കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പന്തളം കൊട്ടാരം പറഞ്ഞാൽ തന്ത്രി അനുസരിക്കണമെന്നില്ല; വിമർശനവുമായി ദേവസ്വം ബോർഡംഗം

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
പന്തളം കൊട്ടാരം പറഞ്ഞാൽ തന്ത്രി അനുസരിക്കണമെന്നില്ല

പത്തനംതിട്ട: ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൻ നട അടയ്ക്കുമെന്ന തന്ത്രിയുടെ നിലപാടിനെതിരെ ദേവസ്വം ബോർഡംഗം കെപി ശങ്കർദാസ്. ആചാരങ്ങൾ ലംഘിച്ചാൽ നട അടയ്ക്കുമെന്ന കണ്ഠരര് രാജീവരുടെ സമീപനത്തോട് യോജിപ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പരികർമികളുടെ പ്രതിഷേധവും ക്ഷേത്രത്തിന് കളങ്കം വരുത്തിയെന്നും ശങ്കർദാസ് ആരോപിക്കുന്നു.

കോടതി വിധി അംഗീകരിക്കാൻ തന്ത്രി ബാധ്യസ്ഥനാണ്. അത് പാലിക്കപ്പെടാത്ത സാഹചര്യത്തിൽ തന്ത്രിയുടെ നടപടി കോടതി വിധിയുടെ ലംഘനമാകും. പതിനെട്ടാം പടിക്ക് സമീപം പ്രതിഷേധം നടത്തിയ പരികർമികളോട് ദേവസ്വം ബോർഡ് വിശദീകരണം തേടിയിട്ടുണ്ട്. പൂജയിൽ മേൽശാന്തിമാരെ സഹായിക്കുക എന്നതാണ് പരികർമികളുടെ ജോലി, സമരം ചെയ്യലല്ലെന്നും ശങ്കർദാസ് പറയുന്നു.

thantri

കഴിഞ്ഞ ദിവസം രഹ്ന ഫാത്തിമയും ആന്ധ്രാ സ്വദേശിനിയായ മാധ്യമപ്രവർത്തക കവിതയും സന്നിധാനത്തേയക്ക് പോകാൻ എത്തിയെങ്കിലും നടപ്പന്തലിൽ യാത്ര അവസാനിപ്പിക്കേണ്ടി വന്നു. യുവതികൾ നട എത്തിയാൽ ശ്രീകോവിൽ അടച്ച് താക്കോൽ പന്തളം കൊട്ടാരത്തെ ഏൽപ്പിക്കുമെന്ന് തന്ത്രി മുന്നറിയിപ്പ് നൽകിയതിനെ തുടർന്നായിരുന്നു ഇത്. ആചാരലംഘനം നടന്നാൽ നടയടച്ച് താക്കോൽ ഏൽപ്പിക്കണമെന്ന് പന്തളം കൊട്ടാരത്തിൽ നിന്നും തന്ത്രിക്ക് അറിയിപ്പ് കിട്ടിയിരുന്നു

ശബരിമലയിൽ സ്ത്രീകൾ കയറരുതെന്ന് പറയാൻ കാരണം അശുദ്ധിയല്ല; 'ശാസ്ത്രം'... ഗർഭധാരണത്തെപോലും ബാധിക്കും!!ശബരിമലയിൽ സ്ത്രീകൾ കയറരുതെന്ന് പറയാൻ കാരണം അശുദ്ധിയല്ല; 'ശാസ്ത്രം'... ഗർഭധാരണത്തെപോലും ബാധിക്കും!!

ശബരിമലയിൽ സ്ത്രീകൾ കയറരുതെന്ന് പറയാൻ കാരണം അശുദ്ധിയല്ല; 'ശാസ്ത്രം'... ഗർഭധാരണത്തെപോലും ബാധിക്കും!!ശബരിമലയിൽ സ്ത്രീകൾ കയറരുതെന്ന് പറയാൻ കാരണം അശുദ്ധിയല്ല; 'ശാസ്ത്രം'... ഗർഭധാരണത്തെപോലും ബാധിക്കും!!

English summary
devaswam board member against sabarimala thantri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X