• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

നിലം മണ്ണിട്ട് നികത്തി മാമാങ്കത്തിന്റെ ഷൂട്ടിങ്; സ്റ്റോപ് മെമ്മോയ്ക്ക് പുല്ലുവില

  • By Ajmal

കൊച്ചി: മമ്മൂട്ടിയെ നായകനാക്കി നവാഗതനായ സജീവ് പിള്ള സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്റെ ഷൂട്ടിങ്ങ് വിവാദത്തില്‍. നിലം നികത്തി നടത്തുന്ന ഷൂട്ടിങ്ങിനെതിരെ മരട് വില്ലേജ് ഓഫീസര്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് സ്റ്റോപ് മെമ്മോ നല്‍കിയിരിക്കുകയാണ്.

ഷൂട്ടിങ്ങ് നിര്‍ത്തിവെച്ച് മണ്ണിട്ട് നികത്തിയ നിലം എത്രയും പെട്ടെന്ന് പൂര്‍വ്വ സ്ഥിതിയില്‍ ആക്കണമെന്നാണ് വില്ലേജ് ഓഫീസര്‍ ആവശ്യപ്പെട്ടെങ്കിലും ഷൂട്ടിങ്ങ് നിര്‍ത്തിവെക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തയ്യാറായിട്ടില്ല. മരട് വില്ലേജ് ഓഫീസിന് സമീപത്തെ വൈറ്റ് ഫോര്‍ട്ട് ഹോട്ടലിന് എതിര്‍വശത്താണ് നിലംനികത്തി കൂറ്റന്‍ സെറ്റ് തയ്യാറാക്കിയിരിക്കുന്നതെന്ന് ന്യ്‌സ് 18 കേരള റിപ്പോര്‍ട്ട് ചെയ്യുന്നു.

വെല്ലുവിളിച്ച് ചിത്രീകരണം

വെല്ലുവിളിച്ച് ചിത്രീകരണം

മാമാങ്കത്തിന്റെ ചിത്രീകരണത്തിനായി വന്‍തോതില്‍ മണ്ണിടിച്ച് നിലം നികത്തിയിരിക്കുന്നു എന്ന് കണ്ടെത്തിയതിനേ തുടര്‍ന്ന് മരട് വില്ലേജ് ഓഫീസര്‍ ഷൂട്ടിങ്ങിന് സ്റ്റേപ് മെമ്മോ നല്‍കിയെങ്കിലും ഇതിനെ വെല്ലുവിളിച്ചു കൊണ്ട് ഇപ്പോഴും ഷൂട്ടിങ്ങ് തുടരുകയാണ്. വൈറ്റ് ഫോര്‍ട്ട് ഹോട്ടലിന് എതിര്‍വശത്തെ രണ്ടേക്കര്‍ സ്ഥലത്താണ് ഷൂട്ടിങ്ങ് നടന്നിരുന്നത്. അതീവ രഹസ്യമായിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം ഇവിടെ നടന്നു പോന്നിരുന്നത്. കനത്ത സുരക്ഷയും ഇവിടെ ഏര്‍പ്പെടുത്തിയിരുന്നു.സമീപവാസികള്‍ക്ക് പോലും ഇതിനടുത്തേക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തു. അതിനാല്‍ തന്നെ നിലംനികത്തലിനെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് മനസ്സിലായതുമില്ല. വിവരമറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ഈ സ്ഥലത്തേക്ക് പ്രവേശിക്കുന്നത് സിനിമാ പ്രവര്‍ത്തകര്‍ സ്വകാര സെക്യുരിറ്റി ജീവനക്കാരെ വെച്ച് നിയന്ത്രിച്ചിരിക്കുകയാണ്.

നിര്‍മ്മിച്ചത് കൂറ്റന്‍ സെറ്റ്

നിര്‍മ്മിച്ചത് കൂറ്റന്‍ സെറ്റ്

മമാങ്കത്തിന്റെ കഥപറയുന്ന സിനിമയുടെ ചിത്രീകരണത്തിനായി രണ്ടേക്കര്‍ സ്ഥലത്ത് നിര്‍മ്മിച്ചിരിക്കുന്നത് കൂറ്റന്‍ സെറ്റാണ്. കഥയിലെ പ്രധാനഭാഗമായ സാമൂതിരി കോവിലകമാണ് ഇവിടെ സെറ്റ് ചെയ്തിരിക്കുന്നത്. പതിനാറാം നൂറ്റാണ്ടിലെ വന്‍ കെട്ടിടങ്ങളക്കമുള്ളവയാണ് ചിത്രത്തിനായി സെറ്റിടുന്നത്. പുറത്ത് നിന്ന് മണ്ണടിച്ച് നിലം നികത്തിയതിന് ശേഷമായിരുന്നു സാമൂതിരി കോവിലകത്തിന്റെ സെറ്റ് ഇവിടെ സ്ഥാപിച്ചത്.ഇത് കണ്ടെത്തിയതിനെ തുടര്‍ന്ന് റവന്യൂ വകുപ്പ് ചിത്രീകരണത്തിന് സ്റ്റോപ് മെമ്മോ നല്‍കുകയായിരുന്നു. സാധാരണയായി ഇത്തരം കൂറ്റന്‍ സെറ്റുകള്‍ റാമോജി ഫിലിം സിറ്റിയിലോ ചെന്നൈയിലോ ആണ് സെറ്റ് ചെയ്യാറുണ്ടായിരുന്നത്.

