കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയിലെ ദേവസ്വം ജീവനക്കാരിൽ ക്രിമിനലുകൾ? സന്നിധാനത്ത് പോലീസും ദേവസ്വം ബോര്‍ഡും നേര്‍ക്കുനേര്‍!!

Google Oneindia Malayalam News

പത്തനംതിട്ട: ശബരിമലയിൽ വിവാദങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു. ശബരിമലയിൽ സ്ത്രീകൾ‌ പ്രവേശിക്കാമെന്ന വിധിയിൽ സ്റ്റേ നൽകാതത്ത പശ്ചാത്തലത്തിൽ തപ്ത ദേശായി ശബരിമല ദർശനത്തിനെതത്തിയതും തിരിച്ച പോയതും അടുത്ത ദിവസമായിരുന്നു. ശബരിമല സന്നിധനത്ത് അക്രമ സംഭവങ്ങളൊന്നും തന്നെ ഉണ്ടാകാതെ തന്മയത്തത്തോടെ തൃപ്തി ദേശായിയെയും സംഘത്തെയും പോലീസ് ഇടപെട്ട് തിരിച്ചയക്കുകയായിരുന്നു.

തൃപ്തി ദേശായിയുടെ സംഘത്തോടൊപ്പം ശബരിമല ദർശനം നടത്താൻ എത്തിയ ബിന്ദു അമ്മിണിക്ക് നേരെ മുളക് പൊടി സ്പ്രേ അക്രമണം നടന്നതല്ലാതെ മറ്റൊരു തരത്തിലുള്ള അക്രമ സംഭവങ്ങളും ഇതുമായ് ബന്ധപ്പെട്ട് ഉണ്ടായിരുന്നില്ല. എന്നാൽ ശബരിമല വിഷയവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തീരുന്നില്ലെന്നാണ് ചില റിപ്പോറർട്ടുകൾ പുറത്തു വരുന്നതോടെ മനസിലാക്കാൻ പറ്റുന്നത്. സന്നിധാനത്ത് പൊലീസും ദേവസ്വം ബോര്‍ഡുമാണ് ഇപ്പോൾ അഭിപ്രായ വ്യത്യാസത്തിലുള്ളത്.

ജീവനക്കാരിൽ ക്രിമിനലുകൾ

ജീവനക്കാരിൽ ക്രിമിനലുകൾ


ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തരെ കടത്തിവിടുന്നതിനെ ചൊല്ലി ദേവസ്വം ബോർഡും പോലീസുമായുള്ള തകർക്കം രൂക്ഷമാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സന്നിധാനത്ത് ജോലി ചെയ്യുന്ന ദേവസ്വം സുരക്ഷാ ജീവനക്കാരിൽ ചിലർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് പോലീസിന്റെ ആരോപണം. ഇവർ തീർഥാടകരോട് മോശമായി പെരുമാറുന്നെന്നും പോലീസ് സ്പെഷ്യൽ ഓഫീസറായിരുന്ന രാഹുൽ ആർ നായർ ഡിജിപിക്ക് റിപ്പോർട്ട് നൽകി.

ക്യൂ സംവിധാനം ഒഴിവാക്കി

ക്യൂ സംവിധാനം ഒഴിവാക്കി


എന്നാൽ പോലീസിന്റെ ഈ ആരോപണങ്ങൾ ദേവസ്വം ബോർഡ് തള്ളിയിട്ടുണ്ട്. ക്യൂ സംവിധാനം ഒഴിവാക്കി ദർശനത്തിന് ആളുകളെ കൊണ്ടുവരുന്നതിനെ ചൊല്ലിയാണ് ദേവസ്വം ബോർഡും പോലീസുമായുള്ള തർക്കം. കഴിഞ്ഞ ദിവസം ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍റെ ബന്ധുവിനെ ദർശനത്തിന് കടത്തിവിടുന്നതിനെ ചൊല്ലി ദേവസ്വം സുരക്ഷാ ജീവനക്കാനും പോലീസും തമ്മിൽ തർക്കം ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ടുകൾ വന്നിരുന്നത്.

ക്രിമിനലൽ കേസിൽ ഉൾപ്പെട്ടവർ

ക്രിമിനലൽ കേസിൽ ഉൾപ്പെട്ടവർ


ഇതേതുടർന്ന് ജീവനക്കാരുടെ വിവരങ്ങൾ ശേഖരിക്കാൻ സ്പെഷ്യൽ ഓഫീസറായിരുന്ന രാഹുൽ ആർ നായർ പോലീസ് ഇൻറലിജൻസിന് നിർദേശം നൽകുകയായിരുന്നു. ജീവനക്കാരിൽ ചിലർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇവരെ അതീവ സുരക്ഷാ മേഖലയായ സോപാനത്ത് നിന്ന് ഒഴിവാക്കണമെന്നുമാണ് സ്പെഷ്യൽ ഓഫീസർ ഡിജിപിക്ക് നൽകിയ റിപ്പോർട്ടിലുള്ളത്.

പോലീസ് അമിത അധികാരം കാണിക്കുന്നു

പോലീസ് അമിത അധികാരം കാണിക്കുന്നു

പോലീസ് ക്ലീയറൻസ് അടക്കം എല്ലാ സുരക്ഷാ പരിശോധനകളും കഴിഞ്ഞാണ് ജീവനക്കാരെ സന്നിധാനത്ത് നിയോഗിക്കുന്നത്. ദേവസ്വം വിജിലൻ‌സും ജീവനക്കാരെ കുറിച്ച് പരിശോധനകൾ നടത്തുന്നുണ്ട്. സന്നിധാനത്തെ പോലീസ് ഉദ്യോഗസ്ഥർ അമിത അധികാരം ഉപയോഗിക്കുന്നുവെന്നാണ് ദേവസ്വം ബോ‍ർഡിന്റെ വാദം. പോലീസുമായുള്ള തർക്കത്തിൽ ദേവസ്വം മന്ത്രിയെ ബോർഡ് അതൃപ്തി അറിയിച്ചിരുന്നു. അതേസമയം മുൻ സ്പെഷ്യൽ ഓഫീസറുടെ റിപ്പോർട്ട് പൂർണമായി തള്ളുകയാണ് ദേവസ്വം ബോർഡ്.

English summary
Devaswam board and police clash at Sannidhanam in Sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X