Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന്റെ ഫോണില്‍നിന്ന് നശിപ്പിച്ച വിവരങ്ങള്‍ വീണ്ടെടുക്കാന്‍ സാധിക്കും; വെളിപ്പെടുത്തലുമായി സായ് ശങ്കര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിന്റെ ഫോണില്‍ നിന്ന് നശിപ്പിച്ച വിവരങ്ങള്‍ വീണ്ടെടുക്കാന്‍ സാധിക്കുമെന്ന് 100 ശതമാനം ഉറപ്പുണ്ടെന്ന് കേസിലെ ഏഴാം പ്രതിയും സൈബര്‍ വിദഗ്ധനുമായ സായ് ശങ്കര്‍. ദി ന്യൂസ് മിനുട്ടിനോടായിരുന്നു സായ് ശങ്കറിന്റെ പ്രതികരണം. 2020 ഡിസംബറിലാണ് ദിലീപിനെ സഹായിക്കാന്‍ രാമന്‍ പിള്ള അസോസിയേറ്റ്സിലെ അഭിഭാഷകര്‍ ആദ്യമായി തന്നെ സമീപിച്ചതെന്ന് സായി ശങ്കര്‍ പറയുന്നു. കേസിലെ തെളിവായേക്കാവുന്ന ഉള്ളടക്കം നശിപ്പിക്കാന്‍ സഹായിച്ചിരിക്കാം, എന്നാല്‍ അതെല്ലാം വീണ്ടെടുക്കാനാകുമെന്ന് തനിക്ക് 100 ശതമാനം ഉറപ്പുണ്ടെന്ന് സായ് ശങ്കര്‍ പറയുന്നു.

കഴിഞ്ഞയാഴ്ച അദ്ദേഹം പോലീസുകാര്‍ക്ക് കീഴടങ്ങിയതിന് ശേഷം, സി ആര്‍ പി സി സെക്ഷന്‍ 164 പ്രകാരം മൊഴി രേഖപ്പെടുത്താന്‍ കോടതി അദ്ദേഹത്തിന് രണ്ടാഴ്ച സമയം നല്‍കിയിട്ടുണ്ട്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് നേരത്തെ കോടതിയില്‍ ഹാജരായതിനാല്‍ രാമന്‍ പിള്ളയെ കുറച്ചുകാലമായി അറിയാമായിരുന്നു എന്ന് സായി ശങ്കര്‍ പറയുന്നു. താന്‍ ഏറെ ബഹുമാനിക്കുന്ന രാമന്‍ പിള്ളയുടെ കീഴിലുള്ള ഒരു സംഘം തന്റെ അടുക്കല്‍ വന്നപ്പോള്‍, സഹായിക്കാന്‍ സമ്മതിക്കുകയായിരുന്നു എന്ന് സായി പറയുന്നു.

1

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അവസാന ഘട്ടത്തിലെത്തി നില്‍ക്കെയാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരായി കേസില്‍ നിര്‍ണായകമായേക്കാവുന്ന പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയത്. നടന്‍ ദിലീപും മറ്റുള്ളവരും തമ്മില്‍ നടത്തിയ സ്വകാര്യ സംഭാഷണങ്ങളുടെ ഓഡിയോ റെക്കോര്‍ഡിംഗുകളുടെ ഒരു പരമ്പര അദ്ദേഹം ഹാജരാക്കിയിരുന്നു. ഇത് പ്രകാരമാണ് ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തിയത്. ഇവരോട് ( ദിലീപിനോടും മറ്റ് പ്രതികളോടും ) അവരുടെ ഫോണ്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ കേസുമായി ബന്ധമില്ലാത്ത ചില രഹസ്യവിവരങ്ങള്‍ ഗാഡ്ജെറ്റുകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് പറഞ്ഞ് ദിലീപിന്റെ അഭിഭാഷകന്‍ എന്നെ വിളിച്ചു,'' സായ് പറയുന്നു.

