ദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ ഷഫീഖ് അമരാവതി അന്തരിച്ചു
കൊച്ചി: ദേശാഭിമാനി കൊച്ചി ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടറും എഴുത്തുകാരനുമായ ഷഫീഖ് അമരാവതി (44) അന്തരിച്ചു. കൊച്ചി ഗൗതം ആശുപത്രിയില്‍ ഞായറാഴ്ച വൈകിട്ട് എട്ടരയോടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് വൈകിട്ട് ഏഴരയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പച്ചത്.
സംഗീതവുമായി ബന്ധപ്പെട്ട ഒട്ടേറെ പുസ്തകങ്ങളുടെ രചയിതാവാണ് ഷെഫീഖ് അമരാവതി. എംകെ അര്‍ജുനന്‍ മാസ്റ്ററുടെ ജീവിത മുഹൂര്‍ത്തങ്ങളും അഭിമുഖങ്ങളും ഉള്‍പ്പെടുത്തി 'കസ്തൂരി മണക്കുന്നല്ലോ', ' മെഹ്ബൂബ് മുതല്‍ മേദിനി വരെ' തുടങ്ങി ഒട്ടേറെ പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചു.

സദ് വാര്‍ത്ത, മാധ്യമം, സിറ്റി കേബിള്‍ എന്നിവയുടെ പ്രാദേശിക ലേഖകനായി പ്രവര്‍ത്തിച്ചാണ് അദ്ദേഹം മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചത്. ഫോര്‍ട്ട് കൊച്ചി കല്‍വത്തി എട്ടാം നമ്പര്‍ ലൈനില്‍ അബ്ദുള്‍ ഖാദറിന്റേയും കെഎ ബീവിയുടേയും രണ്ടാമത്തെ മകനാണ്. സുനിത ഷഫീഖ് ആണ് ഭാര്യ. സഫ്ദര്‍ ഹാഷ്മി, സൈഗാള്‍ എന്നിവരാണ് മക്കള്‍.












Click it and Unblock the Notifications