കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാൾ തീരത്ത് ന്യൂനമർദ്ദം: കേരളത്തിൽ ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത

Google Oneindia Malayalam News

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനം മൂലം മൂന്ന് ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളത്തിൽ ശക്തമായ മഴ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴി രൂപപ്പെട്ടിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

<strong>പ്രാർത്ഥനയോടെ പന്നിയാർകുട്ടിയിലെ ജനങ്ങൾ; ഇനിയുമൊരു ദുരന്തം താങ്ങാനാകില്ല, കഴിഞ്ഞ ദിവസവും മണ്ണിടിഞ്ഞു!</strong>പ്രാർത്ഥനയോടെ പന്നിയാർകുട്ടിയിലെ ജനങ്ങൾ; ഇനിയുമൊരു ദുരന്തം താങ്ങാനാകില്ല, കഴിഞ്ഞ ദിവസവും മണ്ണിടിഞ്ഞു!

അടുത്ത 12 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം വടക്കുപടിഞ്ഞാറന്‍ ദിശയില്‍ ഹിമാലയത്തിന് സമാന്തരമായി സഞ്ചരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ ഇടുക്കി, ആലപ്പുഴ ജില്ലകളിലും എറണാകുളം മൂവാറ്റുപുഴ ഭാഗങ്ങളിലും കോട്ടയം ജില്ലകളുടെ കിഴക്കന്‍ മേഖലകളിലും ശക്തമായ മഴയോ അതിശക്തമായ മഴയോ പ്രതീക്ഷിക്കാം.

Recommended Video

cmsvideo
    വീണ്ടും ന്യൂനമര്‍ദം, കാലവര്‍ഷം ശക്തിപ്പെടും | Oneindia Malayalam
    Flood

    Newest First Oldest First
    10:40 PM, 12 Aug

    തിരുവനന്തപുരം നെയ്യാർ ഡാമിന്റെ ഷട്ടറുകൾ നാളെ തുറക്കും. നാല് ഷട്ടറുകൾ ഒരിഞ്ച് വീതമാകും തുറക്കുക. നേരിയ തോതിൽ ജലനിരപ്പ് ചെട്ടെന്ന് ഉയരുന്ന സാഹചര്യം ഉണ്ടാകില്ലെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.
    9:15 PM, 12 Aug

    മലപ്പുറം പൊന്നാനിയിൽ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന പെൺകുട്ടികളുടെ ഫോട്ടോ അനുമതിയില്ലാതെ പകർത്താൻ ശ്രമിച്ച ആറംഗ സംഘത്തെ നാട്ടുകാർ പിടിച്ച് പോലീസിൽ ഏൽപ്പിച്ചു
    9:07 PM, 12 Aug

    വയനാട് പനമരം നീർവാരം സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷ്യവിഷബാധ, നാൽപ്പതിയഞ്ചോളം പേരെ ദുരിതാശ്വസാ ക്യാമ്പിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പുറമെ നിന്നെത്തിയവർ വിതരണം ചെയ്ത ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
    9:06 PM, 12 Aug

    ഉരുൾപൊട്ടൽ കനത്ത നാശം വിതച്ച കവളപ്പാറയിൽ 9 മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. 19 മൃതദേഹങ്ങളാണ് ഇതോടെ ഇവിടെ നിന്നും കണ്ടെത്തിയത്. കാണാതായെന്ന് കരുതിയവരിൽ 4 പേർ ബന്ധുക്കളുടെ വീടുകളിൽ ഉണ്ടെന്ന് സ്ഥിരീകരിച്ചു. 40 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.
    8:37 PM, 12 Aug

    9 ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു
    6:59 PM, 12 Aug

    സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇതുവരെ മരിച്ചത് 83 പേർ
    5:39 PM, 12 Aug

    മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കും. കോഴിക്കോട് , വയനാട് ജില്ലകളിലാണ് മുഖ്യമന്ത്രി എത്തുക
    5:38 PM, 12 Aug

    ദുരിതാശ്വാസ ക്യാമ്പിൽ മധ്യവയസ്കവൻ കുഴഞ്ഞു വീണ് മരിച്ചു. കോഴിക്കോട് മണക്കാട് യുപി സ്കൂൾ ക്യാമ്പിലെ രാജുവാണ് മരിച്ചത്
    5:17 PM, 12 Aug

