കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീരേന്ദ്ര കുമാറിനെ പുകഴ്ത്തി ദേശാഭിമാനി റസിഡന്റ് എഡിറ്ററുടെ ലേഖനം

  • By Anwar Sadath
Google Oneindia Malayalam News

കോഴിക്കോട്: ജനതാദള്‍ യുണൈറ്റഡ് ഇടതുമുന്നണിയിലേക്ക് മാറുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പാര്‍ട്ടിയുടെ സംസ്ഥാന നേതാവ് വീരേന്ദ്രകുമാറിനെ പുകഴ്ത്തി ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പ്രഭാവര്‍മയുടെ ലേഖനം. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ സാഹിത്യസാംസ്‌കാരിക ജീവിത്തിന്റെ മുഖ്യധാരയിലൂടെ പല പതിറ്റാണ്ടുകളായി ഒഴുകിപ്പോരുന്ന ചൈതന്യവത്തായ ഒരു സാത്വിക സാന്നിധ്യമാണ് എംപി വീരേന്ദ്രകുമാറിന്റെ വ്യക്തിത്വം എന്ന് വാനോളം പുകഴ്ത്തുന്നുണ്ട് പ്രഭാവര്‍മ.

ലോക്‌സഭാ സീറ്റു തര്‍ക്കത്തില്‍ ഇടതുമുന്നണിയുമായി പിണങ്ങിയ വീരേന്ദ്ര കുമാര്‍ യുഡിഎഫില്‍ എത്തിയശേഷം സിപിഎം സംസ്ഥാന സെക്രട്ടറി ആയിരുന്ന പിണറായി വിജയനെതിരേയും പാര്‍ട്ടിക്കെതിരെയും മാതൃഭൂമി പത്രത്തിലൂടെ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിവിട്ടിരുന്നത്. പിണറായിയും വിരേന്ദ്ര കുമാറും തമ്മിലുള്ള കടുത്ത വ്യക്തിവൈരാഗ്യം ഇതിലൂടെ ഉടലെടുക്കുകയും ചെയ്തു.

veerendra-kumar

വീരേന്ദ്ര കുമാറിനെതിരെയും മാതൃഭൂമിക്കെതിരെയും ദേശാഭിമാനിയെ ഉപയോഗിച്ചാണ് അന്ന് സിപിഎം ചെറുത്തു നിന്നത്. അടുത്തകാലം വരെ ഈ യുദ്ധം നീണ്ടു നിന്നു എന്നുതന്നെ പറയാം. എന്നാല്‍, ദേശീയ തലത്തില്‍ ജനതാ പാര്‍ട്ടികള്‍ ഒന്നായതോടെ സംസ്ഥാനത്തും ജനതാദള്‍ എസ്സും, യുണൈറ്റഡും ഒന്നായി ഇടതുപക്ഷത്തിനൊപ്പം നില്‍ക്കണമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

യുഡിഎഫിനൊപ്പം ചേര്‍ന്നതിന് ശേഷം ആദ്യമായി വീരേന്ദ്രകുമാര്‍ വാര്‍ത്താ സമ്മേളനം വിളിച്ചുകൂട്ടി യുഡിഎഫിനെ വിമര്‍ശിച്ചതും മുന്നണി വിടുകയാണെന്ന സൂചനയായിരുന്നു. ഇതിനുശേഷം മാതൃഭൂമി പത്രത്തില്‍ സര്‍ക്കാരിനെതിരായ വാര്‍ത്തകള്‍ സ്ഥാനം പിടിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ശത്രുത മറന്ന് ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പ്രഭാവര്‍മയുടെ ലേഖനവും. ലേഖനത്തില്‍ ഉടനീളം വീരേന്ദ്ര കുമാറിനെ വാനോളം പുകഴ്ത്തുന്നതിന് ലേഖകന്‍ പ്രത്യേകം ശ്രദ്ധ ചെലുത്തിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം.

English summary
Deshabhimani Resident Editor Prabha Varma praises Veerendra Kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X