കോടതി വിധി അംഗീകരിക്കുന്നു... തീരുമാനം നടപ്പിലാക്കാതെ മറ്റ് വഴിയില്ലെന്ന് ദേവസ്വം ബോര്‍ഡ്!!
പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശം സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍. കഴിഞ്ഞ കുറേ നാളത്തെ വാദങ്ങള്‍ക്ക് ശേഷമാണ് സുപ്രീം കോടതി കേസില്‍ തീര്‍പ്പ് കല്‍പ്പിച്ചത്. ദേവസ്വം ബോര്‍ഡിന്റെ അഭിപ്രായം മുമ്പേ കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ കാലത്തെ ആചാരം തുടരണമെന്നായിരുന്നു തങ്ങളുടെ ആവശ്യം. എന്നാല്‍ ഇത് ഭരണഘടനാ വിരുദ്ധമായി കോടതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇനി കോടതി വിധി നടപ്പാക്കാതെ വേറെ വഴിയില്ലെന്നും പദ്മകുമാര്‍ പറഞ്ഞു. വിധി പകര്‍പ്പ് കൈയ്യില്‍ കിട്ടിയാല്‍ ബോര്‍ഡ് ഈ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

ബോര്‍ഡ് നിയമ വിധേയമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. കോടതി വിധി അതുകൊണ്ട് തന്നെ അംഗീകരിക്കുന്നു. സ്ത്രീ പ്രവേശനം വരുമ്പോഴുള്ള പ്രശ്‌നങ്ങല്‍, സ്ത്രീകള്‍ക്കുള്ള സൗകര്യം എന്നീ കാര്യങ്ങളില്‍ സര്‍ക്കാരുമായി ആലോചിച്ച് വ്യക്തമായ നിലപാട് സ്വീകരിക്കും. തന്ത്രി രാജീവര് പറഞ്ഞ അഭിപ്രായമാണ് ദേവസ്വം ബോര്‍ഡിനുമുള്ളത്. പന്തളം കൊട്ടാരവുമായി ഇക്കാര്യം ആലോചിച്ച് വിധി നടപ്പാക്കും. യാഥാര്‍ത്ഥ്യ ബോധത്തോടെ കാര്യങ്ങള്‍ ചെയ്യാനാണ് ബോര്‍ഡിന്റെ തീരുമാനം. അതുകൊണ്ട് വിധിയില്‍ നിരാശയില്ലെന്നും പദ്മകുമാര്‍ പറഞ്ഞു. അതേസമയം മന്ത്രിമാരായ കടകംപ്പള്ളി സുരേന്ദ്രനും ജി സുധാകരനും കോടതി വിധിയെ സ്വാഗതം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications