കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിജിപി ആര്‍ ശ്രീലേഖയ്ക്ക് കടകംപള്ളിയുടെ കുത്ത്.... ആചാരം അതിന്‍റെ മുറയ്ക്ക് തന്നെ നടക്കും

  • By Desk
Google Oneindia Malayalam News

ആചാരത്തിന്‍റെ പേരില്‍ കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്ന ആറ്റുകാല്‍ കുത്തിയോട്ടത്തിനെതിരെ വന്‍ പ്രതിഷേധമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നത്. ആണ്‍കുട്ടിളുടെ ദേഹത്ത് ശൂലം കുത്തിയിറക്കി കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്ന ഇത്തരം ആചാരങ്ങളെല്ലാം തന്നെ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് തന്‍റെ ബ്ലോഗിലൂടെ ഡിജിപി ആര്‍ ശ്രീലേഖ തന്നെ രംഗത്തെത്തി. വിശ്വാസത്തിന്‍റെ പേരില്‍ നേര്‍ച്ചക്കോഴികളാക്കി സ്വന്തം കുഞ്ഞുങ്ങളെ മാറ്റുന്ന മാതാപിതാക്കള്‍ക്ക് എങ്ങനെ കുട്ടികളുടെ വേദന മനസിലാകുമെന്നായിരുന്നു ബ്ലോഗില്‍ ശ്രീലേഖ കുറിച്ചത്.

ഇതിനെതിരെ ആറ്റുകാല്‍ ദേവസ്വം ട്രെസ്റ്റ് വിശദീകരണം നല്‍കുകയും വിശ്വാസികളില്‍ ആശങ്ക പരത്തുന്ന പ്രസ്താവന നടത്തിയതിന് ശ്രീലേഖ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ സംഭവം വിവാദമായതോടെ ബാലാവകാശ കമ്മീഷന്‍ ഇന്നലെ കുത്തിയോട്ടത്തിനെതിരെ സ്വമേധയാ കേസെടുത്തു. അതേസമയം ആറ്റുകാല്‍ കുത്തിയോട്ടം വീവാദത്തില്‍ ആര്‍ ശ്രീലേഖയേയും ബാലാവകാശ കമ്മീഷനേയും തള്ളി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തിയിരിക്കുകയാണ് ഇപ്പോള്‍.

ഏഴ് ദിവസത്തെ വ്രതം

ഏഴ് ദിവസത്തെ വ്രതം

എട്ടിനും 13 നും ഇടയില്‍ പ്രായമായ ആണ്‍കുട്ടികളാണ് ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ടത്തിന് നിര്‍ബന്ധിതരാക്കപ്പെടുന്നത്. ഇവര്‍ ഏഴു ദിവസം ക്ഷേത്രത്തില്‍ താമസിച്ച് വ്രതമെടുക്കണം. ഇവരെ ഒറ്റമുണ്ട് മാത്രം ഉടുപ്പിച്ച് പുല്‍പ്പായയില്‍ കിടത്തും.

പരിമിതമായ ഭക്ഷണം

പരിമിതമായ ഭക്ഷണം

എല്ലാവര്‍ക്കും ഒരേ ഭക്ഷണമാണ് നല്‍കുക. ഭക്ഷണം പരിമിതമായിരിക്കും. 1008 ആവര്‍ത്തി ദേവിയെ സാഷ്ടാംഗം നമസ്ക്കരിക്കണം. ഉല്‍സവത്തിന്റെ അവസാനദിവസമാണ് ചൂരല്‍ കുത്ത്.

ഇടുപ്പില്‍ശൂലം കുത്തിയിറക്കും

ഇടുപ്പില്‍ശൂലം കുത്തിയിറക്കും

ഇടുപ്പിലെ പുറംതൊലിയില്‍ സ്വര്‍ണത്തിലോ വെള്ളിയിലോ തീര്‍ത്ത നൂല്‍ കോര്‍ത്തെടുക്കും. ഇതുമായി രാത്രി മുഴുവന്‍ നീളുന്ന ഘോഷയാത്രയില്‍ ഈ കുട്ടികള്‍ അകമ്പടി സേവിക്കണം എന്നാണ് വിശ്വാസം. ആറ്റുകാലില്‍ മാത്രമല്ല, മറ്റുപല ദേവീക്ഷേത്രങ്ങളിലും ചെറിയ ഭേദഗതികളോടെ ഈ ആചാരം തുടരുന്നുണ്ട്.

