'1976 ഏപ്രിലിൽ നിന്നും 2025 ഡിസംബറിലേക്ക് കലണ്ടർ മാറിയിട്ടും കോൺഗ്രസ്സ് ഒരിഞ്ചു മാറിയിട്ടില്ല'; ഷുക്കൂർ വക്കീൽ
കർണാടകയിലെ ബുൾഡോസർ രാജിനെതിരെ രൂക്ഷവിമർശനവുമായി അഭിഭാഷകനും നടനുമായ ഷുക്കൂർ വക്കീൽ. ബംഗളൂരു നഗരത്തിനടുത്തുള്ള യലഹങ്കയിലെ കോഗിലു ലേഔട്ടിൽ വീടുകളാണ് ഇന്നലെ ബുൾഡോസർ ഉപയോഗിച്ച് സർക്കാർ തകർത്തത്. കുടിയൊഴിപ്പിക്കലിന് മുൻപ് 15 ദിവസത്തെ നോട്ടീസ് നൽകണമെന്ന, സുപ്രീം കോടതിയുടെ നവംബർ 2024ലെ വിധി നിലനിൽക്കെയാണ് ബിഎസ്ഡബ്ല്യുഎംഎൽ ഉദ്യോഗസ്ഥരുടെ നടപടി. ഇതിനെതിരെയാണ് അദ്ദേഹത്തിൻ്റെ വിമർശനം. 1976 ഏപ്രിലിൽ നിന്നും 2025 ഡിസംബറിലേക്ക് കലണ്ടർ മാറിയിട്ടും കോൺഗ്രസ്സ് ഒരിഞ്ചു മാറിയിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിൻ്റെ പൂർണരൂപം വായിക്കാം
പണ്ട്, ബാബ്റി പള്ളി പൊളിക്കുന്നതിനും സിഖ് കൂട്ട കൊല നടക്കുന്നതിനും മുമ്പ് നമ്മുടെ രാജ്യത്ത് ഒരു അടിയന്തിരാവസ്ഥ ഉണ്ടായിരുന്നു. ആ കാലഘട്ടത്തിൽ ഇന്ദിരാ ഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധിയും അയാളുടെ കൂട്ടാളികളായ കിഷൻ ചന്ദും പിന്നെ ബിജെപിയുടെ കയ്യാളായി മാറിയ ജഗ്മോഹനനും ചേർന്നു പോലീസിനെയും CRP ഭടന്മാരും ബുൽഡോസ്റും ദില്ലി തുർക്കുമാൻ ഗെയ്റ്റിൽ നിന്നും ജീവിച്ചിരുന്ന സാധാരണ മനുഷ്യരെ ,ആയിര കണക്കിന് മനുഷ്യരെ ആട്ടിയോടിച്ചു. അവരുടെ കിടപ്പാടങ്ങൾ മുഴുവൻ ഇരച്ചു നിരത്തി , എതിർക്കുവാൻ വന്നവർക്ക് നേരെ വെടി ഉതിർത്തു. പലരും മരിച്ചു . മരിച്ചവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടു പോലും നടത്തിയില്ല. ആ സംഭവം നടക്കുന്നത് 1976 ഏപ്രിൽ മാസം. അന്നു രാജ്യത്ത് വാർത്തകൾക്ക് സെൻസറിംഗ് ആണ് ആരും കാര്യങ്ങൾ അറിഞ്ഞില്ല.

