ദേവസ്വം ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടാന്‍ മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടാന്‍ ബില്‍ കൊണ്ടുവാരാന്‍ മന്ത്രിസഭ തീരുമാനം. അടുത്ത മന്ത്രിസഭ സമ്മേളനത്തില്‍ ബില്‍ അവതിപ്പിക്കും. പുതിയ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ഉടന്‍ തന്നെ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പിരിച്ചുവിട്ട് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു.
ഈ മാസം 26 മുതല്‍നിയമസഭാ സമ്മേളനം ചേരുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുന്നതിനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കോളേജ്, എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങളില്‍ വികലാംഗര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്. ആരോഗ്യവകുപ്പില്‍ 31/05/2016ന് വിരമിക്കേണ്ടിയിരുന്ന ഡോക്ടര്‍മാരുടെ സേവനകാലം ആറുമാസംകൂടി ദീര്‍ഘിപ്പിച്ച നടപടി മന്ത്രിസഭായോഗം സാധൂകരിച്ചു.

അംഗന്‍വാടി വര്‍ക്കര്‍
പെന്‍ഷന്‍കാരായ അംഗന്‍വാടി വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍ എന്നിവര്‍ക്ക് 1000 രൂപ പ്രത്യേക ധനസഹായം അനുവദിക്കാന്‍ തീരുമാനിച്ചു.

സേവനകാലം
ആരോഗ്യവകുപ്പില്‍ 31/05/2016ന് വിരമിക്കേണ്ടിയിരുന്ന ഡോക്ടര്‍മാരുടെ സേവനകാലം ആറുമാസംകൂടി ദീര്‍ഘിപ്പിച്ച നടപടി മന്ത്രിസഭായോഗം സാധൂകരിച്ചു. വിരമിക്കല്‍ തീയതിക്കുശേഷമുള്ള കാലയളവ് യാതൊരുവിധ സേവനാനുകൂല്യങ്ങള്‍ക്കും കണക്കാക്കുന്നതല്ല. 2016 ജൂണ്‍ മുതല്‍ ഒക്‌റ്റോബര്‍ വരെ വിരമിക്കേണ്ട ഡോക്റ്റര്‍മാരുടെ സേവനകാലാവധി 2016 നവംബര്‍ 30 വരെ നീട്ടി.

ശമ്പള പരിഷ്‌കരണം
കെഎസ്എഫ്ഇ ജീവനക്കാര്‍ക്ക് 01.08.2012 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്പള പരിഷ്‌ക്കരണം അനുവദിക്കാന്‍ തീരുമാനിച്ചു.

തസ്തികകള്‍ സൃഷ്ടിക്കും
2012-13 അധ്യയനവര്‍ഷം പ്രവര്‍ത്തനമാരംഭിച്ച 12 സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ അധിക ബാച്ചുകളിലേയ്ക്ക് തസ്തിക സൃഷ്ടിക്കുന്നതിന് അനുമതി നല്‍കി. 56 എച്ച്എസ്എസ്ടി തസ്തികകളും, രണ്ട് ലാബ് അസിസ്റ്റന്റ് തസ്തികകളുമാണ് പുതുതായി സൃഷ്ടിക്കുന്നത്.

ബില്ലാക്കും
2015ലെ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ആക്റ്റ് ഭേദഗതി, ബില്ലായി അവതരിപ്പിക്കാന്‍ തീരുമാനിച്ചു.

നിയമനം
സിര്‍ഷ എന്‍എ, അനിഷ എസ് പണിക്കര്‍, നിമ്മി കെകെ, ബല്‍റാം എംകെ, ഇന്ദു പി രാജ് എന്നിവരെ മുനിസിഫ് മജിസ്‌ട്രേറ്റുമാരായി നിയമിച്ചു.

ഭൂമി എറ്റെടുക്കല്‍ വേഗത്തിലാക്കും
തിരുവനന്തപുരം കോഴിക്കോട് ലൈറ്റ് മെട്രൊ പദ്ധതികളുടെ പ്രാഥമിക ജോലികള്‍ക്കുള്ള കണ്‍സള്‍ട്ടന്റായി ഡിഎംആര്‍സിയെ നിബന്ധനകള്‍ക്ക് വിധേയമായി ചുമതലപ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചശേഷം മുഴുവന്‍ പ്രോജക്റ്റുകളുടേയും കണ്‍സള്‍ട്ടന്റായി ഡിഎംആര്‍സിയെ നിയമിക്കും. പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ ഒരു ഡെപ്യൂട്ടി കലക്റ്ററെ/സബ് ഡിവിഷണല്‍ ഓഫീസറെ (റവന്യൂ) ചുമതലപ്പെടുത്തി. മതിയായ ജീവനക്കാരെ അനുവദിക്കാനും തീരുമാനിച്ചു.












Click it and Unblock the Notifications