ദേവനന്ദ കേൾക്കേണ്ടി വന്ന തെറികൾ കണ്ടതല്ലേ, അമ്മ ഇവിടെ എന്തിനാണ്?; തുറന്നടിച്ച് അഖിൽ മാരാർ
ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ തുറന്നടിച്ച് ബിഗ് ബോസ് താരം അഖിൽ മാരാർ. സെലിബ്രിറ്റികളെ എന്തിനാണ് സോഷ്യൽ അധിക്ഷേപങ്ങൾക്ക് ഇട്ട് കൊടുക്കുന്നതെന്നും ഓൺലൈൻ മാധ്യമങ്ങളുടെ ചെയ്തികളെ ആളുകൾ എതിർക്കാത്തത് അത് പറഞ്ഞതിന്റെ പേരിൽ അനുഭവിക്കേമ്ടി വന്നേക്കാവുന്ന സൈബർ ബുള്ളിയിങ്ങിനെ ഭയന്നാണെന്നും അദ്ദേഹം അഖിൽ ഫേസ്ബുക്കിൽ കുറിച്ചു. അഖിലിന്റെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം
'ഓൺലൈൻ മാധ്യമ സുഹൃത്തുക്കളോടാണ്...നിങ്ങൾ ബോധപൂർവമോ അല്ലാതെയോ മാനസികമായി തകർക്കുന്ന എത്രയോ സ്ത്രീകൾ കേരളത്തിൽ ഉണ്ടെന്ന് നിങ്ങൾക്ക് അറിയാമോ...? എത്ര കലാകാരന്മാർ ഉണ്ടെന്നറിയാമോ..?
നാലുപേർ അറിയുന്ന ആരെ കണ്ടാലും നിങ്ങൾ മൊബൈൽ ക്യാമറയുമായി അവരുടെ പുറകെ പോകും.. അവരുടെ അനുവാദമോ അഭിപ്രായമോ നിങ്ങൾക്ക് അറിയണ്ട.. അവരുടെ മാനസിക അവസ്ഥ നിങ്ങൾക്ക് അറിയണ്ട..നിങ്ങളുടെ ഈ ചെയ്തികൾ ഇഷ്ട്ടപെട്ടില്ലെങ്കിൽ പോലും നിങ്ങളോട് ആരും ഒന്നും എതിർത്തു പറയാറില്ല കാരണം അവരുടെ അഭിപ്രായങ്ങൾക്ക് വരുന്ന സൈബർ ബുള്ളിയിങ്ങിനെ അവർക്ക് ഭയമാണ്. ഏതെങ്കിലും ഒരു പ്രോഗ്രാമിന് വരുന്ന ആർട്ടിസ്റ്റുകളുടെ വീഡിയോ എടുക്കുമ്പോൾ അവരെ എന്തിനാണ് സാമൂഹിക മാധ്യമങ്ങളിൽ വാക്കുകൾ കൊണ്ട് വ്യെഭിചരിക്കാൻ നടക്കുന്ന നാറിയ ജനങ്ങൾക്ക് ഇട്ട് കൊടുക്കുന്നത്.

ഒരു പെൺകുട്ടിയുടെ വീഡിയോയിൽ പൊതു ജനാഭിപ്രായം എടുക്കേണ്ട കാര്യമെന്താണ്..നിങ്ങൾക്ക് എന്ത് വീഡിയോയും ഫോട്ടോയും എടുക്കാം എന്നാൽ കുറഞ്ഞ പക്ഷം കമന്റ് ബോക്സ് ഓഫ് ചെയ്തു വെക്കാനുള്ള മാന്യത കാണിക്കണം..
പൊതു ജനത്തിന്റെ അഭിപ്രായം സ്വീകരിക്കേണ്ട പോസ്റ്റുകൾക്ക് മാത്രം കമന്റ് ബോക്സ് തുറന്ന് കൊടുക്കുക. രതി വൈകൃതങ്ങളുടെയും ക്രിമിനൽ മനസ്സിന്റെയും ഉടമകൾ ആയ ഒരുപറ്റം മനുഷ്യരുടെ വാക്കുകളിൽ തകർന്ന് പോകുന്ന,പോയിട്ടുള്ള നിരവധി കലാകാരന്മാരെ എനിക്കറിയാം. കഴിഞ്ഞ ദിവസം ഗർഭിണി ആയിരുന്ന നാളുകളിൽ ഒരു നടി അനുഭവിക്കേണ്ടി വന്ന മാനസിക പ്രശ്നങ്ങൾ അവർ എന്നോട് പറഞ്ഞു. വീഡിയോ എടുത്തു ആഘോഷിക്കുന്ന നിനക്കൊക്കെ ആരെ വിറ്റ് തിന്നിട്ടായാലും ആര് നശിച്ചാലും എന്താണ്.
