കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേവനന്ദയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി; മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം, ബലപ്രയോഗ ലക്ഷണമില്ല

Google Oneindia Malayalam News

തിരുവനന്തപുരം: കൊല്ലം ഇളവൂരില്‍ ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദേവനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ദേവനന്ദയുടേത് മുങ്ങിമരണമാണെന്നാണ് പ്രാഥമിക നിഗമനം. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു പോസ്റ്റുമോര്‍ട്ടം നടന്നത്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.

Recommended Video

cmsvideo
Devananda Missing : ദേവനന്ദയുടേത് മുങ്ങിമരണം തന്നെ | Oneindia Malayalam

ദേവനന്ദയുടെ ശ്വാസകോസത്തിലും വയറ്റിലും വെള്ളവും ചെളിയും കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടത്തിലെ കണ്ടെത്തലുകള്‍ ഫോറന്‍സിക് വിദഗ്ധര്‍ വാക്കാല്‍ പോലീസിന് കൈമാറി. കണ്ണനെല്ലൂര്‍ സി.ഐ.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിയിരുന്നു. കൂടുതല്‍ വിശദാംശങ്ങളിലേക്ക്...

വയറ്റിലും ശ്വാസകോശത്തിലും

വയറ്റിലും ശ്വാസകോശത്തിലും

ബലപ്രയോഗത്തിന്‍റെ ലക്ഷണങ്ങളൊന്നും കുട്ടിയുടെ ശരീരത്തില്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വയറ്റിലും ശ്വാസകോശത്തിലും കണ്ടെത്തിയ വെള്ളവും ചെളിയും മുങ്ങിമരണം എന്നതിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നതെങ്കിലും ആന്തരികാവയങ്ങളുടെ രാസ പരിശോധനക്ക് ശേഷം മാത്രമാകും അന്തിമ നിഗമനത്തിലെത്തുകയുള്ളു.

പോസ്റ്റുമോര്‍ട്ടം

പോസ്റ്റുമോര്‍ട്ടം

മുതിര്‍ന്ന ഫോറന്‍സിക് സര്‍ജന്‍മാര്‍ ഉള്‍പ്പെട്ട സംഘമായിരുന്നു പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടത്തിയത്. പന്ത്രണ്ടരയോടെയാണ് പോസ്റ്റ്മോര്‍ട്ടത്തിനായി ദേവനന്ദയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം അന്ത്യകര്‍മ്മങ്ങള്‍ക്കായി കൊല്ലത്തെ വീട്ടിലേക്ക് കൊണ്ടുപോയി.

ഒന്നാംക്ലാസ് വിദ്യാര്‍ഥി

ഒന്നാംക്ലാസ് വിദ്യാര്‍ഥി

നെടുമ്പന ഇളവൂര്‍ കിഴക്കേക്കരയില്‍ ധനീഷ്ഭവനില്‍ പ്രദീപ് കുമാര്‍ - ധന്യ ദമ്പതികളുടെ മകളാണ് ദേവനന്ദ. വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിയാണ്. ഇന്നലെ രാവിലെ പത്തോടെ കാണാതയി ദേവനന്ദയെ ഇന്ന് രാവിലെ വീടിന് സമീപത്തെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മുന്‍ഭാഗത്തെ ഹാളില്‍

മുന്‍ഭാഗത്തെ ഹാളില്‍

അമ്മയും നാലുമാസം പ്രായമുള്ള മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അച്ഛന്‍ പ്രദീപ് കുമാര്‍ ഗള്‍ഫിലാണ്. മകളെ കാണാതായ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് പ്രദീപ് ഇന്ന് രാവിലെ ഗള്‍ഫില്‍ നിന്ന് എത്തിയിരുന്നു. മകനെ അകത്ത് മുറിയില്‍ ഉറക്കിക്കിടത്തിയ ശേഷം ധന്യ തുണി അലക്കാനായി വീടിന് പുറത്തിറങ്ങി. ഈ സമയം ദേവനന്ദ വീടിന്‍റെ മുന്‍ഭാഗത്തെ ഹാളില്‍ ഇരിക്കുന്നുണ്ടായിരുന്നു.

കാണാതാവുന്നു

കാണാതാവുന്നു

ദേവനന്ദയോട് വീടിനകത്ത് പോയിരിക്കാൻ ആവശ്യപ്പെട്ടിതിന് ശേഷമായിരുന്നു ധന്യ തുണി അലക്കാന്‍ പോയത്. കുഞ്ഞ് അകത്തേയ്ക്ക് പോകുന്നത് ധന്യ കാണുകയും ചെയ്തിരുന്നു. എന്നാൽ അല്‍പ സമയം കഴിഞ്ഞി ധന്യ വീട്ടിന് അകത്ത് എത്തി നോക്കിയപ്പോള്‍ ദേവനന്ദയെ കണ്ടില്ല. മുന്‍ഭാഗത്തെ കതക് തുറന്നു കിടന്ന നിലയിലായിരുന്നു.

തിരച്ചില്‍

തിരച്ചില്‍

വീടിനകത്തും പരിസരത്തും തിരക്കിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. കണ്ണനല്ലൂര്‍ പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്സും ഉടന്‍ സ്ഥലത്തെത്തി വ്യാപക തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. ദേവനന്ദയെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചിരുന്നു. ഇന്ന് രാവിലെയും അന്വേഷണം തുടരുന്നതിനിടയിലായിരുന്നു കുട്ടിയുടെ മൃതദേഹം വീടിന് സമീപത്തെ പുഴയില്‍ നിന്നും കണ്ടെത്തിയത്.

 കലാപം നടത്താന്‍ അവര്‍ സ്‌കൂളിനെ മറയാക്കി,അവിടം കത്തിച്ചു. ദില്ലി കലാപത്തില്‍ വെളിപ്പെടുത്തല്‍!! കലാപം നടത്താന്‍ അവര്‍ സ്‌കൂളിനെ മറയാക്കി,അവിടം കത്തിച്ചു. ദില്ലി കലാപത്തില്‍ വെളിപ്പെടുത്തല്‍!!

പ്രണയത്തിന്റെ പേരിൽ ശാരീരിക ചൂഷണം, വായ്പയെടുക്കാൻ ഭീഷണി, കാമുകൻ കുടുങ്ങിയത് ഇങ്ങനെ...പ്രണയത്തിന്റെ പേരിൽ ശാരീരിക ചൂഷണം, വായ്പയെടുക്കാൻ ഭീഷണി, കാമുകൻ കുടുങ്ങിയത് ഇങ്ങനെ...

English summary
Devananda's postmortem procedures completed; initial hints indicate death by drowning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X