Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമാ താരം കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു, വിട പറഞ്ഞത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

കൊച്ചി: പ്രമുഖ സിനിമാ-സീരിയല്‍ താരം കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു. അസുഖബാധിതനായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കാര്യവട്ടം ശശികുമാറിന്റെ മരണം. അറിയപ്പെടുന്ന പ്രോഗ്രാം കോര്‍ഡിനേറ്ററും ആയിരുന്നു കാര്യവട്ടം ശശികുമാര്‍.

മലയാളത്തില്‍ ഇരുപതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായ ദേവാസുരത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. 1989ലാണ് കാര്യവട്ടം ശശികുമാര്‍ ആദ്യമായി സിനിമയില്‍ എത്തുന്നത്. കെസ് ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ക്രൈംബ്രാഞ്ച് ആണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം.

1

തുടര്‍ന്ന് 1991 വരെ കെഎസ് ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത അഞ്ചോളം ചിത്രങ്ങളില്‍ ശശികുമാർ വേഷമിട്ടു. ക്രൂരന്‍, ചുവപ്പുനാട, ജഡ്ജ്‌മെന്റ്, അപ്‌സരസ്സ്, നാഗം എന്നിവയാണ് ചിത്രങ്ങള്‍. 1991ല്‍ തുളസീദാസ് സംവിധാനം ചെയ്ത മിമിക്‌സ് പരേഡിലൂടെയാണ് മറ്റൊരു സംവിധായകന്റെ ചിത്രത്തിലേക്ക് കാര്യവട്ടം ശശികുമാര്‍ എത്തുന്നത്.

2

അഭയം, പോസ്റ്റ് ബോക്‌സ് നമ്പര്‍ 27, മാന്ത്രികച്ചെപ്പ്, രഥചക്രം, കുഞ്ഞിക്കുരുവി, ചെങ്കോല്‍, കമ്പോളം, വാര്‍ദ്ധക്യപുരാണം, കാട്ടിലെ തടി തേവരുടെ ആന, കുസൃതിക്കാറ്റ്, ആദ്യത്തെ കണ്‍മണി എന്നിവയാണ് കാര്യവട്ടം ശശികുമാര്‍ അഭിനയിച്ച മറ്റ് ചിത്രങ്ങള്‍. മയൂരനൃത്തം എന്ന ചിത്രത്തില്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായും കാര്യവട്ടം ശശി കുമാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

3

സിനിമാ രംഗത്തെ പ്രമുഖർ അടക്കം നിരവധി പേർ കാര്യവട്ടം ശശികുമാറിന് ആദരാജ്ഞലികൾ അർപ്പിച്ച് രംഗത്ത് വന്നിട്ടുണ്ട്. നടനും സംവിധായകനുമായ മധുപാൽ കാര്യവട്ടം ശശികുമാറിന് ആദരാജ്ഞലികൾ അർപ്പിച്ചു. ' ''എപ്പോഴും പുഞ്ചിരി നിറഞ്ഞ മുഖവും tip ടോപ് ഡ്രെസ്സിങ്ങും സ്നേഹം നിറഞ്ഞ സംഭാഷണങ്ങളും..... അതാണ് കാര്യവട്ടം ശശി ചേട്ടൻ.... ഇനി ഓർമകളിൽ.... അസുഖം ബാധിച്ചു കിടപ്പിലായി കഷ്ടപ്പെടുകയായിരുന്നു... ദൈവം അങ്ങ് വിളിച്ചു സഹായിച്ചത് പോലെ.... ആദരാഞ്ജലികൾ ശശിച്ചേട്ടാ....'' എന്ന് നടൻ ബാലാജി കുറിച്ചു.

4

പ്രൊഡക്ഷൻ കൺട്രോളറും നിർമ്മാതാവുമായ എൻഎം ബാദുഷയും കാര്യവട്ടം ശശികുമാറിന് ആദരാജ്ഞലി അർപ്പിച്ച് രംഗത്ത് വന്നിട്ടുണ്ട്. കാര്യവട്ടം ശശികുമാറിന്റെ ചികിത്സയ്ക്ക് വേണ്ടി പണം സ്വരൂപിക്കാനുളള ശ്രമത്തിലായിരുന്നുവെന്നും അതിന് കാത്ത് നിൽക്കാതെ അദ്ദേഹം പോയെന്നും നടി സീമ ജി നായർ ഫേസ്ബുക്കിൽ കുറിച്ചു. കുറിപ്പ് വായിക്കാം: ''പ്രണാമം ..സിനിമ സീരിയൽ നടനും ..പ്രോഗ്രാം കോർഡിനേറ്ററും ആയിരുന്ന കാര്യവട്ടം ശശി ചേട്ടൻ അന്തരിച്ചു ..പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു ..

5

എല്ലാവരോടും സ്നേഹമായി പെരുമാറിയിരുന്ന ആൾ ..ഞാൻ എന്ത് ചെയ്യുമ്പോളും എന്നെ അഭിനന്ദിച്ചു കൊണ്ടിരുന്ന ആൾ.. ഏട്ടന് സുഖമില്ലയെന്നും പറഞ്ഞു മനോജിന്റെ ഫോൺ വരുമ്പോൾ ഞാൻ കട്ടപ്പനയിൽ ആണ് ..ചേട്ടന്റെ ചികിത്സക്കുള്ള ഫണ്ട് സ്വരൂപിക്കാൻ ഉള്ള ശ്രമത്തിൽ ആയിരുന്നു ..അതിനു വേണ്ടി ഇന്നലെ തന്നെ പോസ്റ്റുകൾ പോയി തുടങ്ങിയിരുന്നു ..ആരുടേയും സഹായത്തിനു കാത്തു നിൽക്കാതെ ..ഒരുപാട് പേർക്ക് ഉപകാരിയായിരുന്ന ചേട്ടൻ യാത്രയായി ..എന്ത് പറയാൻ ..ഒന്നുമില്ലപറയാൻ ..''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+