കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാറില്‍ ഭക്ഷണം കഴിച്ചുള്ള നിരാഹാരം..!! സിആര്‍ നീലകണ്ഠനെതിരെ ദേശാഭിമാനി..! വീഡിയോ

  • By അനാമിക
Google Oneindia Malayalam News

മൂന്നാര്‍: മന്ത്രി എംഎം മണി സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയെന്നാരോപിച്ച് മൂന്നാറില്‍ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരത്തിലാണ് ആംആദ്മി പാര്‍ട്ടി നേതാവും സാമൂഹ്യപ്രവര്‍ത്തകനുമായി സിആര്‍ നീലകണ്ഠന്‍. എന്നാല്‍ സിആര്‍ നീലക്ണഠന്റേത് ഭക്ഷണം കഴിച്ചുകൊണ്ടുള്ള തട്ടിപ്പ് സമരമാണെന്നാണ് സിപിഎം മുഖപത്രമായ ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാത്രമല്ല സമരപ്പന്തലിലെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

നിരന്തരാഹാര സമരം

നിരാഹാരമിരുന്ന നീലകണ്ഠന്റെ ഊണും ഉറക്കവും ആഡംബര കാറില്‍ എന്ന തലക്കെട്ടോടെ നല്‍കിയ വാര്‍ത്തയിലാണ് ഭക്ഷണം കഴിച്ചുകൊണ്ടുള്ള നിരാഹാര സമരമാണ് സിആര്‍ മൂന്നാറില്‍ നടത്തുന്നതെന്ന് ദേശാഭിമാനി ആരോപിക്കുന്നത്. സോഷ്യല്‍ മീഡിയില്‍ വൈറലാകുന്ന വീഡിയോയും വാര്‍ത്തയില്‍ പരാമര്‍ശിക്കുന്നുണ്ട്.

ദൃശ്യങ്ങൾ വൈറൽ

ഗോമതി അടക്കമുള്ള പൊമ്പിളൈ ഒരമൈ പ്രവര്‍ത്തകര്‍ക്കൊപ്പം നിരാഹാരം ആരംഭിച്ച സിആര്‍ നീലകണ്ഠന്‍ രാത്രിയാവുമ്പോള്‍ ആഡംബരകാറില്‍ വിശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പരക്കുന്നതെന്നും വാര്‍ത്തയില്‍ വ്യക്തമാക്കുന്നുണ്ട്.

അന്തിമയങ്ങിയാൽ ഭക്ഷണം

സമരപ്പന്തലില്‍ ഗോമതിയും നിരാഹാരമിരിക്കുന്ന മറ്റ് രണ്ട് സ്ത്രീപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും ആയിരുന്നു സിആര്‍ നീലകണ്ഠനൊപ്പം ഉണ്ടായിരുന്നത്. രാത്രിയായപ്പോള്‍ ചാനലുകാര്‍ പിരിഞ്ഞുപോയി. സ്ത്രീപ്രവര്‍ത്തകര്‍ ഉറങ്ങുകയും ചെയ്തു.

ഫോൺകോളിൽ ഭക്ഷണമെത്തി

ഇതിന് പിന്നാലെ സി ആര്‍ ആരെയോ ഫോണില്‍ വിളിച്ച് സംസാരിക്കുകയും തുടര്‍ന്ന് ഒരു ആഡംബര കാര്‍ സ്ഥലത്തെത്തുകയും ചെയ്തുവെന്ന് വാര്‍ത്തയില്‍ പറയുന്നു. ഒരാള്‍ സിആറിന് ഭക്ഷണവും വെള്ളവും എത്തിച്ചുവെന്നും ആരോപണമുണ്ട്. കാറിനകത്തിരുന്ന് അദ്ദേഹം ഭക്ഷണം കഴിച്ചുവെന്നും വാര്‍ത്തയില്‍ പറയുന്നു.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ

English summary
Deshabhimani news against AAP leader CR Neelakandan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X