എന്നിട്ടും അന്നത്തെ കാശ്മീർ മുഖ്യമന്ത്രി ഷെയ്ഖ് അബ്ദുല്ല കാശ്മീരിൽ നിന്നും അവിടേക്ക് വന്നു , അന്നത്തെ ദില്ലി ഇമാം അബ്ദുല്ല ബുഖാരി അവിടേക്ക് വന്നു , അന്നത്തെ രാഷ്ട്രപതി ഫഖറുദ്ദീൻ അലി അഹ്മദിൻ്റെ ഭാര്യയും അവിടേക്ക് വന്നു. തുർക്ക് മാൻ ഗേറ്റ് പൂർണ്ണമായും തകർത്തു. ആയിര കണക്കിനു മനുഷ്യർ തെരുവിലേക്ക് വലിച്ചെറിയപ്പെട്ടു . നൂറു വർഷം പഴക്കമുള്ള വീടുകൾ പോലും ആ തകർത്ത കെട്ടിടങ്ങളിൽ ഉണ്ടായിരുന്നു . ആ ദുരിതത്തിൽ പെട്ടവരോട് ഐക്യപ്പെടുവാൻ ആരെങ്കിലും ഒക്കെ ഉണ്ടായിരുന്നു..
1976 ൽ മനുഷ്യർ ഇത്രമേൽ connected അല്ല , മനുഷ്യവകാശങ്ങൾ ഗൗരവമായി ലോകം കാണുന്ന സാഹചര്യമല്ല, പാർപ്പിടം അടിസ്ഥാന വിഷയമായി ഗൗരവത്തിൽ ചർച്ച ചെയ്യുന്ന ഒരു പൗര സമൂഹമായി നമ്മൾ വളർന്നിട്ടില്ല.. സുപ്രിം കോടതി പോലും ഇന്ദിരാ ഗാന്ധിയുടെ പക്ഷം ചേർന്നു മൗലിക അവകാശങ്ങൾ എടുത്തു കളയുവാൻ പച്ച കൊടി വീശിയ കാലം..
ഇന്നു , 2025 ൽ കർണാടകയിലെ സിദ്ധാരമയ്യ സർക്കാറിനു മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങളെ പൂർണ്ണമായും അവഗണിച്ചു എങ്ങിനെയാണ് ബുൾഡോസർ രാജ് നടപ്പാക്കുവാൻ തയ്യാറായത്? ആ കുടിയിറക്കപ്പെട്ട മനുഷ്യരുടെ മതമോ ജാതിയോ അല്ല വിഷയം , അവർ മനുഷ്യരാണ് എന്നതാണ് നമ്മെ അലട്ടേണ്ടത് .1948 ലെ മനുഷ്യവകാശ പ്രഖ്യാപനം നമ്മുടെ മുന്നിൽ ഉണ്ട്. ആ ചേരികൾ നശിപ്പിക്കണമെങ്കിൽ , അത്രയും മനുഷ്യർക്ക് താമസത്തിനുള്ള ബദൽ സംവിധാനം ഒരുക്കുവാൻ സർക്കാർ തയ്യാറാകണം, അവരെ കൂടി വിശ്വാസത്തിലെടുത്തു വേണമായിരുന്നു ചേരി നിർമ്മാർജനം. ഇതു അക്രമണമാണ് . മനുഷ്യവകാശ ലംഘനം . ഭരണകൂട ഭീകരത.
ഇവിടെയാണ് കേരള ബദൽ നമുക്ക് മാതൃകയാകുന്നത്. കോഴിക്കോട് പാളയം മാർക്കറ്റ് മാറ്റി സ്ഥാപിച്ച സ്ഥലത്ത് ജീവിച്ചിരുന്ന മുഴുവൻ കുടുംബങ്ങൾക്കും അന്തസ്സോടെ ജീവിക്കാനുള്ള അവസരം ഒരുക്കി , അതോടൊപ്പം അവരെ കൂടി വിശ്വാസത്തിലെടുത്താണ് പാളയം മാർക്കറ്റ് മറ്റൊരിടത്തേക്ക് മാറ്റിയത്.
ബംഗ്ലൂരിൽ അന്തരീക്ഷ ഊഷ്മാവ് 15 ഡിഗ്രി സെൽഷ്യസിനും താഴെയാണ്. ആ തണുപ്പിലേക്കാണ് ഒരു ഭരണ കൂടം ആ നാട്ടിലെ മനുഷ്യരെ തള്ളിയിട്ടിരിക്കുന്നത്. ഇന്നു ഷെയ്ഖ് അബ്ദുല്ലേ ജീവിച്ചിരിപ്പില്ല, ദില്ലി ഇമാം അബ്ദുല്ല ബുഖാരിയും ഇല്ല. ഫഖറുദ്ദീൻ അലി അഹ്മദിൻ്റെ ഭാര്യയും അങ്ങോട്ട് ചെല്ലാനില്ല.
