കൈക്കൂലിക്കേസില്‍ ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ അറസ്റ്റില്‍
ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷ്ണര്‍ എകെ പ്രതാപ്, അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ എഡി ദയാല്‍, ജഡേജ, സുനില്‍കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 60000 രൂപ പിടിച്ചെടുത്തു.
കൊച്ചി: കെട്ടിടനിര്‍മാതാക്കളില്‍ നിന്നും കൈക്കൂലി വാങ്ങിയ കേസില്‍ ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷ്ണര്‍ എകെ പ്രതാപ് ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍. സിബിഐയുടെ അഴിമതി വിരുദ്ധ വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്. അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ എഡി ദയാല്‍, ജഡേജ, സുനില്‍കുമാര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. കൊച്ചിയിലെ കെകെ കണ്‍സ്‌ട്രെക്ഷന്‍ ഉടമ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. കഴിഞ്ഞ രണ്ടാഴ്ചയായി സിബിഐ ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു.

കെട്ടിട നിര്‍മാണ മേഖലിയില്‍ തൊഴിലാളികളുടെ വേതന സംബന്ധമായ വിഷയങ്ങളിലായിരുന്നു ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ ഇടപെട്ടിരുന്നത്. എന്നാല്‍ നിര്‍മാതാക്കളില്‍ പണം വാങ്ങി തൊഴിലാളി വിരുദ്ധ നടപടികളാണ് ഇവര്‍ നടത്തിയിരുന്നത്. പിന്നീട് ഇവര്‍ കെട്ടിട നിര്‍മാതാക്കളെ ഭീഷണിപ്പെടുത്തി കൂടുതല്‍ പണം തട്ടാന്‍ തുടങ്ങിയതോടെയാണ് കാര്യങ്ങള്‍ മാറി മറഞ്ഞത്. ഇവരില്‍ നിന്ന് 60000 രൂപ പിടിച്ചെടുത്തു.












Click it and Unblock the Notifications