2

രണ്ട് ഫോണുകള്‍ നല്‍കി, ഒന്ന് ഐ ഫോണ്‍ 12 പ്രൊ, ഐ ഫോണ്‍ 13. ഇതില്‍ ഏകദേശം 38,000 ഫോട്ടോകളും വീഡിയോകളും സ്‌ക്രീന്‍ ഷോട്ടുകളും ഉണ്ടായിരുന്നു എന്ന് അദ്ദേഹം പറയുന്നു. ഫോണുകളിലെ ഓരോ ഫോട്ടോയും രേഖകളും ദിലീപ് പരിശോധിച്ചിരുന്നു. എന്താണ് നീക്കം ചെയ്യേണ്ടത്, എന്താണ് നിലനിര്‍ത്തേണ്ടത്, എന്തിന്റെ പകര്‍പ്പ് ഉണ്ടാക്കണം എന്നതിനെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായിരുന്നു. ഈ നിര്‍ദ്ദേശങ്ങളെ അടിസ്ഥാനമാക്കി ഞാന്‍ ഒരു ചെക്ക്ലിസ്റ്റ് ഉണ്ടാക്കി. ഹാര്‍ഡ് ഡിസ്‌കില്‍ നീക്കം ചെയ്യുന്ന ഡാറ്റയുടെ മൂന്ന് കോപ്പികളും പെന്‍ഡ്രൈവില്‍ സൂക്ഷിക്കേണ്ട ഡാറ്റയുടെ ഒരു കോപ്പിയുമാണ് അവര്‍ ആവശ്യപ്പെട്ടത്.

3

ജോലി പൂര്‍ത്തിയാക്കിയ ശേഷം, ഞാന്‍ ഫോണും ചെക്ക്ലിസ്റ്റും ഉള്‍പ്പെടെ എല്ലാം തിരികെ നല്‍കി. ഞാന്‍ ഒരു കോപ്പി സൂക്ഷിച്ചിട്ടില്ല. എന്നാല്‍ ഫോണുകള്‍ എന്റെ ഐമാക്കിലേക്ക് കണക്റ്റ് ചെയ്തിരിക്കുന്നതിനാല്‍, ഒരു മിറര്‍ കോപ്പി ഉണ്ടായിരിക്കും, ''അദ്ദേഹം പറയുന്നു. കോടതിയുമായി ബന്ധപ്പെട്ടതായി കരുതുന്ന പല രേഖകളും തനിക്ക് ലഭിച്ചതായി സായ് പറയുന്നു. 'കേസുമായി ബന്ധപ്പെട്ട ചില പേരുകള്‍ ഉണ്ടായിരുന്നു. അവ വളരെ പരിചിതമായിരുന്നു, മുമ്പ് മാധ്യമങ്ങളില്‍ വന്നിരുന്നു. ഇവരുടെ രഹസ്യമൊഴികളും മറ്റു വിവരങ്ങളും ഫോണിലുണ്ടായിരുന്നു. ഈ രേഖകള്‍ എത്രത്തോളം വിലപ്പെട്ടതാണെന്ന് എനിക്കറിയില്ല, പക്ഷേ പോലീസിന് അറിയുമായിരിക്കും, സായി ശങ്കര്‍ പറയുന്നു.

4

കാലക്രമേണ കേസിനെ കുറിച്ച് താന്‍ കൂടുതല്‍ കാര്യങ്ങള്‍ തിരിച്ചറിഞ്ഞെന്നും സായ് ശങ്കര്‍ പറയുന്നു. ഒരു ബന്ധവുമില്ലാത്ത കേസില്‍ കുടുങ്ങിയ ദിലീപ് നിരപരാധിയാണെന്നാണ് താന്‍ ആദ്യം കരുതിയത്. എന്നാല്‍ ചില തിരിച്ചറിവുകള്‍ വന്നപ്പോള്‍ എനിക്കും സംശയമായി തുടങ്ങിയെന്ന് അദ്ദേഹം പറയുന്നു. ദിലീപിനെയും മറ്റുള്ളവരെയും പോലീസ് (ഗൂഢാലോചന കേസില്‍) മൂന്ന് ദിവസം ചോദ്യം ചെയ്തപ്പോള്‍, അവരുടെ ഫോണ്‍ സമര്‍പ്പിച്ചതില്‍ എന്താണ് തെറ്റ് എന്ന് ഞാന്‍ അവരോട് ചോദിച്ചിരുന്നു. കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് ഫോണുകളില്‍ നിന്ന് ചില ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യേണ്ടത് ആവശ്യമാണെന്ന് അഭിഭാഷകന്‍ എന്നോട് പറഞ്ഞു.

