Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി വിജയന്റെ സർക്കുലറിന് പുല്ലുവില; മോഹൻ ഭാഗവത് സ്കൂളിൽ ദേശീയ പതാക ഉയർത്തി....

പാലക്കാട്:ആർഎസ്എസ് നേതാവ് മോഹൻ ഭാഗവത് റിപബ്ലിക് ദിനത്തിൽ പാലക്കാട് ഒരു സ്കൂളിൽ വീണ്ടും ദേശീയ പതാക ഉയർത്തി. സ്ഥാപനമേധാവികൾ മാത്രമേ സ്കൂളുകളിൽ ദേശീയപതാക ഉയർത്താവു എന്ന് കേരള സർക്കാർ സർക്കുലർ പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ വർഷം സ്വാതന്ത്ര്യ ദിനത്തിൽ മോഹൻ ഭാഗവത് കേരളത്തിലെ സ്കൂളിൽ ദേശീയ പതായ ഉയർത്തിയത് വിവാദമായ സാഹചര്യത്തിലായിരുന്നു സർക്കാർ സർക്കുലർ പുറത്തിറക്കിയത്.

റിപ്പബ്ലിക് ദിനത്തിൽ ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് പാലക്കാട് പതാക ഉയർത്തുമെന്ന പ്രഖ്യാപനത്തിനിടെയായിരുന്നു സംസ്ഥാന സർക്കാർ സർക്കുലർ പുറത്തിറക്കിയത്. സ്ഥാപനമേധാവികൾ മാത്രമേ സ്കൂളുകളിൽ ദേശീയപതാക ഉയർത്താവു എന്നാണ് പൊതുഭരണ വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്. സ്കൂളുകൾക്ക് പുറമേ ത്രിതല പഞ്ചായത്തുകൾ, നഗരസഭകൾ, മറ്റു സർക്കാർ സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള നിർദേശങ്ങളും സർക്കുലറിൽ ഉൾക്കൊള്ളിച്ചിരുന്നു.

കലക്ടറുടെ മെമ്മോയും കാറ്റിൽ പറത്തി

കലക്ടറുടെ മെമ്മോയും കാറ്റിൽ പറത്തി

കഴിഞ്ഞ വർഷം മോഹൻ ഭാഗവത് പതാക ഉയർത്തിയ കർണ്ണകിയമ്മ ഹയർ സെക്കണ്ടറി സ്കൂളിൽ തന്നെയാണ് ഈ വർഷവും പതായ ഉയർത്തിയത്. കഴിഞ്ഞ വർഷം പതായ ഉയർത്തിയത് ശേഷം രാഷ്ട്രീയ നേതാക്കൾ സ്കൂളിൽ പതാക ഉയർത്തുന്നത് ശരിയല്ല എന്ന് പറഞ്ഞ് സ്കൂൾ അധികൃതർക്ക് മെമ്മോ കൊടുത്തിരുന്നു. ഇതെല്ലാം കാറ്റിൽ പറത്തികൊണ്ടാണ് ആർഎസ്എസ് നേതാവ് സ്കൂളിൽ പതായ ഉയർത്തിയിരിക്കുന്നത്.

വെല്ലുവിളി

വെല്ലുവിളി

ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് റിപ്പബ്ലിക് ദിനത്തിൽ പാലക്കാട്ടെ സ്കൂളിൽ പതാക ഉയർത്തുമെന്ന് കേരളത്തിലെ ആർഎസ്എസ് നേതാക്കൾ‌ വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ സർക്കുലർ ഇറക്കിയിരുന്നത്. റിപ്പബ്ലിക് ദിനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽവെയായിരുന്നു ദേശീയപതാക ഉയർത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന പൊതുഭരണ വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്.

സ്ഥാപനമേധാവികൾ മാത്രമേ ദേശീയപതാക ഉയർത്താവു

സ്ഥാപനമേധാവികൾ മാത്രമേ ദേശീയപതാക ഉയർത്താവു

സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ സ്ഥാപനമേധാവികൾ മാത്രമേ ദേശീയപതാക ഉയർത്താവു എന്ന് സർക്കുലറിൽ എടുത്തുപറയുന്നു. ദേശീയപതാക ഉയർത്തുന്ന സമയത്ത് നിർബന്ധമായും ദേശീയഗാനം ആലപിക്കണമെന്നും സർക്കുലറിൽ നിർദേശമുണ്ട്. സ്കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ, ത്രിതല പഞ്ചായത്തുകൾ എന്നിവിടങ്ങിൽ എങ്ങനെയാണ് ചടങ്ങുകൾ സംഘടിപ്പിക്കേണ്ടതെന്നാണ് സർക്കുലറിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

ഏത് സ്കൂളിലെന്ന് വ്യക്തതയുണ്ടായിരുന്നില്ല

ഏത് സ്കൂളിലെന്ന് വ്യക്തതയുണ്ടായിരുന്നില്ല

കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ മോഹൻഭാഗവത് സ്കൂളിൽ പതാക ഉയർത്തിയത് വൻവിവാദമായിരുന്നു. ഇപ്രാവശ്യവും പതാക ഉയർത്തുമെന്ന് ആർഎസ്എസ് നേതൃത്വം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഏത് സ്കൂളിലാണ് അദ്ദേഹം പതാക ഉയർത്തുക എന്നതുസംബന്ധിച്ച് വ്യക്തതയുണ്ടായിരുന്നില്ല.

പിണറായിക്കും വിമർശനം

2017ലെ സ്വാതന്ത്ര്യ ദിനത്തിലാണ് പാലക്കാട് മൂത്താന്തറ കർണകിയമ്മൻ സ്കൂളിൽ മോഹൻ ഭാഗവത് ദേശീയ പതാക ഉയർത്തിയത്. രാഷ്ട്രീയ നേതാക്കൾ എയ്ഡഡ് സ്കൂളിൽ പതാക ഉയർത്തരുതെന്ന ജില്ലാ കളക്ടറുടെ നിർദേശം മറികടന്നായിരുന്നു ആർഎസ്എസ് സർസംഘചാലക് പതാക ഉയർത്തിയത്. സംഭവത്തിൽ ഭാഗവതിനെതിരെ നടപടിയെടുത്തില്ലെന്ന കാരണത്താൽ പിണറായിക്കെതിരെയും കേരളത്തിൽ വിമർശനം ഉണ്ടായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+