    നിലമ്പൂര്‍ കളപ്പാറയിൽ നിന്ന് 5 മൃതദേഹങ്ങൾകൂടി രക്ഷാപ്രവര്‍ത്തകർ കണ്ടെത്തി. ആരെയും തിരിച്ചറിഞ്ഞിട്ടില്ല. ഇതിൽ 2 പേരെ മാത്രമാണ് പുറത്തെടുക്കാനായത്.
    5:16 PM, 12 Aug

    ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കെഎസ്ആർടിസി സർവീസുകൾ ആലപ്പുഴയിൽ നിന്നും മങ്കൊമ്പ് ബ്ലോക്ക് വരെയായി ക്രമീകരിച്ചു.
    5:15 PM, 12 Aug

    പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 13നും 14നും കലക്ടർ അവധി പ്രഖ്യാപിച്ചു.
    5:14 PM, 12 Aug

    ൊവ്വാഴ്ച സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കാസര്‍കോട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിചിട്ടുണ്ട്.
    5:00 PM, 12 Aug

    ദുരിതാശ്വാസ ക്യാമ്പിൽ മധ്യവയസ്കവൻ കുഴഞ്ഞു വീണ് മരിച്ചു.കോഴിക്കോട് മണക്കാട് യുപി സ്കൂൾ ക്യാമ്പിലെ രാജുവാണ് മരിച്ചത്.
    4:54 PM, 12 Aug

    സംസ്ഥാന സര്‍ക്കാരിന് പരിസ്ഥിതി ലോല പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതില്‍ തെറ്റ് പറ്റിയെന്ന് മാധവ് ഗാഡ്ഗില്‍
    4:38 PM, 12 Aug

    ദുരിതാശ്വാസ ക്യാമ്പുകളില്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. ശുചീകരണത്തിന് മുന്‍ഗണന നൽകുന്നതോടൊപ്പം ക്യാമ്പുകളിൽ ശൗചാലയങ്ങൾ ഉറപ്പ് വരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
    3:49 PM, 12 Aug

    കേരള തീരത്ത് വടക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട് . ആയതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 12/08/2019 രാത്രി 11:30 വരെ പൊഴിയൂർ മുതൽ കാസറഗോഡ് വരെയുള്ള കേരള തീരത്ത് 3.0 മുതൽ 3.5 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം (INCOIS) അറിയിച്ചു.
    3:47 PM, 12 Aug

    : മഴയുടെ ശക്തി കുറഞ്ഞെങ്കിലും അപ്പർകുട്ടനാടൻ മേഖല ഇപ്പോഴും വെള്ളത്തിനടിയിലാണ്. തലവടി , മേപ്രാൽ, നിരണം, എടത്വ പ്രദേശങ്ങളിലെ നൂറ് കണക്കിന് വീടുകളിൽ വെള്ളം കയറി.
    3:06 PM, 12 Aug

    ഷൊര്‍ണൂര്‍ - കോഴിക്കോട് ഡിവിഷനിലെ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു. മംഗലാപുരം - നാഗര്‍കോവില്‍ ഏറനാട് എക്സ്പ്രസ് കടത്തിവിട്ടു.
    2:52 PM, 12 Aug

    കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.
    2:52 PM, 12 Aug

    തൃശൂർ, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷനൽ കോളജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ/ഐസിഎസ്ഇ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
    2:50 PM, 12 Aug

    രാഹുൽ ഗാന്ധി എംപി പുത്തുമലയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തു സന്ദർശനം നടത്തി. കാണാതായവരിൽ ചിലരുടെ മൃതദേഹങ്ങൾ ഉണ്ടെന്നു സംശയിക്കുന്ന സ്ഥലത്തെ തിരച്ചിലിന്റെ പുരോഗതി അദ്ദേഹം ഉദ്യോഗസ്ഥരോടും രക്ഷാപ്രവർത്തകരോടും ചോദിച്ചറിഞ്ഞു.
    2:48 PM, 12 Aug

    വയനാട്ടില്‍ മഴ ഭീഷണിയുയര്‍ത്തിയേക്കില്ല. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കേരളത്തില്‍ സാധാരണ മഴ ലഭിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
    2:48 PM, 12 Aug

    കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
    2:48 PM, 12 Aug

    ബുധന്‍ മുതല്‍ വെള്ളി വരെ കടുത്ത ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

    English summary
    Depression over bay of bengal, May cause rain in Kerala live updation
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X