സിനിമയിൽ അഭിനയിച്ചു പോയതിന്റെ പേരിൽ അല്ലെങ്കിൽ കഷ്ടപ്പെട്ട് ഒരു സിനിമ എഴുതി അത് സംവിധാനം ചെയ്ത് തിയേറ്ററിൽ എത്തിച്ച ഒരുവൻ കേൾക്കുന്നത് അവന്റെ അച്ഛനെയും അമ്മയെയും ചേർത്ത് പറയുന്ന തെറികൾ ആണ്...മകൻ ഒരു സംവിധായകൻ ആയി എന്ന് അഭിമാനിച്ചിരിക്കുന്ന അച്ഛൻ, അമ്മ അവനെ കുറിച്ച് കുറച്ചു മാനസിക രോഗികൾ പറയുന്ന അഭിപ്രായം കേട്ട് തകർന്നു പോകുന്നു.. ഇത് പോലെ ചെറുതും വലുതുമായ എത്രയോ കലാകാരന്മാർ. മാളികപ്പുറം സിനിമയിലെ 10 വയസ് മാത്രമുള്ള ദേവനന്ദ കേൾക്കേണ്ടി വരുന്ന തെറികൾ നിങ്ങൾ കണ്ടതാണ്..
മികച്ച ഒരഭിനേത്രി ആയി ഭാവിയിൽ നമുക്ക് അഭിമാനം ആകേണ്ട ഒരു കലാകാരിയെ വാക്കുകൾ കൊണ്ട് കുത്തി നോവിച്ചു കൊല്ലുകയാണ്. ഇത് പോലെ പലരേയും.
ഒരു മത്സരത്തിൽ പരാജയപ്പെട്ടാൽ സഞ്ജു സാംസണിനെ പോലും വെറുതെ വിടില്ല. അതിനുള്ള അവസരം ഒരുക്കി കൊടുത്തു കാശുണ്ടാക്കുന്ന ഓൺലൈൻ ചാനലുകൾ എന്ന കഴുകന്മാർ ഇനിയും ഇത് പോലെ മറ്റുള്ളവരുടെ ജീവിതം വിറ്റ് തിന്നുകയാണെങ്കിൽ നിയമപരമായി ആര് പോയില്ലെങ്കിലും ഇവർക്ക് വേണ്ടി ഞാൻ ഹൈക്കോടതിയയിലും ആവശ്യമെങ്കിൽ സുപ്രീം കോടതിയിലും പോകും...എന്തിനാണ് അമ്മ സംഘടന.. അവരുടെ അംഗങ്ങളെ തെരുവിൽ ഇട്ട് വാക്കുകൾ കൊണ്ട് ആക്ഷേപിച്ചും വ്യെഭിചരിച്ചും ഒരുപറ്റം ആഘോഷിക്കുമ്പോൾ കുറഞ്ഞ പക്ഷം പ്രതികരിക്കാൻ പോലും കഴിയില്ലെങ്കിൽ എന്തിനാണ് സംഘടന..
ഞാനിത് പറയേണ്ടി വരുന്നത് പലപ്പോഴായി കലാകാരന്മാരായ പല സുഹൃത്തുക്കളും മനസികമായി തകർന്ന് ഇരിക്കുന്നത് കണ്ടിട്ടുള്ളത് കൊണ്ടാണ്.
അത് കൊണ്ട് നിങ്ങളുടെ ചാനലിൽ ആരുടേയും ദൃശ്യം പകർത്താം കാണുന്ന മനുഷ്യർക്ക് അത് കാണാം അവരുടെ അഭിപ്രായം വെക്തിഹത്യയോ ആക്ഷേപമോ ആണെങ്കിൽ അതിനുള്ള അവസരം ഒരുക്കി കൊടുക്കുന്നവരെ നിയമപരമായി നേരിടാനുള്ള വകുപ്പുകൾ ഭാരതീയ ന്യായ സംഹിതയിൽ ഉണ്ട്..
വേണെങ്കിൽ കൂട്ടമായി ആലോചിച്ചു ഈ കാണിക്കുന്ന പണി ശെരിയാണോ എന്ന് മനസ്സിരുത്തി ആലോചിക്കുക. സ്വന്തം പറമ്പിൽ നാട്ടുകാർ കയറി തൂറി ഇടാൻ നിങ്ങൾ സമ്മതിക്കുമോ..? പൊതു ജന അഭിപ്രായം വേണം എന്ന വിഷയങ്ങൾക് മാത്രം കമന്റ് ബോക്സ് തുറന്ന് കൊടുക്കാൻ ഉള്ള മാന്യത കാണിക്കുക.. മറ്റുള്ളവരുടെ ജീവിതം വിറ്റ് തിന്നുമ്പോൾ അത് ഒരല്പം മാന്യമായി തിന്നുക'












Click it and Unblock the Notifications