ആയിരത്തിനടുത്ത് കുട്ടികള്‍

ആയിരത്തിനടുത്ത് കുട്ടികള്‍

ഇത്തവണ ആറ്റുകാല്‍ ക്ഷേത്രത്തില്‍ ആയിരത്തിനടുത്ത് കുട്ടികള്‍ ആചാരത്തിന്‍റെ ഭാഗമായി പങ്കെടുക്കുന്നുണ്ട്. അതേസമയം കുട്ടികള്‍ സ്വന്തം ഇഷ്ടപ്രകാരമായിരിക്കില്ല ഈ കുട്ടികളില്‍ പലരും പങ്കെടുക്കുന്നുണ്ട്.

കുട്ടികളുടെ തടവറ

കുട്ടികളുടെ തടവറ

കുട്ടികളുടെ അനുമതി പോലും ഇല്ലാതെ മാതാപിതാക്കളും ക്ഷേത്ര ഭാരവാഹികളും ഗൂഢാലോചന നടത്തി കുട്ടികളെ പീഡിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു ഡിജിപി ശ്രീലേഖ പ്രതികരിച്ചത്. ഉത്സവത്തിൽ നിന്ന് കുത്തിയോട്ടത്തെ ഒഴിവാക്കണമെന്നും ശ്രീലേഖ ആവശ്യപ്പെട്ടിരുന്നു. കുത്തിയോട്ടത്തോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ആറ്റുകാൽ വിശ്വാസിയായ താൻ ഇത്തവണ പൊങ്കാല അർപ്പിക്കുന്നില്ലെന്നും ശ്രീലേഖ പറഞ്ഞിരുന്നു.

ആചാരത്തില്‍ വിവാദം വേണ്ട

ആചാരത്തില്‍ വിവാദം വേണ്ട

അതേസമയം വിഷയത്തില്‍ പ്രതകരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്നെ രംഗത്തെത്തി. ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ടം മുന്‍ വര്‍ഷത്തേക്കാള്‍ ഭംഗിയായി തന്ന ഈ വര്‍ഷവും നടക്കുമെന്നും ആചാരത്തില്‍ വിവാദം കൂട്ടി കലര്‍ത്തേണ്ടെന്നുമായിരുന്നു മന്ത്രി കടകംപള്ളിയുടെ പ്രതികരണം.

പരിശോധിക്കും

പരിശോധിക്കും

അതേസമയം ആചാരത്തില്‍ ബാലാവകാശ ലംഘനം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും കടകംപള്ളി പ്രതികരിച്ചു.

കുട്ടികളുടെ ദേഹത്ത് ഇരുമ്പ് കമ്പി കുത്തിയിറക്കുന്ന ക്രൂരത... കുത്തിയോട്ടത്തിനെതിരെ ഡിജിപി ശ്രീലേഖകുട്ടികളുടെ ദേഹത്ത് ഇരുമ്പ് കമ്പി കുത്തിയിറക്കുന്ന ക്രൂരത... കുത്തിയോട്ടത്തിനെതിരെ ഡിജിപി ശ്രീലേഖ

അച്ഛന്‍റെ രണ്ടാം ഭാര്യ അല്ല.... അമ്മ!! എന്‍റെ 'അമ്മയെ' പോകാന്‍ അനുവദിക്കണം... കൈകൂപ്പി അര്‍ജ്ജുന്‍അച്ഛന്‍റെ രണ്ടാം ഭാര്യ അല്ല.... അമ്മ!! എന്‍റെ 'അമ്മയെ' പോകാന്‍ അനുവദിക്കണം... കൈകൂപ്പി അര്‍ജ്ജുന്‍

ഇല്ല രാജമൗലി നിങ്ങള്‍ മാപ്പ് അര്‍ഹിക്കുന്നില്ല... രാജമൗലിക്കെതിരെ കടുത്ത വിമര്‍ശനവുമായി ആരാധകര്‍ഇല്ല രാജമൗലി നിങ്ങള്‍ മാപ്പ് അര്‍ഹിക്കുന്നില്ല... രാജമൗലിക്കെതിരെ കടുത്ത വിമര്‍ശനവുമായി ആരാധകര്‍

English summary
dewaswam minister kadakampally responds over kuthiyottam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X