അവസാന ബസ്സിലെ ഡ്രൈവർ രാഹൂൽ ഗാന്ധിയും കണ്ടക്ടർ പ്രിയങ്ക ഗാന്ധിയും തൽക്കാലം ബംഗ്ലൂർ വഴി യാത്ര ചെയ്യുന്നുമില്ല.
ഈ കൊടും തണുപ്പിൽ മൂന്നു മാസം പ്രായമുള്ള കുട്ടി മുതൽ എൻപത് വയസ്സുള്ള വൃദ്ധർ വരെ തണുത്തു മരവിച്ചു ഉറച്ചു പോകട്ടെ , ഒരു മനുഷ്യവകാശ പ്രവർത്തകരും കമ്മീഷനും അവരെ കാണില്ല, കാരണം അവർ വർത്തമാന ഇന്ത്യയിൽ മനുഷ്യരേ അല്ലല്ലോ ! മനുഷ്യർക്കെല്ലെ മനുഷ്യവകാശം ബാധകമാകൂ..
ഇവിടെ ഒരു സർക്കാർ 5 ലക്ഷം മനുഷ്യർക്ക് കയറി കിടക്കുവാൻ വീടു നൽകുമ്പോഴാണ് തൊട്ടപ്പുറത്ത് മനുഷ്യരെ വീട്ടിൽ നിന്നും ആട്ടിപ്പായിച്ച് മറ്റൊരു സർക്കാർ തെരുവിലേക്ക് തള്ളുന്നത്.തെരുവിലേക്ക് തള്ളപ്പെടുന്ന മനുഷ്യരുടെ മതം ചികയല്ലേ, അവരെ ഈ രാജ്യത്തെ മനുഷ്യരായി മാത്രം കണ്ട് നീതി നൽകിയാൽ മതി. ഇടതു ബദൽ ഒരിക്കൽ കൂടി മന്ഷ്യരിലേക്ക് അടുക്കുന്നു.1976 ഏപ്രിലിൽ നിന്നും 2025 ഡിസംബറിലേക്ക് കലണ്ടർ മാറിയിട്ടും
കോൺഗ്രസ്സ് ഒരിഞ്ചു മാറിയിട്ടില്ല..
-
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
"എസ്ഡിപിഐയുമായി സന്ധിയില്ല; പിഡിപി കൂടെയുണ്ട്": വർഗീയ വോട്ടുകൾ വേണ്ട എന്ന് എംഎ ബേബി -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ഉമര്‍ ഫൈസിക്കെതിരെ നാസര്‍ ഫൈസി; ആ നിലപാട് രാഷ്ട്രീയ തിമിരം, മുസ്ലിം ലീഗിനെ മാത്രം ഉപദേശിക്കേണ്ട -
'ഞാൻ സംഘിയായത് കൊണ്ട് മുസ്ലീം സംഘടനകൾ പിന്തുണയ്ക്കില്ലെന്ന് പറഞ്ഞു';കോണ്‍ഗ്രസിനെതിരെ അഖിൽ മാരാർ -
'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
"സ്ഥലവും തീയതിയും ഞാൻ പറയും!" ശിവൻകുട്ടിയുടെ വെല്ലുവിളി ഏറ്റെടുത്ത് രാജീവ് ചന്ദ്രശേഖർ -
പ്രചാരണ ചൂടേറി; തൃശൂരിൽ മോദിയുടെ മെഗാ റോഡ് ഷോ, മലപ്പുറം ഇളക്കിമറിക്കാൻ പിണറായി! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം












Click it and Unblock the Notifications