കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹിജയെ പിണറായി പോലീസ് തല്ലിയത് 'ദേശാഭിമാനി' അറിഞ്ഞതേ ഇല്ല....!!! രാജസ്ഥാനിലെ ബീഫ് വിവാദമാണ് മുഖ്യം

മലയാള മനോരമയും, മാതൃഭൂമിയും എല്ലാം മഹിജയ്ക്ക് എതിരെ നടന്ന അക്രമത്തെ കുറിച്ച് വിശദമായ വാര്‍ത്ത കൊടുത്തപ്പോള്‍ ദേശാഭിമാനിയ്ക്ക് അത് ഒരു പ്രധാന വാര്‍ത്തയേ അല്ല

  • By മരിയ
Google Oneindia Malayalam News

കോഴിക്കോട്: ബുധനാഴ്ചയാണ് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ ഡിജിപി ഓഫീസിന് മുന്നില്‍ പോലീസുകാരുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. നാട് മുഴുവന്‍ ഇതിനെതിരെ പ്രതിഷേധത്തിലാണ്. അക്രമത്തിന്റെ വാര്‍ത്തയാണ് എല്ലാ പ്രമുഖ പത്രങ്ങളുടേയും ലീഡ്, പാര്‍ട്ടി പത്രത്തിന്റെ ഒഴിച്ച്.

Deshabimani

മലയാള മനോരമയും, മാതൃഭൂമിയും എല്ലാം മഹിജയ്ക്ക് എതിരെ നടന്ന അക്രമത്തെ കുറിച്ച് വിശദമായ വാര്‍ത്ത കൊടുത്തപ്പോള്‍ ദേശാഭിമാനിയ്ക്ക് അത് ഒരു പ്രധാന വാര്‍ത്തയേ അല്ല. രാജസ്ഥാനില്‍ കന്നുകാലി വ്യാപിരെ ഗോ സംരക്ഷകര്‍ അടിച്ച് കൊന്ന വാര്‍ത്തയാണ് ദേശാഭിമാനി പ്രാധാന്യത്തോടെ കൊടുത്തിരിയ്ക്കുന്നത്.
ജിഷ്ണുവിന്റെ കുടുംബം നടത്തിയ സമയരത്തില്‍ ക്രിമിനലുകള്‍ നുഴഞ്ഞ് കയറി സംഘര്‍ഷം ഉണ്ടാക്കിയെന്നാണ് ദേശാഭിമാനിയുടെ റിപ്പോര്‍ട്ട്. വ്യാഴാഴ്ച നടക്കുന്ന ഹര്‍ത്താല്‍ ഇതിന്റെ മുതലെടുപ്പ് ആണത്രേ. പോലീസ് ആസ്ഥാനത്ത് തടിച്ചുകൂടിയവരെ സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇതിനിടെ ചിലര്‍ ബഹളം ഉണ്ടാക്കി, ജിഷ്ണുവിന്റെ അമ്മ റോഡില്‍ കിടന്ന് പ്ര്തിഷേധിച്ചു, വനിതാപോലീസുകാര്‍ ഇവരെ താങ്ങി എടുത്ത് ആശുപത്രിയില്‍ കൊണ്ടുപോവുകയായിരുന്നെന്നും ദേശാഭിമാനി റിപ്പോര്‍ട്ട്.

മറ്റ് പത്രങ്ങളെല്ലാം ഡിജിപി ഓഫീസിന് മുന്നില്‍ നടന്ന സമരത്തേയും അക്രമത്തേയും കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഡിജിപിയെ കാണണം എന്ന ആവശ്യം മാത്രമാണ് ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ ഉന്നയിച്ചത് എന്നതും ഇതില്‍ വ്യക്തമാണ്.

English summary
Deshabimani have a different angle in Mahija attacking case. Attack against Mahija is least important to him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X