ഭൂമാഫിയയുടെ പുതിയ തന്ത്രമോ?

ഭൂമാഫിയയുടെ പുതിയ തന്ത്രമോ?

സിനിമയുടെ ചിത്രീകരണത്തിനെന്ന പേരില്‍ സ്ഥലം നിലം മണ്ണിട്ട് നികത്തി പിന്നീട് കരഭൂമിയാക്കി വില്‍ക്കാനുള്ള ഭൂമാഫിയയുടെ നീക്കമാണോ ഇതിന് പിന്നിലെന്ന സംശയം ഉയരുന്നുണ്ട്. ഇത്തരത്തില്‍ സിനിമാ ചിത്രീകരണത്തിനും ചാനല്‍ പരിപാടിക്കും മറ്റുമായി നിലം നികത്തി പിന്നീട് കരഭൂമിയാക്കി മാറ്റുന്ന തന്ത്രം ഭൂമാഫിയകള്‍ ഈയിടെയായി കൊച്ചിയുള്‍പ്പടേയുള്ള സ്ഥലങ്ങളില്‍ തുടര്‍ന്നുവരുന്നുണ്ട്. നേരത്തെ ഫ്ളവേഴ്സ് ചാനല്‍ നടത്താനിരുന്ന എ ആര്‍ റഹ്മാന്‍ ഷോക്ക് വേണ്ടി വല്ലാര്‍പാടത്ത് നിലം നികത്തിയിത് സമാനമായ രീതിയില്‍ വിവാദമായിരുന്നു. കനത്ത മഴയേ തുടര്‍ന്ന് ചാനിലിന് പരിപാടി നടത്താനും കഴിഞ്ഞില്ല.

പഴശ്ശിരാജയും വിവാദത്തില്‍

പഴശ്ശിരാജയും വിവാദത്തില്‍

ഇതാദ്യമായല്ല മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സിനിമാ ചിത്രീകരണം പരിസ്ഥിതി നശീകരണവുമായി ബന്ധപ്പെട്ട് വിവാദത്തിലാകുന്നത്. 2009 ല്‍ റീലീസായ മമ്മൂട്ടിയുടെ ബ്ലോക്ബസ്റ്റര്‍ ഹിറ്റ് ചിത്രം പഴശ്ശിരാജയുടെ ചിത്രീകരണമായിരുന്നു മുമ്പ് വിവാദത്തിലായത്. സിനിമയുടെ ചിത്രീകരണത്തിനായി വ്യാപകമായി വനനശീകരണം നടത്തിയതായി ആരോപണം ഉണ്ടായിരുന്നു. കണ്ണൂര്‍ കണ്ണവം വനമേഖലയള്‍പ്പടേയുള്ള പ്രദേശത്തായിരുന്നു പഴശ്ശിരാജയുടെ ഷൂട്ടിങ്ങ് നടന്നത്. രാജമൗലി ചിത്രം ബാഹുബലിയുടെ പ്രധാന ലൊക്കേഷനും കണ്ണവം വനമേഖലയായിരുന്നു. ബാഹുബലിയുടെ ചിത്രീകരണ സമയത്തും മേഖലയില്‍ വന്‍തോതില്‍ വനം നശീകരിക്കപ്പെട്ടിരുന്നു.

എക്കാലത്തേയും

എക്കാലത്തേയും

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടേയും എക്കാലത്തേയും വലിയ ബിഗ്ബജറ്റ് ചിത്രമാണ് മാമാങ്കം. കേരളത്തില്‍ പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ നടന്നിരുന്ന നദീതീര ഉത്സവമായിരുന്നു മാമാങ്കം. മലപ്പുറം ജില്ലയുടെ തിരൂരിന് സമീപത്തെ തിരുന്നാവായയില്‍ ഭാരതപുഴയുടെ തീരത്തായിരുന്നു മമാങ്കം അരങ്ങേറിയിരുന്നത്. മമാങ്കത്തിന്റെ അധികാരം പിടിച്ചെടുത്ത സാമൂതിരിയെ നേരിടാനായി എത്തുന്ന ചാവേര്‍ പടായാളിയേ ആണ് ചിത്രത്തില്‍ മമ്മൂട്ടി അവതരപ്പിക്കുന്നത്. 50 കോടിയോളം മുടക്കി നാല് ഷെഡ്യൂളുകളായാണ് ചിത്രീകരണം. പൂര്‍ത്തിയായ ഒന്നാംഘട്ട ഷെഡ്യൂളിന് ശേഷം കൊച്ചിയില്‍ നടക്കുന്ന രണ്ടാ ഘട്ട ഷെഡ്യൂള്‍ ചിത്രീകരണമാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്

English summary
Despite the stop memo, film crew fills land in Kochi for shooting. Mamooty starring Mamankam facing a new controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more