5

ഫോണുകളില്‍ ബാലചന്ദ്രകുമാറിന്റെ ചില ചാറ്റുകള്‍ ഉണ്ടെന്നും അവര്‍ പറഞ്ഞു, എന്നാല്‍ രണ്ട് ഫോണിലും ഞാന്‍ അവയൊന്നും കണ്ടെത്തിയില്ല. മുമ്പത്തെ ചാറ്റുകളുടെ ചില സ്‌ക്രീന്‍ഷോട്ടുകള്‍ മറ്റൊരു ഫോണില്‍ നിന്ന് ഈ ഫോണുകളിലേക്ക് അയച്ചു,'' അദ്ദേഹം പറയുന്നു. ഇതിനെല്ലാം മുമ്പുതന്നെ, അവര്‍ തന്നോട്ട് 'ഇടപെട്ട' രീതി തന്നെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിച്ചെന്നും സായ് ശങ്കര്‍ പറയുന്നു. ഞാന്‍ ആര്‍ക്കുവേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത് എന്ന തിരിച്ചറിവ്. എന്നോട് യാതൊരു ബന്ധവുമില്ലാത്ത ഒരാള്‍. അതാണ് എന്നെ പുനര്‍വിചിന്തനത്തിലേക്ക് നയിച്ചത്. ഇതുമൂലം എന്റെ കുടുംബം ഒരുപാട് കഷ്ടപ്പെടുകയായിരുന്നു.

6

അതെല്ലാം ഈ വ്യക്തിക്ക് വേണ്ടി. അവനെ പിന്തുണയ്ക്കാനും നിയമവ്യവസ്ഥയ്ക്ക് എതിരെ പോരാടാനും ഞാന്‍ ആരാണ്? എനിക്ക് അത് ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. ഞാനും അത് ചെയ്യില്ല, ഇതാണ് തന്നെ കീഴടങ്ങാന്‍ പ്രേരിപ്പിച്ചതെന്നും സായി പറഞ്ഞു. അപകടകരമായ വസ്തുതകള്‍ പുറത്ത് പറയുന്ന ഏതൊരാളും ഭയക്കുന്നതുപോലെ താനും ഇപ്പോള്‍ ഭയപ്പെടുന്നു. ''അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന എന്തെങ്കിലും ഞാന്‍ വെളിപ്പെടുത്തിയാലോ,'' അദ്ദേഹം ചോദിക്കുന്നു. വൈകിയ പിന്തുണ' എന്ന് തരത്തിലുള്ള കോളുകള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും സായ് ശങ്കര്‍ പറയുന്നു.

Recommended Video

cmsvideo
    അമേരിക്കയിലും ദുബായിയിലും വെച്ചായിരുന്നു പകയ്ക്ക് തുടക്കം
    7

    താന്‍ ഒരിക്കലും പോലീസ് പീഡനത്തെക്കുറിച്ച് പരാതിപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. ഗൂഢാലോചനക്കേസില്‍ പ്രതിയായിട്ടും പോലീസ് തന്നോട് നല്ല രീതിയില്‍ പെരുമാറുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍, സിആര്‍പിസി സെക്ഷന്‍ 164 പ്രകാരം മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി രേഖപ്പെടുത്താന്‍ സായി കോടതിയില്‍ ഹാജരാകും. കഴിഞ്ഞ ദിവസം തനിക്ക് ജീവനില്‍ ഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നും സായ് ശങ്കര്‍ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. അതേസമയം കേസില്‍ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവനെ ചോദ്യം ചെയ്യുന്നതിലേക്കടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കാനിരിക്കുകയാണ് അന്വേഷണ സംഘം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+