലിക്കു ചേര്‍ന്നു. ഇതോടെ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കളുമായി ഇയാള്‍ നിരന്തരം ബന്ധപ്പെടുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.

ഫേസ്ബുക്കില്‍ ചേര്‍ന്നു

ഫേസ്ബുക്കില്‍ ചേര്‍ന്നു

2010ലാണ് ഷാജഹാന്‍ സമൂഹ മാധ്യമമായ ഫേസ്ബുക്കില്‍ ചേരുന്നത്. ഫ്രീതിങ്കേഴ്‌സ്, റൈറ്റ് തിങ്കേഴ്‌സ് എന്നീ രണ്ടു ഗ്രൂപ്പുകളില്‍ പിന്നീട് ഇയാള്‍ അംഗമാവുകയും ചെയ്തു. ഐസിസ് ഭീകരര്‍ ആക്രമിക്കപ്പെട്ടതിന്റെ ചിത്രങ്ങളും പോസ്റ്റുകളുമെല്ലാം ഇയാള്‍ തന്റെ പേജില്‍ പോസ്റ്റ് ചെയ്തു.
ഫേസ്ബുക്ക് വഴിയാണ് സമാന സ്വഭാവമുള്ള പലരെയും താന്‍ കണ്ടുമുട്ടിയതെന്ന് ഷാജഹാന്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. ഇവരുമായി അടുപ്പമുണ്ടാക്കിയ ശേഷം പോപ്പുലര്‍ ഫ്രണ്ടിന്റെ ആശയങ്ങള്‍ ഇവരിലൂടെ താന്‍ പ്രചരിപ്പിച്ചതായും ഷാജഹാന്‍ പറയുന്നു.

സമീറുമായുള്ള കൂടിക്കാഴ്ച

സമീറുമായുള്ള കൂടിക്കാഴ്ച

പിന്നീട് താന്‍ ഇന്ത്യ വിട്ടതായി ഷാജഹാന്‍ പറഞ്ഞു. 2013ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം പോപ്പുലര്‍ ഫ്രണ്ടിന്റെ സെമിനാറുകളിലും മറ്റും പങ്കെടുത്തു. ഇത്തരമൊരു സെമിനാറിന് ഇടയിലാണ് സമീറെന്നയാളെ താന്‍ പരിചയപ്പെട്ടതെന്ന് ഷാജഹാന്‍ വ്യക്തമാക്കി. ഹിജ്രയിലേക്ക് തന്നെ പ്രചോദിപ്പിച്ചത് സമീറാണെന്നും ഷാജഹാന്‍ അന്വേഷണസംഘത്തോട് പറഞ്ഞു.

 കുടുംബത്തോടൊപ്പം സിറിയയിലേക്ക്

കുടുംബത്തോടൊപ്പം സിറിയയിലേക്ക്

2016ല്‍ കുടുംബത്തോടൊപ്പം ഷാജഹാന്‍ സിറിയയിലേക്കു പോയി. തന്നെപ്പോലെ സമീറില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് നിരവധി പേര്‍ ഐസിസില്‍ ചേരുന്നതിനായി സിറിയയിലെത്തിയിട്ടുണ്ടെന്ന് ഷാജഹാന്‍ അന്വേഷണസംഘത്തിനു മൊഴി നല്‍കി. ഐസിസില്‍ ചേരുന്നതിനുള്ള എല്ലാ മാര്‍ഗനിര്‍ദേശങ്ങളും നല്‍കിയത് സമീറാണെന്നും ഇയാള്‍ വെളിപ്പെടുത്തി.

മലേഷ്യ വഴി സിറിയയിലേക്ക്

മലേഷ്യ വഴി സിറിയയിലേക്ക്

സിറിയയലേക്ക് കടക്കാനുള്ള വഴി തനിക്കു പറഞ്ഞു തന്നത് സമീറാണ്. ആദ്യം മലേഷ്യയില്‍ എത്തിയ ശേഷം ടെഹ്‌റാന്‍ വഴി ഇസ്താംബൂളിലെത്തണം.
തുടര്‍ന്ന് തുര്‍ക്കി അതിര്‍ത്തി വഴി സിറിയയിലേക്ക് കടക്കണമെന്നും സമീര്‍ ഉപദേശിച്ചതായി ഷാജഹാന്‍ അന്വേഷണസംഘത്തോട് വെളിപ്പെടുത്തി.
ഐസിസിനു പോരാടാന്‍ വരുന്നവര്‍ക്കു ഇസ്താംബുളില്‍ വച്ച് മൂന്നു മാസത്തെ പരിശീലനം നല്‍കിയിരുന്നതായും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.

മൂന്നു പേര്‍ക്കൊപ്പം സിറിയയിലേക്ക് കടക്കാന്‍ ശ്രമം

മൂന്നു പേര്‍ക്കൊപ്പം സിറിയയിലേക്ക് കടക്കാന്‍ ശ്രമം

തന്റെ സുഹൃത്തുക്കളായ മനാഫ്, ഷാജില്‍ എന്നിവര്‍ക്കൊപ്പമാണ് ഷാജഹാന്‍ 2016ല്‍ സിറിയയിലേക്ക് കടക്കാന്‍ ശ്രമിച്ചത്. മറ്റു രണ്ടു പേരും തങ്ങളുടെ ശ്രമങ്ങളില്‍ വിജയിച്ചപ്പോള്‍ ഷാജഹാന്‍ പരാജയപ്പെട്ടു.
തുടര്‍ന്ന് ഈ വര്‍ഷവും സിറിയയിലേക്ക് കടക്കാനുള്ള ശ്രമം ഇയാള്‍ നടത്തി. എന്നാല്‍ തുര്‍ക്കി അതിര്‍ത്തിയില്‍ വച്ച് വ്യാജ പാസ്‌പോര്‍ട്ടുമായി ഷാജഹാന്‍ പോലീസിന്റെ പിടിയിലാവുകയായിരുന്നു.

എല്ലാവരും ഐസിസില്‍

എല്ലാവരും ഐസിസില്‍

കേരളത്തില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ 17 പേരും ഐസിസില്‍ ചേര്‍ന്നതായി ഷാജഹാന്‍ അന്വേഷണസംഘത്തിനു മൊഴി നല്‍കി. കഴിഞ്ഞ കുറച്ച് മാസത്തിനിടെ ചുരുങ്ങിയത് ഒമ്പത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെങ്കിലും ഐസിസില്‍ ചേര്‍ന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്‍ഐഎ അന്വേഷിക്കുന്നു

എന്‍ഐഎ അന്വേഷിക്കുന്നു

കേരളത്തില്‍ നിന്നുള്ള ഐസിസ് റിക്രൂട്ട്‌മെന്റ് സംബന്ധിച്ച കേസുകള്‍ എന്‍ഐഎയാണ് അന്വേഷിക്കുന്നത്. ഷാജഹാന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരേ കേന്ദ്ര സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

English summary
PFI member Shahjahan Kandy's sensational revelation about ISIS recruitment in India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X