ചാക്ക് രാധാകൃഷ്ണനെ ന്യായീകരിച്ച് ജയരാജന്‍
പാലക്കാട്: പാര്‍ട്ടി പ്ലീനത്തിന് ആശംസയുമായി വ്യവസായി ചാക്ക് രാധാകൃഷ്ണന്റെ വര്‍ണചിത്രമടക്കം പരസ്യം പ്രസിദ്ധീകരിച്ച ദേശാഭിമാനി വിവാദത്തില്‍. കൊലപാതകക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ചാക്ക് രാധാകൃഷ്ണന്‍ എന്നറിയപ്പെടുന്ന വി എം രാധാകൃഷ്ണന്റെ കാല്‍പ്പേജ് വര്‍ണപരസ്യമാണ് ദേശാഭിമാനി എല്ലാ എഡിഷനിലും പ്രസിദ്ധീകരിച്ചത്.
എന്നാല്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് മാഫിയ സംഘങ്ങളുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട പ്ലീനത്തിന് വിവാദ വ്യവസായി അഭിവാദ്യം നേരുന്ന പരസ്യം നല്‍കിയതില്‍ തെറ്റില്ല എന്നാണ് ഇ പി ജയരാജന്‍ പറയുന്നത്. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവും ദേശാഭിമാനിയുടെ മാനേജിംഗ് എഡിറ്റുമാണ് ഇ പി ജയരാജന്‍.

പത്രമാകുമ്പോള്‍ പരസ്യം ആരോടും വാങ്ങും, പരസ്യമില്ലാതെ പത്രം നടത്താന്‍ പറ്റില്ല എന്നായിരുന്നു ഇ പി ജയരാജന്‍ മാധ്യമങ്ങളോട് തട്ടിക്കയറിക്കൊണ്ട് പറഞ്ഞത്. വിവാദങ്ങള്‍ മാധ്യമങ്ങള്‍ ഉണ്ടാക്കുന്നതാണെന്നും നിങ്ങള്‍ക്ക് ആരെക്കുറിച്ചും എന്തും പറയാമെന്ന അഹങ്കാരമാണെന്നും ജയരാജന്‍ പറഞ്ഞു.
ടാറ്റയും ബിര്‍ളയും ശുദ്ധരൊന്നുമല്ല എന്നും എന്നിട്ടും അവരുടെ പരസ്യം തങ്ങള്‍ വാങ്ങാറുണ്ട് എന്നും അദ്ദേഹം വിശദീകരിച്ചു.വി എം രാധാകൃഷ്ണന്റെ പരസ്യം പാര്‍ട്ടി പത്രം പ്രസിദ്ധീകരിച്ചതില്‍ തെറ്റില്ല. ഏത് പരസ്യം കൊടുക്കണമെന്ന് ദേശാഭിമാനി തീരുമാനിക്കും.
പാര്‍ട്ടി പ്ലീനത്തിലെ പരാമര്‍ശത്തെക്കുറിച്ച് ചോദിച്ച പത്രക്കാരോട് നിങ്ങള്‍ക്ക് പ്ലീനത്തെക്കുറിച്ച് ഒന്നും അറിയില്ല എന്നായിരുന്നു ജയരാജന്റെ മറുപടി. പ്ലീനത്തെക്കുറിച്ച് മാത്രമല്ല, ദേശാഭിമാനിയെക്കുറിച്ചും നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ല. പത്രത്തിന്റെ പോളിസി അനുസരിച്ച് തന്നെയാണ് പരസ്യം കൊടുത്തത്. അതിനെ വിവാദമാക്കാന്‍ ശ്രമിച്ചത് മാധ്യമങ്ങളാണ്.












Click it and Unblock the Notifications