ദേവൻ, പ്രിയങ്ക..കേരളത്തിൽ നിന്ന് കൂടുതൽ താരങ്ങൾ വിജയിയുടെ ടിവികെയിലേക്ക്? പ്രിയങ്ക പറയുന്നു

ബിജെപിയിൽ നിന്നും രാജിവെച്ചതിന് പിന്നാലെ ടിവികെയിൽ ചേർന്നിരിക്കുകയാണ് നടൻ ദേവൻ. നടി പ്രിയങ്കയുടെ നേതൃത്വത്തിൽ നടന്ന മധ്യസ്ഥ ചർച്ചകൾക്ക് പിന്നാലെയാണ് പാർട്ടി പ്രവേശനം. ഇപ്പോഴിതാ കൂടുതൽ താരങ്ങൾ ടിവികെയിലേക്ക് വരാൻ സാധ്യതയുണ്ടെന്ന് പറയുകയാണ് പ്രിയങ്ക. റിപ്പോർട്ടർ ചാനലിനോടാണ് അവരുടെ പ്രതികരണം. വായിക്കാം

' ദേവൻ ചേട്ടൻ ബിജെപിയിലേക്ക് പോകുന്നുവെന്നത് നല്ല കാര്യമല്ലേ, കാരണം ബിജെപിയിൽ ആയിരുന്നുവല്ലോ അദ്ദേഹം. പക്ഷേ വേറെ ഒന്നും ചെയ്തതായിട്ട് നമ്മൾ കണ്ടിട്ടില്ല . പറയുകയല്ല പ്രവർത്തിയാണ് എന്ന് കാണിച്ചു തന്ന ആളാണ് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. അത് കണ്ടപ്പോൾ നമ്മൾ വിചാരിച്ചു ദൈവമേ ഇതുപോലെ നമ്മുടെ കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്ന്. ഇപ്പോൾ വരുന്ന ആൾക്കാർ ചെയ്യുമായിരിക്കാം, ചെയ്തുകൊണ്ടിരിക്കുന്നുണ്ട്, പക്ഷേ അവിടെയുള്ള പോലത്തെ സ്പീഡ് ഇല്ല ഇവിടെ. അവിടെ പറയുന്നതിന് മുൻപ് പ്രവൃത്തി കഴിഞ്ഞു. അതുകൊണ്ട് അങ്ങനെ ഒന്ന് കേരളത്തിലേക്ക് കിട്ടിക്കഴിഞ്ഞാൽ എന്ന് തോന്നിയിരുന്നു.

pridev2-3

പല സ്ഥലങ്ങളിൽ നിന്നും ഫാൻസ് അസോസിയേഷൻ ആയിട്ട് ഒക്കെ ടിവികെയിൽ ചേരൂ മേഡം എന്ന് പറഞ്ഞിരുന്നു.എന്നാൽ സത്യമായിട്ടുള്ള വഴിയിൽ കൂടെ പോകാമല്ലോ എന്ന് ഓർത്തിരുന്നപ്പോഴാണ് സതീഷ് തോന്നക്കൽ വന്ന് സംസാരിക്കുന്നത്. അങ്ങനെയാണ് അതിൽ ചേരാമെന്ന് ഞാൻ തീരുമാനിക്കുന്നത്. ഞാൻ താല്പര്യം ഉണ്ടെന്ന് അറിയിച്ചു.കാരണം എന്നിട്ട് വേണമല്ലോ അവിടെ എത്തിക്കാൻ. അപ്പോൾ ഞാൻ അറിഞ്ഞിടത്തോളം കലാകാരന്മാരെയും കലാകാരികളെയും കൂടുതലായി അവതരിപ്പിക്കാനാണ് വിജയ് സിഎം താത്പര്യപ്പെടുന്നത് എന്നാണ് അറിയാൻ സാധിച്ചത്. അങ്ങനെ ഇരിക്കുമ്പോഴാണ് നമ്മുടെ ദേവൻ ചേട്ടന്റെ രാജി.

രാജി കണ്ടു കഴിഞ്ഞപ്പോൾ തന്നെ സതീശൻ എന്നെ വിളിച്ചു എന്താ ചെയ്യാൻ പറ്റുക സംസാരിക്കേണ്ടേയെന്ന് ചോദിച്ചു. ഞാനാണ് ദേവേട്ടനെ ആദ്യമായി വിളിക്കുന്നത്. ഞാനും സതീഷും ജെകെ എന്നു പറഞ്ഞ ആളും കൂടിയാണ് പോയി കാണുന്നതും സംസാരിക്കുന്നതും ഒക്കെ. സംസാരിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞ കാര്യങ്ങളൊക്കെ കേട്ടു കഴിഞ്ഞപ്പോൾ അദ്ദേഹം ഓക്കെ പറഞ്ഞു. അല്ലാതെ പ്രസിഡൻ്റ് സ്ഥാനവും സെക്രട്ടറി സ്ഥാനവുമൊന്നും ആയിട്ടില്ല.

ഇനിയൊരു തീയതി നിശ്ചയിച്ച് മദ്രാസിൽ പോയി വിജയ് സാറിനെ കാണണം.
അദ്ദേഹം തീരുമാനിച്ചാൽ പ്രിയങ്ക വേണ്ട എന്ന് പറഞ്ഞാൽ വേണ്ട. തീരുമാനിക്കട്ടെ ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും നല്ലത് ചെയ്യാൻ പറ്റുകയാണെങ്കിൽ ചെയ്യും. ഞാൻ ഒറ്റക്ക് കയറി നിന്ന് ചെയ്യാനല്ല. ആഗ്രഹമുള്ള ആൾക്കാരെ എല്ലാവരെയും നമ്മൾ സഹകരിപ്പിക്കുകയല്ലേ വേണ്ടത്. സഹകരിപ്പിച്ച് ആ ഒരു പാർട്ടിയെ ഇവിടെ കൊണ്ടുവരുക എന്ന് പറഞ്ഞാൽ ഒരു നല്ല കാര്യമായിട്ട് എനിക്ക് തോന്നുന്നു.....

നമുക്ക് വലിയ സ്ഥാനങ്ങൾ ഒന്നും വേണ്ട. ടിവികെയിൽ ഒരു അംഗമാകണം എന്നൊരു ആഗ്രഹമേ എനിക്കുള്ളൂ. ഞാൻ വന്നതിന് പിന്നാലെ തന്നെ യമുനാറാണി വന്നു. ഞാൻ തന്നെയാണ് ഇൻട്രൊഡ്യൂസ് ചെയ്തത്. അവരുടെ വീട്ടിൽ പോയി സംസാരിച്ചു, യമുന ഓക്കെ ആണെന്ന് പറഞ്ഞു. ഫീൽഡിലുള്ള പല ആളുകളുമായി സംസാരിച്ചുകൊണ്ടിരിക്കുന്നുണ്ട്. എന്തായാലും ദേവേട്ടൻ വന്ന സ്ഥിതിക്ക് കൂടുതൽ കലാകാരൻമാർ ഇതിലേക്ക് വരുമെന്ന് തന്നെയാണ് പ്രതിക്ഷീക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+