Get Updates
Get notified of breaking news, exclusive insights, and must-see stories!

പരനാറി സാധാരണക്കാരന്‍റെ വാക്ക്; ദേശാഭിമാനി

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പരനാറി പ്രയോഗത്തെ ന്യായീകരിച്ച് ദേശാഭിമാനിയില്‍ മുഖപ്രസംഗം. പരനാറി നാടന്‍ പദമാണെനനും ചതിയും വഞ്ചനയും നെറികേടും കാണുമ്പോള്‍ സത്യസന്ധതയുള്ള രാഷ്ട്രീയനേതാക്കള്‍ അത് തുറന്നുകാട്ടാന്‍ പറ്റുന്ന നാടന്‍ വാക്കുകള്‍ ഉപയോഗിയ്ക്കമെന്നും പത്രം. പിണറായിയുടെ പരനാറി പ്രയോഗത്തെ ഏറ്റ് പിടിച്ച മാധ്യമങ്ങളെയും ദേശാഭിമാനി മുഖപ്രസംഗത്തില്‍ രൂക്ഷമായി വിമര്‍ശിയ്ക്കുന്നുണ്ട്.

രാഷ്ട്രീയ നേതാക്കള്‍ ഏത് രീതിയില്‍ സംസാരിയ്ക്കണമെന്ന് തീരുമാനിയ്‌ക്കേണ്ടത് മാധ്യമങ്ങളല്ല. സാധാരണക്കാരില്‍ നിന്നുയര്‍ന്നുവരുന്ന രാഷ്ട്രീയനേതാക്കള്‍ സാധാരണക്കാരുടെ ഭാഷയില്‍ സംസാരിയ്ക്കുമ്പോള്‍ ചില അഭിജാത-വരേണ്യ മാധ്യമങ്ങള്‍ക്ക് വല്ലാത്ത വിഷമം. അവരുടെ അഭിജാതമായ ഭാഷയില്‍ മാത്രമേ രാഷ്ട്രീയ നേതാക്കള്‍ സംസാരിയ്ക്കാവൂ.

Deshabhimani

മുന്നണി വിട്ട് പോവുകയും യുഡിഎഫിഎനൊപ്പം നില്‍ക്കുകയും ചെയ്ത ആര്‍എസ്പിയംയും എന്‍കെ പ്രേമചന്ദ്രന്റെ പ്രവൃത്തിയെയും കടുത്ത ഭാഷയില്‍ തന്നെ വിമര്‍ശിയ്ക്കുന്നു. കൊല്ലത്തെ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പരാജയത്തിന് തന്നെ കാരണം പരനാറി പ്രയോഗമാണെന്ന് ആര്‍എസ്പി ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്. തിരഞ്ഞെടുപ്പ് ഘട്ടത്തിലൊന്നും പരനാറി പ്രയോഗത്തിനെതിരെ പ്രതകരിയ്ക്കാത്ത പത്രം സംസ്ഥാനകമ്മിറ്റിയ്ക്കിടെ മുഖപ്രസംഗവുമായി എത്തിയത് ശ്രദ്ധേയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+