വീരേന്ദ്ര കുമാറിനെ പുകഴ്ത്തി ദേശാഭിമാനി റസിഡന്റ് എഡിറ്ററുടെ ലേഖനം
കോഴിക്കോട്: ജനതാദള്‍ യുണൈറ്റഡ് ഇടതുമുന്നണിയിലേക്ക് മാറുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പാര്‍ട്ടിയുടെ സംസ്ഥാന നേതാവ് വീരേന്ദ്രകുമാറിനെ പുകഴ്ത്തി ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പ്രഭാവര്‍മയുടെ ലേഖനം. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ സാഹിത്യസാംസ്കാരിക ജീവിത്തിന്റെ മുഖ്യധാരയിലൂടെ പല പതിറ്റാണ്ടുകളായി ഒഴുകിപ്പോരുന്ന ചൈതന്യവത്തായ ഒരു സാത്വിക സാന്നിധ്യമാണ് എംപി വീരേന്ദ്രകുമാറിന്റെ വ്യക്തിത്വം എന്ന് വാനോളം പുകഴ്ത്തുന്നുണ്ട് പ്രഭാവര്‍മ.
ലോക്സഭാ സീറ്റു തര്‍ക്കത്തില്‍ ഇടതുമുന്നണിയുമായി പിണങ്ങിയ വീരേന്ദ്ര കുമാര്‍ യുഡിഎഫില്‍ എത്തിയശേഷം സിപിഎം സംസ്ഥാന സെക്രട്ടറി ആയിരുന്ന പിണറായി വിജയനെതിരേയും പാര്‍ട്ടിക്കെതിരെയും മാതൃഭൂമി പത്രത്തിലൂടെ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിവിട്ടിരുന്നത്. പിണറായിയും വിരേന്ദ്ര കുമാറും തമ്മിലുള്ള കടുത്ത വ്യക്തിവൈരാഗ്യം ഇതിലൂടെ ഉടലെടുക്കുകയും ചെയ്തു.

വീരേന്ദ്ര കുമാറിനെതിരെയും മാതൃഭൂമിക്കെതിരെയും ദേശാഭിമാനിയെ ഉപയോഗിച്ചാണ് അന്ന് സിപിഎം ചെറുത്തു നിന്നത്. അടുത്തകാലം വരെ ഈ യുദ്ധം നീണ്ടു നിന്നു എന്നുതന്നെ പറയാം. എന്നാല്‍, ദേശീയ തലത്തില്‍ ജനതാ പാര്‍ട്ടികള്‍ ഒന്നായതോടെ സംസ്ഥാനത്തും ജനതാദള്‍ എസ്സും, യുണൈറ്റഡും ഒന്നായി ഇടതുപക്ഷത്തിനൊപ്പം നില്‍ക്കണമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
യുഡിഎഫിനൊപ്പം ചേര്‍ന്നതിന് ശേഷം ആദ്യമായി വീരേന്ദ്രകുമാര്‍ വാര്‍ത്താ സമ്മേളനം വിളിച്ചുകൂട്ടി യുഡിഎഫിനെ വിമര്‍ശിച്ചതും മുന്നണി വിടുകയാണെന്ന സൂചനയായിരുന്നു. ഇതിനുശേഷം മാതൃഭൂമി പത്രത്തില്‍ സര്‍ക്കാരിനെതിരായ വാര്‍ത്തകള്‍ സ്ഥാനം പിടിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ശത്രുത മറന്ന് ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പ്രഭാവര്‍മയുടെ ലേഖനവും. ലേഖനത്തില്‍ ഉടനീളം വീരേന്ദ്ര കുമാറിനെ വാനോളം പുകഴ്ത്തുന്നതിന് ലേഖകന്‍ പ്രത്യേകം ശ്രദ്ധ ചെലുത്തിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications