കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീമതി ടീച്ചറുടെ മകനെതിരെ ദേശാഭിമാനിയില്‍ വാര്‍ത്ത; ലേഖകനെ പുറത്താക്കി?

  • By Soorya Chandran
Google Oneindia Malayalam News

മലപ്പുറം: സിപിഎം കേന്ദ്രകമ്മിറ്റി അംഗവും എംപിയും ആയ പികെ ശ്രീമതി ടീച്ചറുടെ മകനെതിരെ വാര്‍ത്തയെഴുതിയ ദേശാഭിമാനി ലേഖകനെ പുറത്താക്കിയതായി റിപ്പോര്‍ട്ട്. ദേശാഭിമാനി മലപ്പുറം ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ ആയ ആര്‍ ഹനീഷ് കുമാറിനെ പുറത്താക്കിയെന്നാണ് വിവരം.

പികെ ശ്രീമതിയുടെ മകന്‍ പികെ സുധീര്‍ എംഡിയായ സ്ഥാപനം സൈനിക റിക്രൂട്ട്‌മെന്റിന്റെ പേരില്‍ തട്ടിപ്പ് നടത്തിയതായി പല പത്രങ്ങളും വാര്‍ത്ത വന്നിരുന്നു. ഈ സംഭവം ദേശാഭിമാനിയില്‍ അച്ചടിച്ച് വന്നതോടെയാണ് പ്രശ്‌നമായത്.

Deshabhimani

പ്രീ റിക്രൂട്ട്‌മെന്റ് പരിശീലനത്തിന്റെ പേരില്‍ 136 ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പതിനഞ്ച് ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്നു പരാതി ഉയര്‍ന്നത്. സുധീറിനൊപ്പം സിനിമ സംവിധായകന്‍ മേജര്‍ രവിയും ഈ സംഭവത്തില്‍ ആരോപണ വിധേയനാണ്.

'ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിച്ച് സ്വകാര്യ സ്ഥാപനത്തിന്റെ പ്രീ റിക്രൂട്ട്‌മെന്റ് റാലി' എന്ന തലക്കെട്ടോടെയാണ് ഹനീഷ് കുമാറിന്റെ വാര്‍ത്ത ദേശാഭിമാനി പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ ഏപ്രില്‍ 20 ന് ആയിരുന്നു സംഭവം. എന്നാല്‍ വാര്‍ത്തയില്‍ ഒരിടത്തും സുധീറിന്റെ പേര് പരമാര്‍ശിച്ചിരുന്നില്ല.

വിഷയം ചര്‍ച്ചയായതോടെ പികെ ശ്രീമതി തന്നെ നേരിട്ട് ദേശാഭിമാനി ജനറല്‍ മാനേജര്‍ ഇപി ജയരാജനെ പരാതി ആയി അറിയിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇപി ജയരാജന്റെ ഭാര്യയുടെ സഹോദരിയാണ് ശ്രീമതി.

വാര്‍ത്ത എഴുതിയ റിപ്പോര്‍ട്ടറെ ഇനി ജോലിയില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്നാണത്രെ ജയരാജന്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. എന്നാല്‍ പത്രത്തിന്റെ എല്ലാ എഡിഷനുകളിലും വാര്‍ത്ത വന്നതിന്റെ പേരില്‍ മറ്റാര്‍ക്കും എതിരെ നടപടിയൊന്നും എടുത്തിട്ടും ഇല്ലെന്നാണ് റിപ്പോര്‍ട്ട്.

English summary
Deshabhimani reporter sacked for reporting against PK Sreemathy's son: Report. Deshabhimani Malappuram report R Hanessh Kumar reported about the cheating case against Pk Sreemathy's son PK Sudheer.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X