സമ്പത്ത് വീട്ടിലിരുന്നും ശമ്പളം വാങ്ങി; കൈപ്പറ്റിയത് 20 ലക്ഷം... ഒന്നര വര്‍ഷം ക്യാബിനറ്റ് റാങ്കില്‍
തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ദില്ലിയിലെ കേരള ഹൌസില്‍ നിയമിക്കപ്പെട്ട വ്യക്തിയാണ് മുന്‍ എംപി എ സമ്പത്ത്. ക്യാബിനറ്റ് റാങ്കോടെയുള്ള നിയമനം നേരത്തെ വിവാദമായിരുന്നു. 2019 ആഗസ്റ്റിലാണ് സമ്പത്ത് ചുമതലയേറ്റെടുത്തത്. കേന്ദ്രസര്‍ക്കാരിനെയും സംസ്ഥാന സര്‍ക്കാരിനെയും ബന്ധിപ്പിക്കുന്ന പദവിയായിട്ടാണ് ഇദ്ദേഹത്തിന്റെ നിയമനത്തെ സിപിഎം നേതൃത്വം വിശേഷിപ്പിച്ചിരുന്നത്.
ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം തീവ്രമാകുന്നു, വിവിധ നഗരങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍
കേന്ദ്ര പദ്ധതികളും ധനസഹായവും വേഗത്തില്‍ നേടിയെടുക്കാന്‍ സഹായിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഒന്നര വര്‍ഷം പദവിയിലിരുന്ന സമ്പത്ത് വഴി കേരളത്തിനുണ്ടായ നേട്ടം എന്തെന്ന് ചോദിച്ചാല്‍ കൃത്യമായ മറുപടിയില്ല...

20 ലക്ഷം രൂപ
ശമ്പളവും ആനുകൂല്യവും ഉള്‍പ്പെടെ ഒന്നര വര്‍ഷത്തിനിടെ 20 ലക്ഷം രൂപ സമ്പത്ത് കൈപ്പറ്റി എന്നാണ് രേഖകള്‍. കേരളത്തിനും കേന്ദ്രത്തിനുമിടയിലെ പാലമായി വര്‍ത്തിക്കുമെന്ന് കരുതിയ സമ്പത്ത് എന്തൊക്കെ ഇടപെടല്‍ നടത്തി എന്ന ചോദ്യത്തിന് കേരള ഹൗസിന് കൃത്യമായ മറുപടിയില്ല.

എത്ര ദിവസം ഡ്യൂട്ടിയില്‍
എന്‍എസ്‌യു നേതാവ് വിനീത് തോമസ് നല്‍കിയ വിവരാവകാശ അപേക്ഷക്കുള്ള മറുപടിയിലാണ് കേരള ഹൗസിലെ പിആര്‍ ഒഫീസര്‍ വിശദാംശങ്ങള്‍ നല്‍കിയത്. കൊറോണ കാരണം രാജ്യവ്യാപക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച വേളയില്‍ സമ്പത്ത് എത്ര ദിവസം ദില്ലിയില്‍ ഉണ്ടായിരുന്നു എന്ന ചോദ്യത്തിനും കൃത്യമായ മറുപടിയില്ല.

ഹാജര്‍ രേഖപ്പെടുത്താറില്ല
കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായ സമ്പത്ത് മറ്റു ഉദ്യോഗസ്ഥരെ പോലെ ഹാജര്‍ രേഖപ്പെടുത്താറില്ലത്രെ. യാത്രാ ബത്തയായി 5 ലക്ഷം രൂപയ്ക്ക് മുകളില്‍ സമ്പത്ത് കൈപ്പറ്റിയിട്ടുണ്ട് എന്നാണ് കേരള കൗമുദി റിപ്പോര്‍ട്ടില്‍ പറയുന്നത്.സഹായത്തിന് വേണ്ടി ഉദ്യോഗസ്ഥരെയും കേരള സര്‍ക്കാര്‍ അദ്ദേഹത്തിന് അനുവദിച്ചിരുന്നു.

എന്തു നേട്ടമുണ്ടായി
പ്രളയത്തിനും ശേഷം കൊറോണ പ്രതിസന്ധി വന്നപ്പോഴും സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കം അനുഭവിച്ചിരുന്നു. സര്‍ക്കാരിന്റെ അനാവശ്യ ചെലവുകളാണ് അന്ന് പ്രതിപക്ഷം പ്രധാനമായും ഉയര്‍ത്തിക്കാട്ടിയത്. ആ വേളയിലും സമ്പത്തിന്റെ നിയമനം ഏറെ ചര്‍ച്ചയായിരുന്നു. എന്താണ് സമ്പത്തിന്റെ നിയമത്തിലൂടെ സംസ്ഥാനത്തിനുണ്ടായ നേട്ടം എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ചോദ്യം.

കൊറോണ കാലത്ത് നാട്ടില്‍
2019 ആഗസ്റ്റില്‍ ചുമതലയേറ്റ സമ്പത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് രാജിവച്ചത്. കൊറോണ കാലത്ത് അദ്ദേഹം ദില്ലിയില്ലാതിരുന്നതും വിവാദമായിരുന്നു. ലോക്ക്ഡൗണ്‍ കാലത്തെ അഞ്ച് മാസത്തോളം വീട്ടിലിരുന്ന സമ്പത്ത് ഇക്കാലയളവിലെ ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റിയതും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.

തിരഞ്ഞെടുപ്പില്‍ തോറ്റ ശേഷം
മുന്‍ ആറ്റിങ്ങല്‍ എംപിയാണ് സമ്പത്ത്. 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അടൂര്‍ പ്രകാശിനോട് തോറ്റു. തൊട്ടുപിന്നാലെയായിരുന്നു ദില്ലിയിലെ കേരള ഹൗസില്‍ നിയമനം. നേരത്തെ ദില്ലിയില്‍ പ്രവര്‍ത്തിച്ചുള്ള പരിചയമാണ് അന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഒന്നര വര്‍ഷത്തിനിടെ അദ്ദേഹം വഴി സംസ്ഥാനത്തിന് യാതൊരു നേട്ടങ്ങളുമുണ്ടായില്ലെന്നാണ് ആക്ഷേപം.
നടി പൂജിത പൊന്നാടയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications