Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം സമ്മതിച്ചു; ദേശാഭിമാനിക്ക് തെറ്റി

തിരുവനന്തപുരം: വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്റെ പരസ്യം അച്ചടിച്ച കാര്യത്തില്‍ പാര്‍ട്ടി പത്രമായ ദേശാഭിമാനിക്ക് വീഴ്ച പറ്റിയെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്. ഇക്കാര്യത്തില്‍ ദേശാഭിമാനി കുറച്ചുകൂടി ജാഗ്രത കാണിക്കേണ്ടതായിരുന്നു എന്നും പാര്‍ട്ടി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. പത്രത്തിന്റെ പരസ്യവിഭാഗത്തിനാണ് വീഴ്ച പറ്റിയത്. പാലക്കാട്ട് നടന്ന സി പി എം പ്ലീനത്തിന് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് ചാക്ക് രാധാകൃഷ്ണന്‍ എന്ന വി എം രാധാകൃഷ്ണന്റെ സൂര്യ ഗ്രൂപ്പ് നല്‍കിയ പരസ്യം വിവാദമായ സാഹചര്യത്തിലാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കുന്നത്.

മുന്‍ മന്ത്രി എ കെ ബാലന്‍, ആനത്തലവട്ടം ആനന്ദന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ വിവാദ പരസ്യത്തിനെതിരെ രംഗത്തുവന്നിരുന്നു. പാര്‍ട്ടിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും വി എം രാധാകൃഷ്ണന്റെ പരസ്യം പ്രസിദ്ധീകരിച്ചത് തെറ്റായിപ്പോയി എന്ന് വാദമുയര്‍ന്നു. ദേശാഭിമാനി മാനേജിംഗ് എഡിറ്ററും പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ പി ജയരാജന്‍ പരസ്യത്തെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും അത് ഒരൊറ്റപ്പെട്ട ശബ്ദമായി മാറുകയായിരുന്നു.

cpm

മൂലധനസ്വരൂപണത്തിന്റെ പേരില്‍ ഇതാദ്യമായല്ല സി പി എം മുഖപത്രമായ ദേശാഭിമാനി വിവാദത്തില്‍പ്പെടുന്നത്. നേരത്തെ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നും സ്വീകരിച്ച രണ്ട് കോടി രൂപയുടെ ബോണ്ട് വിവാദത്തെത്തുടര്‍ന്ന് ദേശാഭിമാനി തിരിച്ചുകൊടുത്ത് സംഭവം ഒതുക്കിയിരുന്നു. എന്നാല്‍ അച്ചടിച്ചുകഴിഞ്ഞ പരസ്യത്തിന്റെ കാര്യത്തില്‍ അത്തരമൊരു നീക്കം പ്രായോഗികമാവില്ല. അഞ്ച് ലക്ഷം രൂപയ്ക്കാണ് ചാക്ക് രാധാകൃഷ്ണന്റെ അഭിവാദ്യ പരസ്യം പ്രസിദ്ധീകരിച്ചത്.

പരസ്യം കൊടുത്തതില്‍ തെറ്റ് പറ്റി എന്ന് അന്ന് തന്നെ നിര്‍വ്യാജമായി ഖേദം പ്രകടിപ്പിച്ചിരുന്നതാണെന്ന് വി എം രാധാകൃഷ്ണന്‍ പ്രതികരിച്ചു. പാര്‍ട്ടി എന്ത് തീരുമാനം എടുത്താലും അത് പൂര്‍ണമായും ശരി എന്ന് വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. പരസ്യം സ്വീകരിക്കില്ല എന്ന് പാര്‍ട്ടി തീരുമനിച്ചാല്‍ അതില്‍ എതിര്‍പ്പില്ല. അത് പാര്‍ട്ടിയുടെ കാര്യമാണ് എന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+